2021, മാർച്ച് 24, ബുധനാഴ്‌ച

രണ്ടുമാസത്തെ പെൻഷൻ ഈ മാസം അവസാനം നൽകുമെന്ന് ധനമന്ത്രി :

                                     

രണ്ടുമാസത്തെ പെൻഷൻ ഒരുമിച്ച്  3100 രൂപ ഈ മാസം അവസാനം ജനങ്ങളിലേക്ക് എത്തുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. സാമൂഹ്യ സുരക്ഷാ പെൻഷനും വിഷുവിനു മുൻപ് കൊടുക്കാൻ തീരുമാനിച്ചിരുന്ന അടുത്ത മാസത്തെ പെൻഷനും കൂടിയാണ് 3100 രൂപ ഈ മാസം അവസാനം ലഭിക്കുന്നത്.

ധനമന്ത്രി ഫേസ്ബുക്കിൽ ഇങ്ങനെ കുറിച്ചു: മാർച്ച് ആദ്യ ആഴ്ചകളിൽ എൻ ഐസി കൈകാര്യം ചെയ്യുന്ന ട്രഷറി സ്പാർക്ക് സോഫ്റ്റ്‌വെയറുകളിൽ ഉണ്ടായ സാങ്കേതിക തകരാറുകൾ ഒഴിച്ചാൽ കഴിഞ്ഞ വർഷങ്ങളേക്കാൾ ഈ സാമ്പത്തിക വർഷം അവസാനിക്കുന്നത് വളരെ എളുപ്പത്തിൽ ആണ്. ഈ മാസം അവസാനം മൂന്നു പ്രധാന കാര്യങ്ങൾ ചെയ്തു തീർക്കേണ്ടതുണ്ട്. ഇത് ധന വകുപ്പിലെ സീനിയർ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് വേണ്ട നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ്   പ്രഖ്യാപിക്കുന്നതിന് മുന്നേ തന്നെ അടുത്ത മാസത്തെ പെൻഷൻ വിതരണം വിഷു ഈസ്റ്റർ എന്നിവ കൂടാതെ അടുത്ത മാസത്തെ ആദ്യത്തെ അവധികളും പരിഗണിച്ച് നേരത്തെ വിതരണം ചെയ്യാൻ പ്രഖ്യാപിച്ചിരുന്നു. അടുത്ത മാസം മുതൽ പുതുക്കിയ ശമ്പളം ആണ് സർക്കാർ ജീവനക്കാർക്ക് ലഭിക്കുക. ഇതിനായി സർക്കാർ അനുവദിച്ച മുടങ്ങിക്കിടന്നിരുന്ന ഡി എ കുടിശ്ശിക ബില്ലുകൾ മെല്ലെ സ്പാർക്കിൽ പ്രോസസ് ചെയ്യുകയാണ്. ശമ്പള വിതരണത്തിനുള്ള പാർക്ക്മൊഡ്യൂള് ആക്റ്റീവ് ആക്കി കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സ്പാർക്കിൽ ചില തകരാറുകൾ കാണപ്പെട്ടു. ഇതു നന്നാക്കാൻ എൻ ഐസി ക്ക് ബുദ്ധിമുട്ടായതിനാൽ പുറത്തുനിന്നുള്ള ആളുകളുടെ സഹായം തേടി.

അക്കൗണ്ട് ജനറൽ ആണ് ഗസറ്റഡ് റാങ്കിൽ ജോലിചെയ്യുന്നവരുടെ ശമ്പളപരിഷ്കരണം നടത്തുന്നത്. ആ നടപടികൾ വേഗത്തിലാക്കാൻ ഐജി യോട് നിർദേശിച്ചിട്ടുണ്ട്. ഇലക്ഷൻ ചിലവുകൾക്ക് വേണ്ടി ട്രഷറി തുറന്നു പ്രവർത്തിക്കേണ്ട തിനാൽ വരുന്ന ഏപ്രിൽ രണ്ടാം തീയതി വെള്ളിയാഴ്ചയും നാലാം തീയതി ഞായറാഴ്ചയും ട്രഷറി തുറന്നു പ്രവർത്തിക്കും. ഇതേസമയം അടുത്ത മാസാദ്യ ങ്ങളിൽ ക്രിസ്ത്യൻ വിഭാഗക്കാർക്ക് നിയന്ത്രിത അവധി ആയിരിക്കും.

സംസ്ഥാന സർവീസ് പെൻഷൻകാരുടെയും ട്രഷറി വഴി പെൻഷൻ വാങ്ങുന്ന യുജിസി അധ്യാപകരുടെയും പെൻഷൻ പരിഷ്കരിക്കുന്ന നടപടികൾ അന്തിമഘട്ടത്തിലാണ്. 90 ശതമാനത്തിൽ കൂടുതൽ ചിലവഴിച്ച തദ്ദേശസ്ഥാപനങ്ങൾക്ക് അധികമായി 500 കോടി രൂപ കൂടി വകയിരുത്തിയിട്ടുണ്ട്. ബില്ലുകൾ നൽകുമ്പോൾ ഈ തുക മാറ്റി നൽകാൻ ട്രഷറികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അടുത്ത ആഴ്ച തന്നെ ഈ തുക വിതരണം ചെയ്യാൻ കഴിയുമെന്ന് ഉറപ്പാണ്

0 comments: