2021, മാർച്ച് 26, വെള്ളിയാഴ്‌ച

പുരുഷന്മാർക്ക് വേണ്ടി ഒരു സമ്പാദ്യപദ്ധതി, നേടാം 3.9 7 ലക്ഷം രൂപ വരെ



 കൊച്ചി: പുരുഷന്മാർക്ക് മാത്രമായി ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എല് ഐ സി) യുടെ ആധാർ സ്റ്റാംപ് പ്ലാൻ 943 എന്ന പദ്ധതി ആരംഭിച്ചിരിക്കുന്നു. ആധാർ കാർഡ് ഉള്ള പുരുഷന്മാർക്ക് ഈ പദ്ധതിയിൽ ചേരാം. കുറഞ്ഞ പ്രീമിയം ആണ് പദ്ധതിയുടെ മുഖ്യ ആകർഷണം. പോളിസി ഹോൾഡർ മാർക്ക് ആനുകൂല്യങ്ങൾ വരെ ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നുണ്ട്.


ആധാർ സ്റ്റാമ്പ് പോളിസി 

ഇൻഷൂറൻസ് പരിരക്ഷയും മികച്ച സമ്പാദ്യവും പ്രദാനം ചെയ്യുന്നതാണ് എൽഐസിയുടെ ആധാർ സ്റ്റാമ്പ് പോളിസി. ലാഭേച്ഛ ഇല്ലാത്ത എൻഡോവ്മെൻറ് അഷ്വറൻസ് ലൈഫ് ഇൻഷുറൻസ് പദ്ധതിയാണിത്. പോളിസി കാലാവധിക്ക് മുമ്പ് പോളിസി ഹോൾഡർ മരണപ്പെട്ടാൽ നോമിനിക്ക് മരണ ആനുകൂല്യം ലഭിക്കും. കൂടാതെ ഇൻഷ്വർ ചെയ്ത വ്യക്തിയുടെ അഭാവത്തിൽ കുടുംബത്തിന് സാമ്പത്തിക സുരക്ഷയും നൽകും. എൽഐസിയുടെ ആക്സിഡൻറ് ബെനിഫിറ്റ് റൈഡർ ഈ പോളിസിക്ക് കീഴിൽ ലഭിക്കും. അഞ്ചു വർഷത്തിൽ എപ്പോൾ വേണമെങ്കിലും ഈ ആനുകൂല്യം തിരഞ്ഞെടുക്കാം.

പ്രായം, യോഗ്യത, പ്രീമിയം

എട്ടു വയസ്സു മുതൽ 55 വയസ്സുവരെയുള്ള പുരുഷന്മാർക്ക് ഈ പദ്ധതിയിൽ അംഗമാവാം. പദ്ധതി കാലാവധി പൂർത്തിയാകുമ്പോൾ പ്രായം 70 കവിയാൻ പാടില്ല. കുറഞ്ഞ തുക 75,000 ആണ്. അതിനുശേഷം 5000 ഗുണിതങ്ങൾ ആയി അടയ്ക്കാം. പരമാവധി തുക മൂന്നു ലക്ഷം രൂപയാണ്. പത്ത് വർഷം മുതൽ 20 വർഷം വരെയാണ് പോളിസി കാലാവധി. കാലാവധി പൂർത്തിയാക്കുന്നവർക്ക് മൊത്തം 3.97 ലക്ഷം രൂപയാണ് ലഭിക്കുക.നിക്ഷേപത്തിന്റെ 4.5% വാർഷികവരുമാനം കണക്കിലെടുത്ത് അഷ്വേർഡ് മൂല്യത്തിന് ഒപ്പം 97500 രൂപയുടെ  ലോയൽറ്റിയും കൂടിയാണിത്.

0 comments: