2022, ഏപ്രിൽ 27, ബുധനാഴ്‌ച

ഹയര്‍ സെക്കന്‍ഡറിയില്‍ ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി വിഷയങ്ങൾ പഠിക്കണമെന്ന വ്യവസ്ഥ AICTE പരിഷ്കരിക്കുന്നു

 എഞ്ചിനീയറിങ് കോഴ്സ് പ്രവേശനത്തിനുള്ള യോഗ്യതകള്‍ സാങ്കേതിക വിദ്യാഭ്യാസത്തിനുള്ള ദേശീയ കൗൺസിൽ പരിഷ്കരിക്കുന്നു. ഹയർ സെക്കൻഡറിക്ക്ഫിസിക്സ്, മാത്തമാറ്റിക്സ്,  കെമിസ്ട്രി വിഷയങ്ങൾ നിർബന്ധമായി പഠിക്കണമെന്ന വ്യവസ്ഥയാണ് പരിഷ്കരിക്കുന്നത്. യോഗ്യത പരിഷ്കരിക്കുന്ന മാർഗരേഖ ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ (AICTE) പ്രസിദ്ധീകരിച്ചു. പരിഷ്കരിച്ച മാനദണ്ഡങ്ങൾക്കനുസരിച്ച് സംസ്ഥാനങ്ങളിലും യോഗ്യതകളിൽ മാറ്റംവരുത്തേണ്ടതുണ്ട്.

എയറോനോട്ടിക്കൽ, സെറാമിക്, സിവിൽ, കംപ്യൂട്ടർ സയൻസ്, കെമിക്കൽ, ഡയറി, ഇലക്ട്രിക്, എനർജി, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, മറൈൻ, നാനോടെക്നോളജി, ന്യൂക്ലിയർ സയൻസ് ആൻഡ് ടെക്നോളജി, ടെക്സ്റ്റൈൽ, മൈനിങ് എന്നി ബ്രാഞ്ചുകളില്‍ പ്രവേശനം നേടുന്നതിനാണ് ഹയർസെക്കൻഡറിക്ക് ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി കോമ്പിനേഷൻ നിർബന്ധമായി പഠിക്കേണ്ടത്.

ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി എന്നിവയൊപ്പം കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, ഐ. ടി, ബയോളജി,  ബയോടെക്നോളജി, അഗ്രികൾച്ചറൽ, എൻജിനീയറിംഗ് ഗ്രാഫിക്സ്, ഇൻഫർമാറ്റിക്സ് പ്രാക്ടീസസ്, ബിസിനസ് സ്റ്റഡീസ് ആൻഡ് - എന്റർപ്രണർഷിപ്പ്,  ടെക്നിക്കൽ വൊക്കേഷണൽ വിഷയങ്ങൾ തുടങ്ങിയവയിൽ ഏതെങ്കിലും മൂന്നെണ്ണത്തിൽ ആകെ 45% മാർക്കുണ്ടെങ്കിൽ ആർക്കിടെക്ചർ, ബയോടെക്നോളജി, ഫാഷൻ ടെക്നോളജി ഉൾപ്പെടെയുള്ള ബി. ഇ. / ബി. ടെക്. കോഴ്സുകൾക്ക് അപേക്ഷിക്കാം. അഗ്രികൾച്ചർ, ലെതർ ടെക്നോളജി, പാക്കേജിങ് ടെക്നോളജി, ടെക്സ്റ്റൈൽ കെമിസ്ട്രി, പ്രിന്റിങ് എൻജിനീയറിംഗ്, ഫുഡ് എൻജിനീയറിംഗ് തുടങ്ങിയവയ്ക്കും ഇത് ബാധകമാണ്.0 comments: