നിങ്ങള്‍ സാധാരണയായി ട്രെയിന്‍ യാത്ര ചെയ്യുന്ന വ്യക്തിയാണ് എങ്കില്‍ റെയില്‍വേ നിയമങ്ങളില്‍ വരുത്തിയിരിയ്ക്കുന്ന മാറ്റം തീര്‍ച്ചയായും അറിഞ്ഞിരിക്കണം.അതായത്, ഇനി മുതല്‍ ട്രെയിനില്‍ യാത്ര ചെയ്യുമ്ബോള്‍ കണ്‍ഫേം ചെയ്ത ടിക്കറ്റ് ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്.
ഇന്ത്യന്‍ റെയില്‍വേ മാറ്റത്തിന്‍റെയും പുരോഗതിയുടെയും പാതയിലാണ്. ആധുനികവത്ക്കരണത്തിന്‍റെ പാതയിലൂടെ കടന്നുപോകുന്ന റെയില്‍വേ നിരവധി പരിഷ്ക്കാരങ്ങളാണ് നടപ്പാക്കുന്നത്. യാത്രക്കാരുടെ ആവശ്യങ്ങള്‍ പരിഗണിച്ച് ചെറിയ കാര്യങ്ങളില്‍ പോലും ശ്രദ്ധ ചെലുത്തുന്നുണ്ട് ഇന്ത്യന്‍ റെയില്‍വേ.
അടുത്തിടെ റെയില്‍വേ ഒരു പ്രധാന നിയമ പരിഷ്ക്കരണം നടപ്പാക്കിയിട്ടുണ്ട്. അതനുസരിച്ച് ഇനി മുതല്‍ ട്രെയിനില്‍ യാത്ര ചെയ്യാന്‍ കണ്‍ഫേം ചെയ്ത ടിക്കറ്റ് ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. അഥവാ സ്ഥിരീകരിച്ച ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്‌താല്‍ റെയില്‍വേ പിഴ ഈടാക്കും.
അതായത്, പുതിയ നിയമം അനുസരിച്ച് വെയ്റ്റി൦ഗ് ടിക്കറ്റുമായി യാത്ര ചെയ്യുന്ന ഒരാള്‍ പിടിക്കപ്പെട്ടാല്‍ പിഴ അടയ്‌ക്കേണ്ടി വരും. ഉത്സവ സീസണ്‍ ആരംഭിക്കുന്ന സാഹചര്യത്തില്‍ ട്രെയിനില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഈ അവസരത്തില്‍ യാത്രക്കാരുടെ സൗകര്യം മുന്‍നിര്‍ത്തിയാണ് ഈ തീരുമാനം. മാത്രമല്ല ട്രെയിനിലെ തിരക്കുകള്‍ കണക്കിലെടുത്ത് റെയില്‍വേ നിരവധി പുതിയ ട്രെയിനുകളും ആരംഭിച്ചിട്ടുണ്ട്.
റെയില്‍വേ നടപ്പാക്കുന്ന പുതിയ നിയമ പ്രകാരം വെയിറ്റിംഗ് ടിക്കറ്റില്‍ യാത്ര ചെയ്യുന്നത് പൂര്‍ണ്ണമായും നിരോധിച്ചിരിയ്ക്കുകയാണ്. കൂടാതെ, ടിക്കറ്റ് പരിശോധനയും റെയില്‍വേ കര്‍ശനമാക്കിയിരിയ്ക്കുകയാണ്. റെയില്‍വേ നല്‍കുന്ന കണക്കനുസരിച്ച് പ്രതിദിനം നാലായിരം മുതല്‍ ആറായിരം വരെ യാത്രക്കാരാണ് വെയ്റ്റിംഗ് ടിക്കറ്റുമായി യാത്ര ചെയ്യുന്നത്. ഇത്, മറ്റ് യാത്രക്കാര്‍ക്ക് അസൗകര്യം സൃഷ്ടിക്കുക മാത്രമല്ല, കോച്ചുകളില്‍ വന്‍ തിരക്കിന് ഇടയാക്കുകയും ചെയ്യന്നു.
യാത്രക്കാരുടെ ഇത്തരം അസൗകര്യങ്ങള്‍ കണക്കിലെടുത്താണ് റെയില്‍വേ ഈ പുതിയ നിയമങ്ങള്‍ നടപ്പക്കിയിരിയ്ക്കുന്നത്. അതായത് പുതിയ നിയമം നടപ്പില്‍ വന്നതിടെ ഒരു യാത്രക്കാരന്‍ വെയിറ്റിംഗ് ടിക്കറ്റുമായി യാത്ര ചെയ്യുന്നത് പിടിക്കപ്പെട്ടാല്‍, 500 രൂപ പിഴ ഈടാക്കും. അതിനാല്‍, ട്രെയിന്‍ യാത്ര ആരംഭിക്കുന്നതിന് മുന്‍പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം,
അതുകൂടാതെ, മട്ടു പ്രധാനമാറ്റം, ട്രെയിനുകളില്‍ പുതപ്പ്, ഷീറ്റ്, തലയണ തുടങ്ങിയ സൗകര്യങ്ങള്‍ പുനരാരംഭിച്ചു എന്നതാണ്. എസി കോച്ചില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഇത് വലിയ ആശ്വാസകരമായ സംഗതിയാണ്. എന്നാല്‍, മറ്റൊരു പ്രധാന കാര്യം ഇത്തവണ ഈ സേവനം യാത്രക്കാര്‍ക്ക് സൗജന്യമായി നല്‍കില്ല എന്നതാണ്. ഇതിനായി യാത്രക്കാര്‍ക്ക് പണം നല്‍കേണ്ടിവരും. കൂടാതെ, സമ്ബൂര്‍ണ കിറ്റും റെയില്‍വേ യാത്രക്കാര്‍ക്ക് നല്‍കും. ഇതിന്‍റെ വില 300 രൂപയാണ്. പൂര്‍ണ്ണ കിറ്റ് വാങ്ങണമെന്ന് നിര്‍ബന്ധമില്ല. ആവശ്യമുള്ള സാധനങ്ങള്‍ മാത്രം വാങ്ങാം. ഏതൊരു യാത്രക്കാരനും ഈ സേവനങ്ങള്‍ പ്രയോജനപ്പെടുത്താം.
0 comments: