2022, മേയ് 2, തിങ്കളാഴ്‌ച

കരകൗശലമേഖലയിൽ ഒ.എൻ.ജി.സി. ഫെലോഷിപ്പ്, ഇന്റേൺഷിപ്പ്

 


വിവിധ സംസ്ഥാനങ്ങളിലെ കരകൗശലമേഖലയുടെ ഉന്നമനത്തിനായി ഇന്ത്യ @ 75-ന്റെ ഭാഗമായി ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപ്പറേഷൻ ലിമിറ്റഡ് (ഒ.എൻ.ജി.സി.) ഫൗണ്ടേഷൻ നടപ്പാക്കുന്ന പ്രോജക്ടിലേക്ക് ഫെലോഷിപ്പ്, ഇന്റേൺഷിപ്പ് അവസരങ്ങൾ. രാജസ്ഥാൻ, അസം, ഉത്തരാഖണ്ഡ്, ത്ധാർഖണ്ഡ്, ഒഡിഷ, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നടപ്പാക്കുന്ന പ്രോജക്ട്‌ വഴി, കരകൗശലമേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയും കരകൗശല ബ്രാൻഡുകളെ അന്താരാഷ്ട്രതലത്തിലേക്ക് ഉയർത്തുകയുമാണ് ലക്ഷ്യം

ഫെലോഷിപ്പ്

പ്രവർത്തനമേഖലയും യോഗ്യതയും: (i) കോ-ഓർഡിനേറ്റിങ് ഹാൻഡിക്രാഫ്റ്റ് പ്രോജക്ട്‌സ്; എം.ബി.എ. റൂറൽ ഡെവലപ്‌മെന്റ്/എം.എസ്.ഡബ്ല്യു. (ii) നെറ്റ്‌വർക്കിങ് ആൻഡ് മർക്കന്റൈസിങ്: മാസ്റ്റർ ഇൻ മർക്കമർക്കന്റൈസിങ്, എം.എസ്‌സി. ഫാഷൻ ആൻഡ് ടെക്‌സ്‌ടൈൽ മർക്കമർക്കന്റൈസിങ്, എം.ബി.എ./മാസ്റ്റർ ഇൻ ഫാഷൻ ടെക്‌നോളജി  ആൻഡ് മാനേജ്മെന്റ്. (iii) മാർക്കറ്റിങ് ആൻഡ് ഡിസൈനിങ്: എം.ബി.എ./മാസ്റ്റർ ഇൻ ഡിസൈൻ-വിഷ്വൽ കമ്യൂണിക്കേഷൻ, ഗ്രാഫിക് ഡിസൈൻ, ഇന്ററാക്‌ഷൻ ഡിസൈൻ, മൾട്ടിമീഡിയ ഡിസൈൻ, ന്യൂ മീഡിയ ഡിസൈൻ, പ്രൊഡക്ട് ഡിസൈൻ, മാസ്റ്റർ ഇൻ ഫൈൻ ആർട്‌സ്-വിഷ്വൽ കമ്യൂണിക്കേഷൻ, ഗ്രാഫിക് ഡിസൈൻ, ആനിമേഷൻ, മോഷൻ ഗ്രാഫിക്സ്. 25,000 രൂപ ഫെലോഷിപ്പ്.

ഇന്റേൺഷിപ്പ് 

ഇന്റേൺഷിപ്പ് അവസരങ്ങൾ രണ്ടു സെഷനുകളിലായുണ്ട്. മൂന്നുമാസം ദൈർഘ്യം. കോമ്പൻസേഷൻ 10,000 രൂപ. ബിസിനസ് ഡെവലപ്‌മെന്റ് ആൻഡ് മാർക്കറ്റിങ്, ഡിസൈൻ ആൻഡ് പ്രൊഡക്ട് ഡെവലപ്‌മെന്റ്, പാക്കേജിങ് സ്കൂൾസ്, ഈവന്റ് ഓർഗനൈസേഴ്‌സ് എന്നീ മേഖലകളിലാണ് ഇന്റേൺമാരെ തേടുന്നത്. ബിസിനസ് അഡ്മിനിസ്‌ട്രേഷൻ, ഡിസൈൻ, ഫാഷൻ ടെക്‌നോളജി, പാക്കേജിങ് ടെക്‌നോളജി, ബിസിനസ്, കമ്യൂണിക്കേഷൻസ്, മാർക്കറ്റിങ്, പബ്ലിക് റിലേഷൻസ് തുടങ്ങിയ മേഖലകളിലെ മാസ്റ്റേഴ്‌സ് വിദ്യാർഥികൾക്ക് അപേക്ഷിക്കാം. വിശദമായ വിദ്യാഭ്യാസയോഗ്യത ongcscholar.org/#fellowshipScheme -ൽ ലഭിക്കും. ഇതേ ലിങ്ക് വഴി അപേക്ഷ നൽകാം. ഫെലോഷിപ്പിനോ ഇന്റേൺഷിപ്പിനോ ഏതെങ്കിലും ഒന്നിനേ അപേക്ഷിക്കാൻ കഴിയൂ. അവസാന തീയതി മേയ് 10.


0 comments: