2022, ഏപ്രിൽ 27, ബുധനാഴ്‌ച

പ്ലസ് ടു എഴുത്ത് പരീക്ഷ കഴിഞ്ഞു; മൂല്യനിർണയം ഇന്നുമുതൽ; അവ്യക്തത ഒഴിയാതെ പ്രാക്ടിക്കൽ പരീക്ഷകൾ

 

മാർച്ച് 30ന് ആരംഭിച്ച കേരള സിലബസ് പ്ലസ് ടു എഴുത്ത് പരീക്ഷകൾ അവസാനിച്ചു. മൂല്യനിർണയം ഇന്നുമുതൽ.പരീക്ഷകൾ കഴിയുമ്പോഴും വിദ്യാർത്ഥികളുടെ പ്രായോഗിക പരീക്ഷാ തിയതി സംബന്ധിച്ചുള്ള അവ്യക്തത അവസാനിച്ചിട്ടില്ല. ഹോം സയൻസ്, ഗാന്ധിയൻ സയൻസ്, ജേർണലിസം, കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ വിഷയങ്ങളുടെ പ്രായോഗിക പരീക്ഷ മേയ് 3ന് ആരംഭിക്കും. ഈ മാസം 28ന് മൂല്യ നിർണയം ആരംഭിക്കുന്ന വിഷയങ്ങളുടെ പ്രായോഗിക പരീക്ഷ, മൂല്യനിർണയം പൂർത്തിയായ ശേഷമേ ആരംഭിക്കൂ. അതിനാൽ പരീക്ഷകൾ പൂർണ തോതിൽ എന്ന് അവസാനിക്കുമെന്നതിൽ വ്യക്തമായ ചിത്രമായിട്ടില്ല. എസ്.എസ്.എൽ.സി.പരീക്ഷ 29 ന് അവസാനിക്കും.അവധിക്കാല അദ്ധ്യാപക പരിശീലനത്തിനു മുന്നോടിയായിയുള്ള എസ്.ആർ.ജി, ഡി.ഇ.ആർ.ജി പരിശീലനങ്ങൾക്കും തുടക്കമായിട്ടുണ്ട്.

0 comments: