2021, മാർച്ച് 23, ചൊവ്വാഴ്ച

ക്രെഡിറ്റ്‌ കാർഡിന്റെ ബാധ്യത നിങ്ങളെ അലട്ടുന്നുവോ ? രക്ഷ നേടാൻ എളുപ്പ വഴികൾ :

 


 ക്രെഡിറ്റ് കാർഡിന്റെ ഇടപാടുകൾ നടക്കുന്ന ഈ കാലഘട്ടത്തിൽ ഇവ ഉണ്ടാക്കുന്ന ബാധ്യതകൾ ചില്ലറ അല്ല. തിരിച്ചടവ് കാലാവധി കഴിഞ്ഞാൽ കൂടുതൽ പലിശ നൽകേണ്ടി വരുന്നു എന്നതാണ് കാരണം. ഇതിൽ നിന്നും പുറത്തുകടക്കാൻ നിങ്ങളെ സഹായിക്കുന്ന ചില പ്രായോഗിക വഴികൾ നോക്കാം.
ടെക്നോളജിയുടെ കാലഘട്ടത്തിൽ ജീവിക്കുന്ന നാം അതിന് അനുസരിച്ച് ജീവിക്കേണ്ട ഗതിയിൽ ആണ്.സാമ്പത്തിക ബുദ്ധിമുട്ട്അനുഭവിക്കുന്ന ഈ കാലത്ത് ഇന്ന് പലരുടെയും വീട് ചെലവുകൾക്ക് പോലും രക്ഷ ആകുന്നത് ക്രെഡിറ്റ് കാർഡ് ആണ്. ജോലി നഷ്ടപ്പെട്ട് വരുമാനം ഇല്ലാത്ത സാഹചര്യത്തിൽ തിരിച്ചടവ് സമയം തെറ്റിയാൽ ഇതുണ്ടാക്കുന്ന ബാധ്യത വലുതാണ്. ഇതിൽ നിന്നും രക്ഷനേടാൻ ചില വഴികൾ നോക്കാം.

സ്‌നോബോളും ബാലൻസ് ട്രാൻസ്ഫറും തിരിച്ചടവിന്റെ ബുദ്ധിമുട്ട് കുറയ്ക്കാൻ വേണ്ടി ഘട്ടംഘട്ടമായി അടച്ചു തീർത്ത് ബാധ്യത ഒഴിവാക്കുന്ന രീതിയാണ് സ്നോ ബോൾ. ഇങ്ങനെ ആകുമ്പോൾ ചെറിയ കടങ്ങൾ ആദ്യം വിട്ടാം. കാർഡിൽ ചെറിയ തുക തിരിച്ചു വീട്ടാൻ ഉള്ളൂവെങ്കിൽ അത് വീട്ടിയാൽ ക്രെഡിറ്റ് സ്കോറും ക്രെഡിറ്റ് യൂട്ടിലൈസേഷൻ റേഷ്യോയും മെച്ചപ്പെടും. ഒരു കാർഡിൽ നിന്ന് മറ്റൊരു കാർഡിലേക്ക് ബാധ്യതകൾ മാറ്റാൻ ഉള്ള സൗകര്യം എല്ലാ ബാങ്കുകളും നൽകുന്നുണ്ട്. ഇങ്ങനെ മാറ്റുമ്പോൾ പലിശ നിരക്ക് കുറഞ്ഞ കാർഡിലേക്ക്മാറ്റാം. ഇതുവഴി തിരിച്ചടവിന് കൂടുതൽ സമയം ലഭിക്കും. മാത്രമല്ല തിരിച്ചടവ് മുടങ്ങിയാൽ കുറഞ്ഞ പലിശ നിരക്ക് ഉണ്ടാവുകയുള്ളൂ.

 വായ്പ സഹായം : വ്യക്തിഗത വായ്പകൾ എടുക്കുന്നതിൽ പ്രശ്നമില്ല. പലിശയുടെ കാര്യത്തിൽ ഇവയും പിന്നിൽ അല്ലാത്തതുകൊണ്ട് സാമ്പത്തിക വിദഗ്ധർ ഇതിന് നിർദ്ദേശിക്കാറ് ഇല്ല.  പക്ഷേ കടം കൂടിയിട്ടുണ്ടെങ്കിൽ ഇത് തിരഞ്ഞെടുക്കാം. ക്രെഡിറ്റ് കാർഡ് തിരിച്ചടവ് മുടങ്ങിയാൽ 36 മുതൽ 40 ശതമാനംവരെ പലിശയാണ് വിവിധ ധനകാര്യ സ്ഥാപനങ്ങൾ ഈടാക്കുന്നത്. വ്യക്തിഗത വായ്പ 11 മുതൽ 24  ശതമാനം നിരക്കിൽ വരെ വായ്പ ലഭ്യമാകും. പലിശ കുറഞ്ഞ ഭവനവായ്പ വഴി ക്രെഡിറ്റ് കാർഡ് ബാധ്യത ഒഴിവാക്കാം. രണ്ടുവർഷം മുടങ്ങാതെ തിരിച്ചടവ് നടത്തുന്ന  ഭവന വായ്പകൾ എളുപ്പത്തിൽ ടോപ്പ് അപ്പ് ചെയത് കൂടുതൽ വായ്പാതുക നേടാം. ഭവന വായ്പയുടെ നിരക്കിൽ തന്നെ ലഭ്യമാകും എങ്കിലും ഇതിലൂടെ നികുതിയിളവ് ലഭ്യമാകില്ല.

നിക്ഷേപം വഴി : വേറെ വഴികൾ ഇല്ലെങ്കിൽ നീക്കിയിരുപ്പ് കടം തീർക്കാനായി ഉപയോഗിക്കാം. വേറെ മാർഗ്ഗം ഇല്ലെങ്കിൽ മാത്രമേ ഇത് ചെയ്യാവൂ. നിക്ഷേപങ്ങളിൽ നിന്ന് ലഭിക്കുന്ന പലിശ യെക്കാൾ കൂടുതലാണ് ക്രെഡിറ്റ് കാർഡ് പലിശ എന്നതുകൊണ്ട് ആദ്യം ക്രെഡിറ്റ് കാർഡിലെ  ബാധ്യതകൾ തീർക്കണം. കടം തീർക്കാൻ ഓഹരിവിപണിയിലെ നിക്ഷേപമോ  സ്ഥിരനിക്ഷേപമോ ഗോൾഡ് ലോണുകളോ സ്വർണ്ണം വിറ്റ് കിട്ടുന്ന പണമോ സഹായകമാകും. ക്രെഡിറ്റ് കാർഡ് ബില്ലുകൾ മുടങ്ങാതെ സൂക്ഷിച്ചാൽ ക്രെഡിറ്റ് സ്കോറിനെ ബാധിക്കുന്നതു ഒഴിവാക്കാം.

0 comments: