2022, ജൂൺ 5, ഞായറാഴ്‌ച

ഗ്രൂപ്പ് മാറിയോ? ഡിലീറ്റ് ചെയ്തത് ഒണ്‍ലി മീ ആയോ?; പരിഹാരവുമായി വാട്‌സ് ആപ്പിന്റെ പുതിയ ഫീച്ചര്‍

 

ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ് ആപ്പിന് ഇനി പുതിയ ഫീച്ചര്‍. പുതിയ ഫീച്ചര്‍ വരുന്നതോടെ ഉപയോക്താക്കള്‍ക്ക് വാട്സ് ആപ്പ് ഉപയോഗിക്കുന്നത് കൂടുതല്‍ എളുപ്പമാകും.

ഡിലീറ്റ് ചെയ്‌ത സന്ദേശങ്ങള്‍ വീണ്ടെടുക്കാനുള്ള പുതിയ ടൂളിലാണ് വാട്‌സ്‌ആപ്പ് കൊണ്ടുവരാന്‍ പോകുന്നത്. നിലവില്‍ എഡിറ്റിങ് ഓപ്ഷന്‍ കൊണ്ടുവരാനുള്ള തയ്യാറെടുപ്പിന് പുറമെയാണ് അയച്ച സന്ദേശങ്ങള്‍ 'അണ്‍ ഡു' ചെയ്ത് വീണ്ടെടുക്കാനുള്ള ഓപ്ഷന്‍ വാട്സ് ആപ്പ് നല്‍കുന്നത്.

നിലവില്‍ വാട്സ് ആപ്പില്‍‍ അയച്ച സന്ദേശങ്ങള്‍ ഡിലിറ്റ് ചെയ്യാന്‍ കഴിയും. എന്നാല്‍ പലപ്പോഴും തിരക്കിനിടയില്‍ നമ്മള്‍ 'ഡിലീറ്റ് എവരിവണ്‍' എന്ന ഓപ്ഷന് പകരം 'ഡിലീറ്റ് ഫോര്‍ മീ' എന്ന ഓപ്ഷനായിരിക്കും ഉപയോഗിക്കുക. ഇനി മുതല്‍ ഇങ്ങനെ ഡിലീറ്റ് ചെയ്ത സന്ദേശങ്ങള്‍ വീണ്ടെടുത്ത് ഉപയോക്താക്കള്‍ക്ക് മാറ്റങ്ങള്‍ വരുത്താന്‍ കഴിയും. ഇതിന് സഹായിക്കുന്ന പുതിയ ഫീച്ചറാണ് 'അണ്‍ ഡു' ബട്ടണ്‍. ഉടന്‍ തന്നെ 'അണ്‍ ഡു' ഓപ്ഷന്‍ വാട്സ് ആപ്പ് കൊ ണ്ടുവരുമെന്നാണ് ബീറ്റ ഇന്‍ഫോ പുറത്തുവിടുന്ന റിപ്പോര്‍ട്ടുകള്‍.

എങ്ങനെ മെസേജുകള്‍ 'അണ്‍ ഡു' ചെയ്യാം?

  • വാട്സ് ആപ്പില്‍ ഡിലിറ്റ് ഫോര്‍ മീ ഓപ്ഷന്‍ ക്ലിക്ക് ചെയ്താല്‍ ഒരു ബോക്സ് തുറന്നു വരും
  • ഈ ബോക്സിനൊപ്പം ഒരു പോപ്പ് അപ്പ് മെസേജ് കൂടി കാണും
  • പോപ്പ് അപ്പ് മെസേജില്‍ ക്ലിക്ക് ചെയ്യുക
  • തുറന്നു വരുന്ന ബോക്സില്‍ നിന്ന് 'അണ്‍ ഡു' ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക
  • ഇനി മെസേജ് ഡിലിറ്റ് ഫോര്‍ എവരിവണ്‍ ആക്കി മെസേജ് ഡിലീറ്റ് ചെയ്യാം
  • ടെലിഗ്രാമില്‍ നിലവില്‍ അണ്‍ഡു ബട്ടണ്‍ ലഭ്യമാണ്. ടെലിഗ്രാമിന് സമമായ ഫോര്‍മാറ്റാണ് വാട്സ് ആപ്പ് ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്നത്. നിലവില്‍ വാട്സ് ആപ്പിന്‍റെ ബീറ്റ പതിപ്പിലാണ് ഈ ഫീച്ചറുകള്‍ ലഭ്യമാകുക.

0 comments: