2021, മാർച്ച് 23, ചൊവ്വാഴ്ച

നിശ്ചിത പരാതി ലഭിച്ചാൽ തകരാറുള്ള വാഹനം തിരിച്ചു വിളിക്കണം, പിഴ ഒരു കോടി വരെ, പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ

                                     



തകരാറുള്ള വാഹനം തിരിച്ചു വിളിക്കുന്നതുമായി ബന്ധപ്പെട്ടു മാർഗ നിർദേശം പുറത്തിറക്കി കേന്ദ്ര സർക്കാർ. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ മാർഗ്ഗ നിർദ്ദേശത്തിൽ പറയുന്നത് എന്താണെന്ന് വെച്ചാൽ,വിവിധ വാഹനങ്ങളുടെ തകരാറുമായി ബന്ധപ്പെട്ട് കുറഞ്ഞത് 100 പരാതി എങ്കിലും ഉണ്ടെങ്കിൽ നിർബന്ധമായും തിരിച്ചുവിളിക്കണം എന്നാണ്. ഏപ്രിൽ ഒന്നു മുതൽ ഇത് പ്രാബല്യത്തിൽ ആവും.നിയമം ലംഘിക്കുന്ന വരിൽ നിന്ന് കടുത്ത പിഴ ഈടാക്കുന്നതാണ്.കുറഞ്ഞത് 10 ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെ പിഴ ഈടാക്കാം എന്ന് വിജ്ഞാപനത്തിൽ പറയുന്നു. തകരാറുള്ള വാഹനങ്ങളുടെ എണ്ണം നിശ്ചിത ശതമാനമോ അതിൽ കൂടുതലോ ആണെങ്കിൽ വെഹിക്കിൾ റീകോൾ പോർട്ടലിന്റെ മാനേജർ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ അറിയിക്കണം.

 1989മോട്ടോർ വാഹന നിയമം അനുസരിച്ചാണ് നടപടി സ്വീകരിക്കേണ്ടത്. ഒരേ പരാതി തന്നെ ഒരു മോഡലിന്റെ തകരാറുകൾ സംബന്ധിച്ച് നിരവധി ഉടമകൾ ഉന്നയിക്കുന്ന ഘട്ടത്തിലാണ് നടപടികൾ സ്വീകരിക്കേണ്ടത് എന്നും വിജ്ഞാപനത്തിൽ പറയുന്നുണ്ട്.വാഹനങ്ങളുടെ സുരക്ഷവർധിപ്പിക്കുന്നതിന് ഭാഗമായാണ് കേന്ദ്ര സർക്കാരിന്റെ നടപടി. ഇരുചക്ര വാഹനങ്ങളുടെ കാര്യത്തിൽ വാർഷിക വിൽപ്പനയുടെ 10 ശതമാനമോ അല്ലെങ്കിൽ 300ലധികം ഓ പരാതികൾ ലഭിച്ചാൽ വാഹന നിർമ്മാതാക്കൾ ആ മോഡൽ തിരിച്ചു വിളിക്കണം.ഓരോ വർഷവും വിൽപ്പനയ്ക്ക് എത്തുന്ന യൂണിറ്റുകളുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിക്കേണ്ടത്.പ്രതിവർഷം 500  യൂണിറ്റുകൾ വരെ രജിസ്റ്റർ ചെയ്യുന്ന ഒരു മോഡൽ കാറിനെതിരെ സമാനമായ 20% പരാതികൾ വന്നാൽ തിരിച്ചു വിളിക്കാം.501 മുതൽ 10000 വരെ യൂണിറ്റ് ആണെങ്കിൽ മഞ്ഞളും നൂറോ അല്ലെങ്കിൽ 10% പരാതികൾ ലഭിച്ചാൽ വാഹന നിർമ്മാതാക്കൾ തിരിച്ചുവിളിക്കാൻ നടപടികൾ സ്വീകരിക്കേണ്ടതാണ്. 10000 യൂണിറ്റിന് മുകളിൽ വിൽപ്പന നടത്തുന്ന മോഡലുകൾ ക്കെതിരെ കുറഞ്ഞത് 1050 അല്ലെങ്കിൽ 2.5% പരാതികൾ ലഭിച്ചാൽ നടപടി സ്വീകരിക്കാവുന്നതാണ്.കാർ,ബസ് പോലെയുള്ള വലിയ വാഹനങ്ങൾക്ക് വാർഷിക വിൽപനയുടെ 3% പരാതികൾ ലഭിച്ചാൽ തിരിച്ചു വിളിക്കേണ്ടതാണെന്നും മാർഗ്ഗ നിർദ്ദേശത്തിൽ പറയുന്നു.

0 comments: