2021, മാർച്ച് 26, വെള്ളിയാഴ്‌ച

ഇയർഫോൺ അമിതമായി ഉപയോഗിക്കുന്നവർ ആണോ നിങ്ങൾ? എങ്കിൽ നിങ്ങളുടെ കേൾവി ശക്തി നഷ്ടപ്പെട്ടേക്കാം ?




നമ്മളിൽ അധിക ആളുകളും ഫോൺ വിളിക്കുമ്പോൾ  അല്ലെങ്കിൽ പാട്ട് കേൾക്കുമ്പോൾ ഇയർഫോൺ ഉപയോഗിക്കുന്നവരാണ്. നമുക്കുചുറ്റും എല്ലായ്പ്പോഴും ചെവിയിൽ ഇയർഫോൺ തിരുകി നടക്കുന്നവരെ കാണാറുണ്ട്. ഇയർ ഫോൺ ഉപയോഗിക്കുന്നതിന് കുഴപ്പമില്ല. എന്നാൽ അതിൻറെ അമിത ഉപയോഗം നിങ്ങളുടെ കേൾവിശക്തിയെ സാരമായി ബാധിച്ചേക്കാം. അത് ചിലപ്പോൾ കേൾവിക്കുറവ് ഉണ്ടാകുന്നതിന് വരെ കാരണമായേക്കാം.

നിങ്ങളുടെ കേൾവി ശക്തി ആരോഗ്യകരം ആകേണ്ടതിന് നിങ്ങൾ കേൾക്കുന്ന ശബ്ദത്തിൻറെ കാഠിന്യം എത്രയെന്ന് തിരിച്ചറിയണം.

അണുബാധ ഉണ്ടാകാനുള്ള സാധ്യത

 അധിക കാലം ഒരു ഇയർഫോൺ   ഉപയോഗിക്കുന്നത് ചെവിയിൽ അണുബാധ ഉണ്ടാകുന്നതിന് കാരണമാകും. നിങ്ങൾ മറ്റൊരാളുമായി ഇയർഫോൺ ഷെയർ ചെയ്യുമ്പോൾ, അതിനുശേഷം ഇയർഫോൺ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കുക.

ബധിര പ്രശ്നം 

സ്ഥിരമായി ഇയർ ഫോൺ ഉപയോഗിക്കുന്നത് കേൾവിശക്തി 40 മുതൽ 50 ഡെസിബൽ വരെ കുറക്കുന്നു. ചെവി വൈബ്രേറ്റ് ചെയ്യുന്നു. ഇത് കേൾവിശക്തി കുറയാൻ കാരണമാകുന്നു. എല്ലാ ഇയർ ഫോണുകളിലും ഉയർന്ന ഡെസിബൽ തരംഗങ്ങൾ ഉണ്ട്. ഇത് ഉപയോഗിക്കുന്നത് എന്നന്നേക്കുമായി കേൾവിശക്തി നഷ്ടപ്പെടുത്തും.

മാനസിക പ്രശ്നം 

ഉച്ചത്തിലുള്ള ശബ്ദം കേൾക്കുന്നത് മാനസികപ്രശ്നങ്ങൾ, ഹൃദ്രോഗം, അർബുദം എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു.

തലച്ചോറിലും മോശം പ്രഭാവം

ഇയർഫോൺ നിരന്തരമായി ഉപയോഗിക്കുന്നത് തലച്ചോറിനെയും ബാധിക്കുന്നു.

ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇയർ ഫോണിൻറെ ഉപയോഗം കുറയ്ക്കുക.

0 comments: