2022, മേയ് 30, തിങ്കളാഴ്‌ച

പിഎം കിസാന്‍ സമ്മാന്‍ നിധിയുടെ 11-ാം ഗഡു ഇന്നെത്തും, പട്ടികയില്‍ നിങ്ങളുടെ പേര് ഉണ്ടോ എന്ന് എങ്ങിനെ അറിയാം?

 

പ്രധാനമന്ത്രി കിസാന്‍ നിധിക്കായുള്ള കര്‍ഷകരുടെ കാത്തിരിപ്പിന് വിരാമം.യോജനയുടെ 11-ാം ഗഡുവില്‍ നല്‍കുന്ന 2,000 രൂപ ഇന്ന് കര്‍ഷകരുടെ അക്കൗണ്ടില്‍ എത്തും.ഇന്ന് (മെയ് 31) ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ നടക്കുന്ന ദേശീയ പരിപാടിയില്‍ വച്ച്‌ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ (PM Kisan) 11-ാം ഗഡു രാജ്യത്തെ 10 കോടിയിലധികം കര്‍ഷകര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി കൈമാറും.

പുതിയ ഗുണഭോക്താക്കളുടെ പട്ടികയില്‍ നിങ്ങളുടെ പേര് എങ്ങനെ പരിശോധിക്കാം? 

1. പിഎം കിസാന്‍ (PM Kisan) ഔദ്യോഗിക വെബ്സൈറ്റ് https://pmkisan.gov.in/ പോര്‍ട്ടല്‍ സന്ദര്‍ശിക്കുക

2. Payment Success tab ന് കീഴില്‍ നിങ്ങള്‍ക്ക് ഇന്ത്യയുടെ ഭൂപടം കാണുവാന്‍ സാധിക്കും.

3. വലതുവശത്ത്, "Dashboard" എന്ന മഞ്ഞ നിറത്തിലുള്ള ഒരു ടാബ് ഉണ്ടാകും.

4. "Dashboard" -ല്‍ ക്ലിക്ക് ചെയ്യുക

5. ഒരു പുതിയ പേജ് തുറക്കും.

6. വില്ലേജ് ഡാഷ്‌ബോര്‍ഡ് ടാബില്‍ (Village Dashboard tab) നിങ്ങളുടെ മുഴുവന്‍ വിശദാംശങ്ങളും പൂരിപ്പിക്കുക.

7. സംസ്ഥാനം, ജില്ല, ഉപജില്ല, പഞ്ചായത്ത് എന്നിവ തിരഞ്ഞെടുക്കുക

8. തുടര്‍ന്ന് show button-ല്‍ ക്ലിക്ക് ചെയ്യുക

9. ഇവിടെ നിങ്ങള്‍ക്ക് നിങ്ങളുടെ അക്കൗണ്ട് സംബന്ധിച്ച വിശദാംശങ്ങള്‍ കാണാം.

എന്നാല്‍, ഇത്തവണ ഈ തുക ലഭിക്കാന്‍ കര്‍ഷകര്‍ക്ക് ഒരു പ്രധാന കാര്യം നടപ്പാക്കേണ്ടതുണ്ട്. അതായത് കര്‍ഷകര്‍ തങ്ങളുടെ ഇ-കെവൈസി പൂര്‍ത്തിയാക്കിയിരിയ്ക്കണം. ഇ-കെവൈസി പൂര്‍ത്തിയാക്കാത്ത കര്‍ഷകര്‍ക്ക് ഈ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭിക്കില്ല. ഇ-കെവൈസി ( PM Kisan Nidhi Yojana e-KYC) നടത്തുന്നതിനുള്ള അവസാന തീയതിയും 2022 മെയ് 31 ആണ്. ഈ പ്രക്രിയ പൂര്‍ത്തിയാക്കാത്ത കര്‍ഷകന് ഭാവിയില്‍ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജനയുടെ പ്രയോജനം ലഭിക്കില്ല എന്ന് സര്‍ക്കാര്‍ നല്‍കുന്ന മുന്നറിയിപ്പില്‍ പറയുന്നു.

പിഎം കിസാന്‍ സമ്മാന്‍ നിധി യോജന പ്രകാരം ഓരോ വര്‍ഷവും രാജ്യത്തെ കോടിക്കണക്കിന് കര്‍ഷകര്‍ക്ക് 6,000 രൂപ കേന്ദ്ര സര്‍ക്കാര്‍ നല്‍കി വരികയാണ്. 2000 രൂപയുടെ മൂന്ന് ഗഡുക്കളായാണ് തുക കര്‍ഷരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തുക. ഈ തുക നേരിട്ട് കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. പദ്ധതി പ്രകാരമുള്ള പതിനൊന്നാം ഗഡുവാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്.

0 comments: