2021, മാർച്ച് 24, ബുധനാഴ്‌ച

സുകന്യ സമൃദ്ധി യോജന; അറിയേണ്ടതെല്ലാം



2015 ലാണ് രാജ്യത്ത് സുകന്യ സമൃദ്ധി യോജന ആരംഭിച്ചത്. പോസ്റ്റ് ഓഫീസുകളിലും ഓഫ് വാണിജ്യ ബാങ്കുകളിലും  ആണ് സുകന്യ സമൃദ്ധി യോജന അക്കൗണ്ട് തുറക്കാൻ സാധിക്കുക. സാധാരണയായി പബ്ലിക് പ്രൊവിഡൻറ് ഫണ്ട് അക്കൗണ്ട്  തുറക്കാൻ സാധിക്കുന്ന എല്ലാ ബാങ്കുകളിലും സുകന്യ സമൃദ്ധി യോജന അക്കൗണ്ട് തുറക്കാൻ സാധിക്കും. ഈ അക്കൗണ്ടുകളിലെ നിക്ഷേപത്തിന് നിലവിൽ 7.6 ശതമാനം പലിശ ലഭിക്കും.

സുകന്യ സമൃദ്ധി യോജന അക്കൗണ്ട് എങ്ങനെ തുറക്കാം?

അക്കൗണ്ട് തുറക്കുന്നതിന് അപേക്ഷാഫോറം ആവശ്യമാണ്. പെൺമക്കളുടെ ജനന സർട്ടിഫിക്കറ്റ് കയ്യിൽ വേണം. മാതാപിതാക്കളുടെ തിരിച്ചറിയൽ കാർഡ് അല്ലെങ്കിൽ  പാൻകാർഡ്, റേഷൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട് ഇവയിലേതെങ്കിലുമൊന്ന് കൈവശം ഉണ്ടായിരിക്കണം.

വിലാസ തെളിവിനായി മാതാപിതാക്കൾ ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട്, കറണ്ട് ബില്ല്, റേഷൻ കാർഡ് ഇവയിലേതെങ്കിലുമൊന്ന് സമർപ്പിക്കേണ്ടതുണ്ട്.

അധികൃതർ നിങ്ങളുടെ രേഖകൾ പരിശോധിച്ചതിനുശേഷം അക്കൗണ്ട് തുറക്കും. അക്കൗണ്ട് തുറന്നതിനു ശേഷം പാസ്ബുക്ക് ഉടമയെ ഏൽപ്പിക്കും. ഈ പദ്ധതിയുടെ മെച്യൂരിറ്റി കാലാവധി മകളുടെ 21 വയസ്സു വരെയാണ്.

സുകന്യ സമൃദ്ധി യോജന യുടെ പ്രത്യേകതകൾ


മകൾക്ക് 18 വയസ്സ് പൂർത്തിയായാൽ 1-50% വരെ തുക ഉന്നതവിദ്യാഭ്യാസത്തിനായി പിൻവലിക്കാം.

250 രൂപവരെ നിരക്കിൽ തുടക്കത്തിൽ അക്കൗണ്ട് ആരംഭിക്കാം. നിങ്ങൾക്ക് പരമാവധി 1.5 ലക്ഷം രൂപ വരെ നിക്ഷേപിക്കാം.

7.6 ശതമാനം വരെ പലിശ ലഭിക്കും

ഈ പദ്ധതിക്ക് ആദായനികുതി വകുപ്പ് 80 സി പ്രകാരം നികുതി ഇളവ് ലഭിക്കുന്നതാണ്.

നിങ്ങൾ അക്കൗണ്ട് തുറന്ന് സ്ഥലത്തുനിന്നും മറ്റെവിടെയെങ്കിലും മാറിയാലും രാജ്യത്ത് മറ്റ് എവിടേക്ക് വേണമെങ്കിലും അക്കൗണ്ട് ട്രാൻസ്ഫർ ചെയ്യാൻ സാധിക്കും.

അക്കൗണ്ട് തുറന്ന് അഞ്ചുവർഷത്തിനുശേഷം അക്കൗണ്ട് ക്ലോസ് ചെയ്യാനും കഴിയും.അപകടകരമായ രോഗമോ അല്ലെങ്കിൽ മറ്റേതെങ്കിലും കാരണത്താലോ അക്കൗണ്ട് ക്ലോസ് ചെയ്യേണ്ടി വന്നാലും സേവിങ്സ് അക്കൗണ്ട് അനുസരിച്ച് പലിശ ലഭിക്കും.

ഒരു വീട്ടിൽ രണ്ടു പെൺകുട്ടികളുടെ പേരിൽ മാത്രമേ അക്കൗണ്ട് തുറക്കാൻ സാധിക്കൂ.

0 comments: