2022, മേയ് 19, വ്യാഴാഴ്‌ച

എസ്.എസ്.എല്‍.സി, പ്ലസ് ടു പഠനം പാതിവഴിയില്‍ മുടങ്ങിയവര്‍ക്ക് സൗജന്യമായി തുടര്‍പഠനം സാധ്യമാക്കുന്നതിന് കേരള പോലീസിന്‍റെ ഹോപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാം

 


എസ്.എസ്.എല്‍.സി, പ്ലസ് ടു പഠനം പാതിവഴിയില്‍ മുടങ്ങിയവര്‍ക്ക് സൗജന്യമായി തുടര്‍പഠനം സാധ്യമാക്കുന്നതിന് കേരള പോലീസിന്‍റെ ഹോപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാം. താല്‍പര്യമുള്ളവര്‍ പോലീസ് സ്റ്റേഷനുകളിലോ 9497900200 എന്ന നമ്പറിലോ ജൂണ്‍ അഞ്ചിന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം.

പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ 18 വയസ്സിനു താഴെയുള്ളവര്‍ക്ക് അതത് ജില്ലയില്‍ വച്ചാണ് പരിശീലനം. വിദഗ്ധരായ അധ്യാപകരുടെ ക്ലാസുകളും മെന്‍ററിംഗ്, മോട്ടിവേഷന്‍ പരിശീലനങ്ങളും ഹോപ്പ് പദ്ധതിയുടെ ഭാഗമാണ്. നിരവധി തൊഴിലധിഷ്ഠിതകോഴ്സുകള്‍ സ്വായത്തമാക്കുന്നതിന് കുട്ടികള്‍ക്ക് അവസരം ലഭിക്കും.

0 comments: