2021, മാർച്ച് 24, ബുധനാഴ്‌ച

ഏപ്രിൽ ഒന്നുമുതൽ മരുന്നുകളുടെ വില കൂടുന്നു; ബൈപ്പാസ് സ്റ്റാൻഡിന് 165 രൂപ വരെ കൂടുംതിരുവനന്തപുരം: മൊത്തവ്യാപാര വില സൂചികയിൽ വ്യത്യാസത്തിന്റെ ഭാഗമായി ഏപ്രിൽ ഒന്നുമുതൽ മരുന്നുകൾക്ക് ചെറിയതോതിൽ വില വർധിക്കും. തൊള്ളായിരത്തോളം മരുന്നുകൾക്ക് ആണ് 0.53638 ശതമാനം വില കൂടുക. ഹൃദയധമനികളിലെ തടസ്സം പരിഹരിക്കുന്നതിനായി ഉപയോഗിക്കുന്ന മരുന്ന് നിറച്ച സ്റ്റെന്റു കൾക്ക് ശരാശരി 165 രൂപ വരെയാണ് കൂടുക. വിവിധ ഇനം ഐവി ഫ്ലൂയിഡ് കൾക്കും ആരോഗ്യ പരിശോധന ഉപകരണങ്ങൾക്കും വില കൂടിയേക്കും. ഇന്ത്യയിൽ ഇ പട്ടികയിൽ വരുന്ന മരുന്നുകളാണ് ഔഷധ വിലനിയന്ത്രണത്തിൽ ഉൾപ്പെടുത്തുക. ഇങ്ങനെ നിയന്ത്രിക്കപ്പെടുന്ന വില എല്ലാ വർഷത്തെയും മൊത്ത വ്യാപാര വില സൂചികയുടെ അടിസ്ഥാനത്തിൽ പുതുക്കും. വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള വ്യവസായ വികസന ആഭ്യന്തര വകുപ്പാണ് കഴിഞ്ഞവർഷത്തെ സൂചിക തയ്യാറാക്കുന്നത്. മുൻവർഷത്തെ വിപണിയുമായി താരതമ്യം ചെയ്താണ് സൂചിക നിശ്ചയിക്കുക.

പുതിയ സൂചിക പ്രകാരം നിലവിൽ 30647 രൂപ വിലയുള്ള മുന്തിയ ഇനം ബൈപാസ് സ്റ്റെന്റു കൾക്ക് 165 രൂപ കൂടി 30812 ആകും.ബെയർ മെറ്റൽ സ്റ്റെന്റുകളുടെ വില  8417ൽ നിന്ന് 8462 രൂപയായാണ് മാറുക.കഴിഞ്ഞ തവണ 1.8846 ശതമാനമായിരുന്നു സൂചിക. അതായത് ഇത്തവണത്തെകാൾ വർധിച്ചിരുന്നു.

ഓരോ മരുന്നും എടുത്തു നോക്കുമ്പോൾ ചെറിയ തോതിൽ ആണ് വർദ്ധനവ്. എന്നാൽ വലിയ വിലയുള്ള മരുന്നുകളുടെ വർധന രോഗികൾക്ക് വലിയ ഭാരമായി തീരും.

ജീവിതശൈലി രോഗങ്ങൾ ഉള്ളവരെയാണ് കൂടുതലായും മരുന്നുകളുടെ വിലവർദ്ധന ബാധിക്കുക. ഈ ചെറിയ വർധന പോലും ദിവസേന മരുന്നു കഴിക്കുന്നവരുടെ മാസ ബജറ്റിനെ കാര്യമായി ബാധിക്കും. പ്രത്യേകിച്ചും ഈ കോവിഡാനന്തര പ്രതിസന്ധിയിൽ.

0 comments: