നിക്ഷേപത്തിന്റെ സുരക്ഷയുടെ അടിസ്ഥാനത്തിലും ലാഭത്തിന്റെ അടിസ്ഥാനത്തിലും പോസ്‌റ്റോഫീസിന്റെ പദ്ധതികളില്‍ പണം നിക്ഷേപിക്കുന്നത് താത്പര്യപ്പെടുന്ന നിരവധിയാളുകളുണ്ട്.ഇപ്പോള്‍ ഉപഭോക്താക്കള്‍ക്കായി പുതിയ നിരവധി പദ്ധതികള്‍ പോസ്റ്റോഫീസ് അവതരിപ്പിച്ചിട്ടുണ്ട്. അത്തരത്തിലുള്ള ഒരു പദ്ധതിയാണ് മന്തിലി ഇന്‍കം സ്‌കീം. ഈ പദ്ധതി വഴി നിങ്ങള്‍ നിക്ഷേപിക്കുന്ന പണത്തിന്റെ പലിശ മാസാമാസം നിങ്ങള്‍ക്ക് ലഭിക്കും. കൂടാതെ നിക്ഷേപത്തിന്റെ കാലാവധി പൂര്‍ത്തിയാകുമ്ബോള്‍ നിങ്ങള്‍ക്ക് പണം പിന്‍വലിക്കുകയും ചെയ്യാം.
എന്താണ് പോസ്റ്റോഫീസ് മന്തിലി ഇന്‍കം സ്‌കീം?
പോസ്റ്റോഫീസ് മന്തിലി ഇന്‍കം സ്‌കീം പ്രകാരം ഒരാള്‍ക്ക് ഏറ്റവും കുറഞ്ഞത് 1000 രൂപ മുതല്‍ നിക്ഷേപിക്കാന്‍ സാധിക്കും. ഒരാള്‍ക്ക് ഏറ്റവും കൂടുതല്‍ നാലര ലക്ഷം രൂപവരെ നിക്ഷേപിക്കാം. എന്നാല്‍ ഇത് ജോയിന്റ് അക്കൗണ്ട് ആണെങ്കില്‍ ഒരാള്‍ക്ക് 9 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. ഒരു ജോയിന്റ് അക്കൗണ്ടില്‍ ഏറ്റവും കൂടുതല്‍ ഉള്‍പ്പെടുത്താവുന്നത് മൂന്ന് പേറിയ വരെയാണ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ പേരില്‍ മാതാപിതാക്കള്‍ക്കും അക്കൗണ്ട് ആരംഭിക്കാം. 10 വയസ് മുതല്‍ കുട്ടികള്‍ക്കും പോസ്‌റ്റോഫീസില്‍ അക്കൗണ്ട് ആരംഭിക്കാന്‍ കഴിയും.
പോസ്റ്റോഫീസ് മന്തിലി ഇന്‍കം സ്‌കീം വഴി എത്ര പലിശ ലഭിക്കും?
ഈ പദ്ധതി വഴി മാസമാസമാണ് പലിശ നല്‍കുന്നത്. നിലവില്‍ 6.6 ശതമാനമാണ് ഒരു വര്‍ഷത്തേക്കുള്ള പലിശ. ഇത് സിംപിള്‍ ഇന്റെരെസ്റ്റ് രീതിയിലാണ് കണക്കാക്കുന്നത്. നിങ്ങള്‍ മാസാമാസം പലിശ പിന്‍വലിച്ചില്ലെങ്കിലും അതിന് കൂടുതല്‍ പലിശ ലഭിക്കില്ല. എന്നാല്‍ ആ പലിശയുള്‍പ്പടെ അവസാനം പിന്‍വലിക്കാന്‍ സാധിക്കും.
പദ്ധതിയുടെ കാലാവധി?
പദ്ധതിയുടെ കാലാവധി 5 വര്‍ഷമാണ്. പദ്ധതി ആരംഭിച്ച് ആദ്യ ഒരുവര്‍ഷക്കാലത്ത് പണം പിന്‍വലിക്കാന്‍ കഴിയില്ല. ആദ്യ ഒന്ന് മുതല്‍ മൂന്ന് വർഷം വരെയുള്ള സമയത്ത് പണം പിന്‍വലിച്ചാല്‍ നിക്ഷേപ തുകയുടെ 2 ശതമാനം കുറച്ചതിന് ശേഷം മാത്രമേ പണം ലഭിക്കുകയുള്ളൂ. എന്നാല്‍ 3 വര്ഷം മുതല്‍ 5വർഷം വരെയുള്ള സമയത്ത് പണം പിന്‍വലിച്ചാല്‍ നിക്ഷേപ തുകയുടെ 1 ശതമാനം കുറയ്ക്കും
മാസം എത്ര രൂപ ലഭിക്കും?
MIS കാല്‍ക്കുലേറ്റര്‍ അനുസരിച്ച് 50,000 രൂപ നിക്ഷേപിക്കുന്ന ഒരാള്‍ക്ക് ഒരു വർഷം 3375 രൂപ പലിശ ലഭിക്കും. അതായത് ഒരു മാസം 275 രൂപ പലിശയിനത്തില്‍ ലഭിക്കും. ഇത് അനുസരിച്ച് 5 വര്‍ഷത്തേക്ക് 50000 രൂപയ്ക്ക് നിങ്ങള്‍ക്ക് 16,500 രൂപ പലിശയിനത്തില്‍ ലഭിക്കും. നിങ്ങള്‍ നാലര ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കില്‍ ഒരു വർഷം നിങ്ങളക്ക് 29700 രൂപ പലിശയിനത്തില്‍ ലഭിക്കും.
0 comments: