2021, മാർച്ച് 24, ബുധനാഴ്‌ച

ഉന്നതവിദ്യാഭ്യാസത്തിനായി കുറഞ്ഞ പലിശ നിരക്കിൽ ലോൺ നേടാം :

                                    


എല്ലാവിധ വായ്പകൾക്കും വളരെ കുറഞ്ഞ പലിശ നിരക്കാണ് ഇപ്പോൾ നിലവിലുള്ളത്. ഭവനവായ്പയ്ക്ക് വരെ ഏറ്റവും കുറഞ്ഞ പലിശ നിരക്കാണ് ഇപ്പോൾ ഉള്ളത്. ഇത്രയും പലിശ നിരക്ക് കുറഞ്ഞ സമയം വർഷങ്ങൾക്കിടയിൽ ഉണ്ടായിട്ടില്ല. അതുപോലെതന്നെ വിദ്യാഭ്യാസ വായ്പകൾക്കും പലിശനിരക്കുകൾ കുറവാണ്.

ഇതിനാൽ ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടി വിദ്യാഭ്യാസ വായ്പക്ക് അപേക്ഷിക്കുന്ന വിദ്യാർത്ഥികൾക്ക് നല്ല സമയമാണ്.വിദ്യാഭ്യാസവായ്പാ ആശ്രയിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം വർഷം തോറും കൂടി വരികയാണ്.  വിദ്യാഭ്യാസ ലോൺ 70 ശതമാനവും പൊതുമേഖലാ ബാങ്കുകൾ ആണ് നൽകുന്നത്. പലിശനിരക്കു കൂടെ കുറഞ്ഞാൽ കൂടുതൽ വിദ്യാർത്ഥികളെ ഇതിലേക്ക് ആകർഷിക്കും.

 2016-17 കാലഘട്ടത്തിൽ 2.98 ലക്ഷം വിദ്യാർത്ഥികളാണ് വായ്പ എടുത്തിട്ടുള്ളത്. ഇത്  2019-20  ആയ പോയേക്കും 3.09 ലക്ഷത്തോളം വളർന്നു.ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ വിദ്യാഭ്യാസ ലോണ് നൽകുന്നത് യൂണിയൻ ബാങ്ക് ആണ്. ഇവിടെ 6.8 ശതമാനം പലിശ നിരക്കാണ് ഈടാക്കുന്നത്. എസ് ബി ഐ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ എന്നിവർ 6.85 ശതമാനം പലിശയാണ് ഈടാക്കുന്നത്.

 ആർക്കൊക്കെയാണ് യൂണിയൻ ബാങ്ക് വിദ്യാഭ്യാസ ലോൺ നൽകുന്നത് 

പഠിക്കാൻ മിടുക്കരായ ഇന്ത്യയിലെ വിദ്യാർഥികൾക്കാണ് യൂണിയൻ ബാങ്കിൽ നിന്ന് ലോൺ ലഭിക്കുക. ഈ ലോണ് വിദേശത്തോ ഇന്ത്യയിലോ പഠനത്തിനായി ഉപയോഗിക്കാം. പ്രത്യേക പ്രായപരിധി ഇതിനില്ല. പ്രൊഫഷണൽ കോഴ്സുകൾക്കും ടെക്നിക് കോഴ്സുകൾക്കും ലോൺ ലഭ്യമാണ്. അപേക്ഷിക്കുന്ന വിദ്യാർഥികളെ സഹ അപേക്ഷകരായി ഉൾപ്പെടുത്തി ആണ് ലോൺ നൽകുക. ബിരുദ, ബിരുദാനന്തര കോഴ്സുകൾക്കും അംഗീകൃത സർവ്വകലാശാല ഡിപ്ലോമ കോഴ്സുകൾക്കും മാനേജ്മെന്റ് കോഴ്സുകൾക്കും ലോൺ ലഭിക്കും. പക്ഷേ വിദേശരാജ്യങ്ങളിലെ ഡിപ്ലോമ കോഴ്സുകൾക്ക് ലോൺ ലഭിക്കുന്നതല്ല.

0 comments: