2022, ജൂലൈ 21, വ്യാഴാഴ്‌ച

(July 21)ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement

 

പ്ലസ് വണ്‍ അപേക്ഷ: ഒരു ദിവസംകൂടി നീട്ടി

പ്ലസ് വണ്‍ അപേക്ഷക്കാനുള്ള സമയം ഒരു ദിവസംകൂടി നീട്ടി. സി ബി എസ് ഇ വിദ്യാര്‍ഥികളുടെ ഹരജിയെ തുടര്‍ന്ന് ഹൈക്കോടതിയാണ് ഒരു ദിവസംകൂടി നീട്ടിയത്.പത്താം ക്ലാസ് ഫലം എന്ന് പ്രഖ്യാപിക്കുമെന്ന് സി ബി എസ് ഇ നാളെ കോടതിയെ അറിയിക്കും. നാളെ മൂന്ന് മണിക്ക് ഹരജി പരിഗണിക്കും. അതുവരെ അപേക്ഷിക്കാനാണ് കോടതി അനുമതി.അതിനിടെ പ്ലസ് വണ്‍ അപേക്ഷ സമയം ഇനിയും നീട്ടാനാകില്ലെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. കേരള സിലബസില്‍ പഠിച്ച വിദ്യാര്‍ഥികള്‍ പ്രവേശനത്തിനായി കാത്തിരിക്കുകയാണെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയച്ചു.

ജെ.ഇ.ഇ മെയിന്‍ 25ലേക്ക് നീട്ടി

ജെ.ഇ.ഇ മെയിന്‍ രണ്ടാം സെഷന്‍ പരീക്ഷ 25 മുതല്‍ പുനഃക്രമീകരിച്ചു. വ്യാഴാഴ്ച മുതല്‍ ഹാള്‍ടിക്കറ്റുകള്‍ ലഭ്യമാക്കുമെന്ന് നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) അറിയിച്ചു.പരീക്ഷ മാറ്റിവെച്ചതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല.നേരത്തെ 21 മുതല്‍ 30 വരെ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. രാജ്യത്തും വിദേശത്തുമായി 500 നഗരങ്ങളിലെ സെന്ററുകളിലായി 6.29 ലക്ഷം അപേക്ഷകരാണ് ദേശീയ എന്‍ജിനീയറിങ് പ്രവേശന പരീക്ഷ എഴുതുന്നത്. ആദ്യഘട്ട പ്രവേശന പരീക്ഷ ജൂണ്‍ 23 മുതല്‍ 29 വരെയാണ് നടത്തിയത്.

വിമുക്തഭടൻമാരുടെ ആശ്രിതരായ പെൺമക്കൾക്ക് നഴ്‌സിംഗ് കോഴ്‌സ് പ്രവേശനം

ആരോഗ്യവകുപ്പിന്റെ കീഴിലുള്ള ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്‌സിംഗ്          സ്‌കൂളുകളിൽ 2022-ൽ ആരംഭിക്കുന്ന ഓക്‌സിലിയറി നഴ്‌സിംഗ് ആൻഡ് മിഡ് വൈഫ്‌സ് കോഴ്‌സിന്റെ പരിശീലനത്തിന് പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായ വിമുക്തഭടൻമാരുടെ  ആശ്രിതരായ പെൺകുട്ടികൾക്ക് (ഓരോ സ്‌കൂളിലും ഒരു സീറ്റ് വീതം) സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് ശുപാർശക്കായി അപേക്ഷ ക്ഷണിച്ചു.അപേക്ഷാ ഫാറവും, പ്രോസ്‌പെക്ടസും ആരോഗ്യവകുപ്പ് ഡയറക്ടറുടെ വെബ്‌സൈറ്റായ www.dhs.kerala.gov.in  ൽ ലഭിക്കും. ഇതിന്റെ പകർപ്പ്, വിമുക്തഭട തിരിച്ചറിയൽ കാർഡ്, ബന്ധപ്പെട്ട ജില്ലാ സൈനികക്ഷേമ ആഫിസറിൽ നിന്നും നേടിയ ആശ്രിത സർട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും സൈനികക്ഷേമ ഡയറക്ടർ, സൈനികക്ഷേമ ഡയറക്ടറേറ്റ്, വികാസ് ഭവൻ, വിനു തിരുവനന്തപുരം-695033 എന്ന മേൽവിലാസത്തിൽ  ഓഗസ്റ്റ് രണ്ടിന് വൈകിട്ട് അഞ്ചിനു മുമ്പു ലഭിക്കും വിധം അയയ്ക്കണം.

സി.യു.ഇ.ടി. (യു.ജി.) പരീക്ഷ തടസ്സപ്പെട്ടവർ അപേക്ഷിച്ചാൽ അവസരം നൽകും

പരീക്ഷാകേന്ദ്രങ്ങൾ അവസാനനിമിഷം മാറ്റിയതിനാൽ സി.യു.ഇ.ടി. പരീക്ഷയെഴുതാൻ കഴിയാഞ്ഞവർക്ക് വീണ്ടും അവസരം നൽകുന്നകാര്യം പരിഗണനയിലാണെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) ഡയറക്ടർ ജനറൽ വിനീത് ജോഷി പറഞ്ഞു. ഈമാസം 15-നും 16-നും 510 നഗരങ്ങളിലെ 247 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്. പരീക്ഷയെഴുതാൻ കഴിയാഞ്ഞവർ കാരണംകാണിച്ച് എൻ.ടി.എ.യ്ക്ക് അപേക്ഷ നൽകണം. അവ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷനുമായി (യു.ജി.സി.) ചേർന്ന് പരിശോധിച്ച് വിഷയത്തിൽ തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. പരീക്ഷാകേന്ദ്രങ്ങളിൽ വിദ്യാർഥികളെത്തുന്നതിന്റെ ദൃശ്യങ്ങൾ പരിശോധിക്കും.

നീറ്റ്: ഗള്‍ഫിലെ ചോദ്യപേപ്പറില്‍ മാറ്റം

മെഡിക്കല്‍ പ്രവേശനപരീക്ഷയായ 'നീറ്റി'ന് ഗള്‍ഫ് സെന്‍ററുകളിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയത് നാട്ടിലേതില്‍നിന്ന് വ്യത്യസ്തമായ ചോദ്യപേപ്പര്‍.ഇന്ത്യയിലെ മെഡിക്കല്‍ കോളജുകളില്‍ മെഡിക്കല്‍ പ്രവേശനത്തിന് ഏര്‍പ്പെടുത്തിയ ഏകജാലകസംവിധാനമായ 'നീറ്റ്' പരീക്ഷക്ക് വ്യത്യസ്ത ചോദ്യപേപ്പര്‍ നല്‍കിയത് വിവേചനമാണെന്ന് വിദ്യാര്‍ഥികളും രക്ഷിതാക്കളും പറയുന്നു.

കിറ്റ്സിൽ എയർപോർട്ട് ഓപ്പറേഷൻസ് ഡിപ്ലോമ; അഡ്മിഷൻ ആരംഭിച്ചു

ടൂറിസം വകുപ്പിനു കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ(കിറ്റ്സ്) ആറു മാസം ദൈർഘ്യമുള്ള എയർപോർട്ട് ഓപ്പറേഷൻസ് ഡിപ്ലോമ കോഴ്സിന് അഡ്മിഷൻ ആരംഭിച്ചു.പ്ലസ്ടുവാണ് യോഗ്യത. കിറ്റ്സിന്റെ തിരുവനന്തപുരം, കൊല്ലം ടി.കെ.എം. ക്യാംപസ്, എറണാകുളം, തൃശൂർ, കോഴിക്കോട് ഫറൂഖ് കോളജ് ക്യാംപസ് എന്നിവിടങ്ങളിലാണു കോഴ്സ്.കോഴ്സ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 9567869722.

ഡെറാഡൂണിലെ ഇന്‍ഡ്യന്‍ മിലിട്ടറി കോളജിലേക്ക് അപേക്ഷിക്കാം

ഡെറാഡൂണിലെ രാഷ്ട്രീയ ഇന്‍ഡ്യന്‍ മിലിട്ടറി കോളജിലേക്ക് 2023 ജൂലൈ മാസത്തിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.2022 ഡിസംബര്‍ മൂന്നാം തീയതി പൂജപ്പുരയിലുള്ള പരീക്ഷ കമ്മീഷണറുടെ ഓഫീസാണ് പരീക്ഷ നടക്കുക.പ്രവേശന പരീക്ഷക്കുള്ള അപേക്ഷ ഫോറവും മുന്‍വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകളും ലഭിക്കുന്നതിനാണ് രാഷ്ട്രീയ ഇന്‍ഡ്യന്‍ മിലിട്ടറി കോളജിലേക്ക് അപേക്ഷിക്കാം. ജനറല്‍ വിഭാഗത്തിന് 600 രൂപയും എസ്.സി/എസ്.ടി വിഭാഗത്തിന് 555 രൂപയുമാണ് അപേക്ഷ ഫീസ്. നിര്‍ദ്ദിഷ്ട ​അപേക്ഷ ഫോം ലഭിക്കുന്നതിനായി ഡിമാന്‍ഡ് ഡ്രാഫ്റ്റ് കോളജിന്റെ പേരില്‍ അയക്കണം. വെബ്സൈറ്റ്-www.rimc.gov.in.

ശ്രീ സ്വാതി തിരുനാൾ സംഗീത കോളജ് ബിരുദ പ്രവേശനത്തിന് ഇനി ഓൺലൈൻ അപേക്ഷ

2022-23 അധ്യയന വർഷം മുതൽ ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളജിലെ യു.ജി അഡ്മിഷനുള്ള അപേക്ഷകൾ കേരള സർവകലാശാല വെബ്‌സൈറ്റ് മുഖേന ഓൺലൈനായാണ് സമർപ്പിക്കേണ്ടത്.അപേക്ഷയുടെ പകർപ്പ് തപാൽ വഴി അയക്കുകയോ principalsstgmc@gmail.com എന്ന ഇ-മെയിലിലേക്ക് അയയ്ക്കുകയോ ചെയ്യണം. ബി.പി.എ മ്യൂസിക്, ബി.പി.എ വീണ, ബി.പി.എ വയലിൻ, ബി.പി.എ മൃദംഗം, ബി.പി.എ ഡാൻസ് എന്നീ വിഷയങ്ങൾക്ക് ഓൺലൈൻ മുഖേന അപേക്ഷിക്കുന്ന വിദ്യാർഥികളിൽ നിന്നും ആപ്റ്റിറ്റിയൂട് ടെസ്റ്റ് നടത്തിയതിന് ശേഷം പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.

ഒപ്റ്റിക്കല്‍ ഫൈബര്‍ ടെക്‌നീഷ്യന്‍; തൊഴിലധിഷ്ഠിത കോഴ്സുമായി ബിഎസ്എന്‍എല്‍; യോ​ഗ്യത പത്താം ക്ലാസ്

 ബി എസ് എന്‍ എല്‍ (BSNL)  ഒപ്റ്റിക്കല്‍ ഫൈബര്‍ ടെക്‌നീഷ്യന്‍ കോഴ്‌സിന് തിരുവനന്തപുരത്തെ കൈമനത്തുള്ള ബി.എസ്.എന്‍.എല്‍ റീജണല്‍ ടെലികോം സെന്റര്‍ (ആര്‍ ടി ടി സി ) അപേക്ഷകള്‍ ക്ഷണിക്കുന്നു.ഒപ്റ്റിക്കല്‍ ഫൈബര്‍ രംഗത്ത് മികച്ച പരിശീലനവും പ്രവൃത്തി പരിചയം ഉണ്ടാക്കുവാനും, ബി.എസ്.എന്‍.എല്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ ടെക്‌നീഷ്യന്‍ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കുവാനും ഈ ട്രെയിനിംഗ് ഉപകരിക്കുന്നതാണ്. വിദ്യാഭ്യാസ യോഗ്യത 10-ാം ക്ലാസ്സ്. അടുത്ത ബാച്ച് ജൂലൈ 25 ന് ആരംഭിക്കും. വിശദവിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും http://rttctvm.bnsl.co.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

പത്താം ക്ലാസ് പാസ്സായോ? ഗവൺമെന്റ് കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പ്രവേശനം നേടാം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ഗവ. കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നടത്തപ്പെടുന്ന രണ്ടു വർഷത്തെ സെക്രട്ടേറിയൽ പ്രാക്ടീസ് ഡിപ്ലോമ കോഴ്‌സിലേക്ക് പ്രവേശന നടപടികൾ 20 ജൂലൈ മുതൽ ആരംഭിക്കും. എസ്.എസ്.എൽ.സി/ തത്തുല്യ പരീക്ഷയിൽ ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടിയിട്ടുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കുന്നതിനു മുൻപായി www.polyadmission.org/gci എന്ന വെബ്‌സൈറ്റ് മുഖേന One Time Registration പ്രക്രിയ ഫീസടച്ച് പൂർത്തിയാക്കണം. അതിനു ശേഷം വിവിധ ഗവ. കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിലേക്ക് അപേക്ഷ സമർപ്പിക്കാം. വിശദ വിവരങ്ങൾ അടങ്ങിയ പ്രോസ്പക്ടസും ഗവൺമെന്റ് കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളുടെ വിവരങ്ങളും അനുബന്ധങ്ങളും www.polyadmission.org/gci  എന്ന അഡ്മിഷൻ പോർട്ടലിൽ നിന്നും ഡൗൺലോഡ് ചെയ്യാം. 

യൂണിവേഴ്സിറ്റി അറിയിപ്പുകൾ 

എം .ജി .യൂണിവേഴ്സിറ്റി 

പ്രവൃത്തി പരിചയ ശില്പശാല ആഗസ്റ്റ് 22 മുതൽ 28 വരെ

മഹാത്മാഗാന്ധി സർവ്വകലാശാലയുടെയും ഛണ്ഡീഗഢ്, പഞ്ചാബ് സർവ്വകലാശാലയുടെയും ആഭിമുഖ്യത്തിൽ 'ആസാദി കാ അമൃത് മഹോത്സവത്തിന്റെ' ഭാഗമായി ആഗസ്റ്റ് 22 മുതൽ 28 വരെ പ്രവൃത്തി പരിചയ ശില്പശാല സംഘടിപ്പിക്കുന്നു.  മൈക്രോസ്‌കോപ്പി, സ്‌പെക്ട്രോസ്‌കോപ്പി എന്നീ സാങ്കേതിക വിദ്യകളിലെ നൂതനമായ ഉപകരണങ്ങളുടെ പ്രവൃത്തി പരിചയം ലക്ഷ്യമാക്കിക്കൊണ്ട് സ്‌കൂൾ ഓഫ് എൻവയോൺമെന്റൽ സയൻസിൽ വച്ചാണ് ശില്പശാല നടത്തുന്നത്.  ഇന്ത്യയിലുടനീളമുള്ള അപേക്ഷകരിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന മുപ്പത് പേർക്കാണ് അവസരം ലഭിക്കുക.  

പ്രാക്ടിക്കൽ പരീക്ഷ

എട്ടാം സെമസ്റ്റർ ബി.എച്ച്.എം. (2018 അഡ്മിഷൻ - റെഗുലർ / 2014-2017 അഡ്മിഷൻ - സപ്ലിമെന്ററി / 2013 അഡ്മിഷൻ - മെഴ്‌സി ചാൻസ്) ജൂലൈ 2022 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ പാലാ, സെന്റ് ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജിയിൽ ജൂലൈ 30 ന് നടത്തും.  വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

അപേക്ഷാ തീയതി

എട്ടാം സെമസ്റ്റർ ബി.പി.ഇ.എസ്. (2018 അഡ്മിഷൻ - റെഗുലർ / 2017, 2016 അഡ്മിഷൻ - സപ്ലിമെന്ററി) ബിരുദ പ്രോഗ്രാമിന്റെ പ്രോജക്ട് ഇവാല്യുവേഷന് പിഴയില്ലാതെ ആഗസ്റ്റ് ഒന്ന് വരെയും 525 രൂപ പിഴയോടു കൂടി ആഗസ്റ്റ് രണ്ടിനും 1050 രൂപ സൂപ്പർഫൈനോടു കൂടി ആഗസ്റ്റ് മൂന്നിനും അപേക്ഷിക്കാം.

സീറ്റൊഴിവ്

മഹാത്മാഗാന്ധി സർവ്വകലാശാല ഇന്റർസ്‌കൂൾ സെന്റർ ആയ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റഗ്രേറ്റഡ് പ്രോഗ്രാംസ് ആൻഡ് റിസർച്ച് ഇൻ ബേസിക് സയൻസസിൽ (ഐ.ഐ.ആർ.ബി.എസ്.) അഞ്ചു വർഷ ഇന്റഗ്രേറ്റഡ് എം.എസ്.സി. (2022-2027) എസ്.ടി. സംവരണ വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്.  സയൻസ് മുഖ്യവിഷയമായി പ്ലസ് ടു യോഗ്യതയുള്ള അർഹരായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.  എസ്.ടി. വിഭാഗം വിദ്യാർത്ഥികളുടെ അഭാവത്തിൽ എസ്.സി. വിഭാഗം വിദ്യാർത്ഥികളെ പരിഗണിക്കും.

പരീക്ഷാ ഫലം

സ്‌കൂൾ ഓഫ് ടൂറിസം സ്റ്റഡീസ് 2022 ഏപ്രിൽ മാസത്തിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.ടി.ടി.എം. - റെഗുലർ (2020-2022 ബാച്ച്) (ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി സ്റ്റഡീസ് ഫാക്കൽറ്റി, സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പി. ജി., ബി. എഡ്. പ്രവേശന തീയതി നീട്ടി

മഹാത്മാ ഗാന്ധി സർവകലാശാല ബിരുദാനന്തര ബിരുദ, ബി എഡ് പ്രോഗ്രാമുകളിൽ പ്രവേശനത്തിനുള്ള അപേക്ഷ തീയതി നീട്ടി.  പുതുക്കിയ സമയക്രമം അനുസരിച്ച് ബിരുദാനന്തര ബിരുദ, ബി എഡ് പ്രോഗ്രാമുകൾക്ക് ജൂലായ് 30 വരെ അപേക്ഷിക്കാം.  സാധ്യത അലോട്മെൻറ് ഓഗസ്റ്റ് അഞ്ചിനും ഒന്നാം അലോട്മെൻറ് ഓഗസ്റ്റ് 12 നും പ്രസിദ്ധീകരിക്കും സ്പോർട്സ് കൾച്ചറൽ വികലാംഗ ക്വാട്ടയിലേക്ക് ജൂലായ് 27 വരെ അപേക്ഷിക്കാം.

കണ്ണൂർ യൂണിവേഴ്സിറ്റി

പരീക്ഷാഫലം

നാലാം സെമസ്റ്റർ എം. എസ് സി. കൌൺലിങ്ങ് സൈക്കോളജി (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധന പകർപ്പിനും 01.08.2022 ന് വൈകുന്നേരം 5 മണി വരെ ഓൺലൈൻ ആയി അപേക്ഷിക്കാം.

പരീക്ഷാവിജ്ഞാപനം

പത്തും എട്ടും സെമസ്റ്റർ ബി. എ. എൽഎൽ. ബി.(റെഗുലർ/ സപ്ലിമെന്ററി– 2012 അഡ്മിഷൻ മുതൽ), മെയ് 2022 പരീക്ഷകൾക്ക് 29.07.2022 വരെ പിഴയില്ലാതെയും 01.08.2022 വരെ പിഴയോടെയും അപേക്ഷിക്കാം. വിശദമായ പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ

ഹാൾടിക്കറ്റ്

25.07.2022 ന് ആരംഭിക്കുന്ന അഫീലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും ഒന്നാം സെമസ്റ്റർ എം. സി. എ. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021 പരീക്ഷളുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

ഇന്റേണൽ മാർക്ക്

·        രണ്ടാം സെമസ്റ്റർ ന്യൂ ജനറേഷൻ ബിരുദ (റെഗുലർ), ഏപ്രിൽ 2021 പരീക്ഷകളുടെ ഇന്റേണൽ അസസ്മെന്റ് മാർക്ക് 23.07.2022 ന് വൈകുന്നേരം 5 മണി വരെ സമർപ്പിക്കാം.

·        ഒന്നാം സെമസ്റ്റർ എം. എസ് സി. പ്ലാന്റ് സയൻസ് വിത്ത് ബയോഇൻഫമാറ്റിക്സ് (റെഗുലർ), ഒക്റ്റോബർ 2021 പരീക്ഷകളുടെ ഇന്റേണൽ അസസ്മെന്റ് മാർക്ക് 23.07.2022 ന് വൈകുന്നേരം 5 മണി വരെ സമർപ്പിക്കാം.

അപേക്ഷകളുടെ പ്രിന്റൌട്ട്

നാലാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2016 അഡ്മിഷൻ മുതൽ), ഏപ്രിൽ 2022 പരീക്ഷകൾക്കുള്ള അപേക്ഷകളുടെ പ്രിന്റൌട്ടും അനുബന്ധ രേഖകളും 22.07.2022 ന് വൈകുന്നേരം 5 മണിക്കകം സർവകലാശാലയിൽ സമർപ്പിക്കണം.

കോളേജുകളിലെ പി. ജി പ്രവേശനം - ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു:

കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളേജിലേക്കുള്ള 2022-23 അധ്യയന വർഷത്തെ പി. ജി പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് ലോഗിൻ ചെയ്ത് അലോട്ട്മെന്റ് വിവരങ്ങൾ അറിയാവുന്നതാണ്.ജൂലൈ 19 വരെ  ലഭിച്ച അപേക്ഷകൾ പരിഗണിച്ചാണ് ട്രയൽ അലോട്ട്മെന്‍റ്  നടത്തിയിട്ടുള്ളത്.  അലോട്ട്മെന്‍റ് ലഭിക്കുന്നത് എങ്ങനെയാണ് എന്നറിയുന്നതിന് വേണ്ടി മാത്രമാണ് ട്രയൽ അലോട്ട്മെന്‍റ്   നടത്തുന്നത്.

പി.ജി പ്രവേശനത്തിനുള്ള രജിസ്‌ട്രേഷൻ -  തിയതി  നീട്ടി 

കണ്ണൂർ സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയിതിട്ടുള്ള കോളേജുകളിലെ പി.ജി പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തിയ്യതി ജൂലൈ 24 വരെ നീട്ടിയിട്ടുണ്ട്.  പ്രവേശനം ആഗ്രഹിക്കുന്നവർ ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്.  രജിസ്ട്രേഷൻ നടത്തുമ്പോൾ 10 ഓപ്‌ഷനുകൾ നൽകാവുന്നതാണ്.   ഒരിക്കൽ  അലോട്ട്മെന്‍റ് ലഭിച്ചാൽ  പിന്നീട്   നടത്തുന്ന അലോട്ട്മെന്‍റുകളിൽ   ഹയർ ഓപ്ഷൻ  ആയി നൽകിയവ മാത്രമേ പരിഗണിക്കുകയുള്ളൂ.

എം. എഡ്. പ്രോഗ്രാം പ്രവേശനം - തിയതി  നീട്ടി

കണ്ണൂർ സർവകലാശാലയുടെ ധർമശാല സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ നടത്തുന്ന രണ്ട് വർഷ എം.എഡ്. പ്രോഗ്രാമിലേക്ക്   അപേക്ഷിക്കാനുള്ള  അവസാന തീയതി 10-08-2022 വരെ നീട്ടിയിരിക്കുന്നു

ബി.എ.എൽ.എൽ.ബി  പ്രവേശന പരീക്ഷ.

കണ്ണൂർ സർവകലാശാല സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ നടത്തുന്ന   പഞ്ചവത്സര ബി.എ.എൽ.എൽ.ബി പ്രോഗ്രാമിലേക്കുള്ള പ്രവേശന പരീക്ഷ  ജൂലൈ 25ന് 3 മണി മുതൽ 5 മണി വരെ കോഴിക്കോട്, മാനന്തവാടി, മാങ്ങാട്ടുപറമ്പ്, നിലേശ്വരം, പാലയാട് എന്നീ കേന്ദ്രങ്ങളില്‍ വെച്ച് നടക്കുന്നതായിരിക്കും. അഡ്മിറ്റ് കാര്‍ഡുകള്‍ അപേക്ഷകര്‍ക്ക് അവരുടെ പ്രൊഫൈല്‍ പേജില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. 

0 comments: