2021, മാർച്ച് 24, ബുധനാഴ്‌ച

കണ്ണൂർ ജില്ലയിലെ മണ്ഡലങ്ങളിൽ വൃദ്ധർക്കും ഭിന്നശേഷിക്കാർക്കും വേണ്ടി ഹെൽപ്പ് ഡെസ്ക്

 

നിയമസഭ തെരഞ്ഞെടുപ്പിനെ തുടർന്ന് കോവിഡ് ഭീഷണി ആയതിനാൽ ജില്ലയിലെ എല്ലാ മണ്ഡലതലങ്ങളിൽ വൃദ്ധർക്കും, ഭിന്നശേഷിക്കാർക്കും, കോവിഡ് ബാധിതർക്കും വേണ്ടി ഹെൽപ്പ് ഡെസ്ക് തുറക്കുമെന്ന് തിരഞ്ഞെടുപ്പ് ഓഫീസർ കൂടി ആയ ജില്ലാ കളക്ടർ ടി വി സുഭാഷ് അറിയിച്ചു.

വീൽചെയർ, വാഹന സൗകര്യങ്ങൾ എന്നിവ ലഭ്യമാകും. ഇതിനായി മണ്ഡലംതല ഹെൽപ്പ് ലൈൻ നമ്പറിലോ ജില്ലാ കൺട്രോൾ റൂം ഹെൽപ്പ് ലൈൻ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്. തപാൽ വോട്ടിന് അപേക്ഷിക്കാൻ കഴിയാത്തവർക്കും. അപേക്ഷ തീയതി കഴിഞ്ഞ് കോവിഡ് പോസിറ്റീവ് ആയവർക്കും നിരീക്ഷണത്തിൽ ഇരിക്കുന്നവർക്കും പോളിംഗ് ബൂത്തിൽ ചെന്ന് വോട്ട് ചെയ്യാവുന്നതാണ്. ഇവർക്കൊക്കെ സഹായത്തിന് ആണ് ഈ ഹെൽപ്പ് ഡെസ്ക്.

ജില്ലയിലാകെ 28834 ഭിന്നശേഷിക്കാരും, 46818 വൃദ്ധന്മാരും ആണ് വോട്ടർമാർ ആയി  ഉള്ളത്. ഇവർക്ക് വോട്ടിംഗ് ബൂത്തിൽ വന്നു വോട്ട് ചെയ്യാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് തപാൽ വോട്ടിങ്ങും നിലവിൽ കൊണ്ടുവന്നിട്ടുണ്ട്.

 മണ്ഡലം ഹെൽപ്പ് ലൈൻ എന്ന ക്രമത്തിൽ :

പയ്യന്നൂര്‍-9497384151, കല്ല്യാശ്ശേരി-9447738759, 9947197822, തളിപ്പറമ്പ്-9188127013, ഇരിക്കൂര്‍-8547948687, 9995897188, അഴീക്കോട്-9061765858, 8547754943, കണ്ണൂര്‍-9447868128, ധര്‍മ്മടം-9496145702,9496192352, തലശ്ശേരി-7907713170, കൂത്തുപറമ്പ്-9995228375, 0497 2700405, മട്ടന്നൂര്‍-0497 2700143, പേരാവൂര്‍-0497 2760394. ജില്ലാ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ -0497 2700292.

0 comments: