2022, മാർച്ച് 18, വെള്ളിയാഴ്‌ച

10, 12 ക്ലാസുകളിലെ പൊതു പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ കുട്ടികള്‍ തന്നെ വിലയിരുത്തുന്നു

 


രാജ്യത്ത് തന്നെ ആദ്യമായി പൊതു വിദ്യാഭ്യാസ മേഖലയില്‍ 10, 12 ക്ലാസുകളിലെ പൊതു പരീക്ഷക്കുള്ള ചോദ്യപേപ്പറുകള്‍ കുട്ടികള്‍ വിലയിരുത്തുന്നു.മൂല്യനിര്‍ണയ രീതിയില്‍ നമ്മള്‍ ഇന്ന് ആശ്രയിക്കുന്ന മൂല്യനിര്‍ണയത്തിന്റെ ഭാഗമായി പരീക്ഷകള്‍ എല്ലാകാലത്തും അധ്യാപകരും വിദ്യാഭ്യാസ പ്രവര്‍ത്തകരുമാണ് വിലയിരുത്തി വന്നത്. ഈ ശൈലിയില്‍ നിന്നുള്ള വിപ്ലവാത്മക മാറ്റത്തിനാണ് പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി തയ്യാറെടുക്കുന്നത്.

ഈ വിലയിരുത്തലിലൂടെ ലഭിക്കുന്ന വിവരങ്ങളുടെ കൂടി അടിസ്ഥാനത്തില്‍ വരുന്ന വര്‍ഷങ്ങളില്‍ പരീക്ഷാ ചോദ്യപേപ്പറുകള്‍ കൂടുതല്‍ കുറ്റമറ്റരീതിയില്‍ തയ്യാറാക്കാനാകും. ഈ വര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കുന്ന പദ്ധതി വിശദമായ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ വരും വര്‍ഷങ്ങളില്‍ വിപുലീകരിക്കും.

മറ്റൊരു വേറിട്ട കേരള മാതൃകയെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ ആദ്യത്തെയും അവസാനത്തേതുമായ ഉത്തരം കുട്ടികളാണ്. എല്ലാ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും കുട്ടികള്‍ക്ക് വേണ്ടിയുള്ളതാണ്. വിദ്യാഭ്യാസത്തിലെ അവിഭാജ്യഘടകമായ മൂല്യനിര്‍ണയ രീതികള്‍ കാലാനുസൃതമായി പരിഷ്കരിക്കേണ്ടതുണ്ട്. പാഠ്യപദ്ധതി പരിഷ്കരണ വേളയില്‍ മൂല്യനിര്‍ണയ രീതിയും കാലഘട്ടം ആവശ്യപ്പെടുന്ന രീതിയില്‍ പരിഷ്ക്കപ്പെടുമെന്ന് മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.

0 comments: