2021, ഏപ്രിൽ 29, വ്യാഴാഴ്‌ച

സൂക്ഷിച്ചോളൂ... തട്ടിപ്പുകൾ ഇപ്പോൾ പോസ്റ്റൽ വഴിയും , നിങ്ങൾക്കും വരാം ഈ ലെറ്റർ

 



മലപ്പുറം: തട്ടിപ്പുകൾക്ക് യാതൊരു പഞ്ഞവുമില്ലാത്ത നാടാണു നമ്മുടേത്. ദിവസേന ഇത്തരം വാർത്തകൾ കേൾക്കുന്നുണ്ടെങ്കിലും ഇത്തരം തട്ടിപ്പുകളിൽ പോയി പെടുന്നവരാണ് മിക്കവരും.അപ്രതീക്ഷിത സമ്മാനങ്ങളും പണവും ലഭിക്കുമെന്ന പ്രതീക്ഷയിൽ നിരവധിപേരാണ് ഓൺലൈൻ തട്ടിപ്പുകൾക്ക് ഇരയാകുന്നത്.

ഇപ്പോൾ പോസ്റ്റൽ വഴിയും തട്ടിപ്പ് ഇറങ്ങിയിരിക്കുകയാണ്. കഴിഞ്ഞദിവസം പൊന്നാനി ചമ്രവട്ടം സ്വദേശിക്ക് പോസ്റ്റൽ വഴി ലഭിച്ച കത്ത് പൊട്ടിച്ചപ്പോൾ പ്രമുഖ കമ്പനിയായ നാപ്ടോളിന്റെ ലക്കി ഡ്രോ കൂപ്പൺ അടക്കമുള്ള ലെറ്റർ ആയിരുന്നു. കൂപ്പണിലെ സ്ക്രാച്ച് ആൻഡ് വിൻ ഭാഗം ഉരസി നോക്കിയപ്പോൾ താങ്കൾക്ക് 9,30,000 രൂപ ലഭിച്ചെന്ന സന്ദേശം ആയിരുന്നു ഉണ്ടായിരുന്നത്.
കമ്പനിയുടെ വാർഷികത്തോടനുബന്ധിച്ച് ഉള്ള ഈ ഓഫർ കൈപ്പറ്റാൻ ബാങ്കിംഗ് വിവരങ്ങൾ കൈമാറാനും സർവീസ് ചാർജ് അടക്കാനും പറയുന്നുണ്ട്. സംഭവം അന്വേഷിച്ചപ്പോൾ തട്ടിപ്പാണെന്ന് മനസ്സിലായ ചമ്രവട്ടം സ്വദേശി അതിന് മറുപടി ഒന്നും നൽകിയില്ല. ഇത്തരത്തിൽ പല പ്രമുഖ സൈറ്റുകളുടെയും പേരിൽ തട്ടിപ്പുകൾ നടക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.

വാട്സ്ആപ്പിലും ലക്കി ഡ്രോ 


വാട്സ്ആപ്പ് ലക്കി ഡ്രോ എന്നപേരിൽ പുതിയ തട്ടിപ്പ് നടക്കുന്നുണ്ട്. സീലും ഒപ്പും ബാർ കൂടും ക്യുആർ കോഡ് ഒക്കെ ഉള്ള വാട്സ്ആപ്പ് പിന്നെ സർട്ടിഫിക്കറ്റ് എന്ന പേരിൽ കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ തട്ടിപ്പ് നടക്കുന്നുണ്ട്. സർട്ടിഫിക്കറ്റിൽ വിജയുടെ പേരും ഫോൺ നമ്പറും ഉൾപ്പെടെ നൽകിയിട്ടുണ്ടാകും കൂടെ ലക്ഷങ്ങൾ സമ്മാനം ലഭിച്ചെന്ന് വിവരവും. സമ്മാനത്തെ കുറിച്ച് കൂടുതൽ അറിയാനായി ബന്ധപ്പെടാനുള്ള നമ്പറും കൊടുത്തിട്ടുണ്ടാവും. എന്നാൽ ഇത്തരത്തിലുള്ള തട്ടിപ്പിനെക്കുറിച്ച് വ്യാപകമായി പരാതി ലഭിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.

വ്യാജ ഫെയ്സ്ബുക്ക്  ഐഡി യിലൂടെ തട്ടിപ്പ് 

വ്യാജ ഫേസ്ബുക്ക് ഐഡി വെച്ച് ചാറ്റ് ചെയ്ത് പണം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് ഇന്നലെ ഒരു കേസ് ജില്ലയിൽ രേഖപ്പെടുത്തി. പട്ടിക്കാട് ചുങ്കം സ്വദേശിക്ക് ഉണ്ടായ അനുഭവം ഇത്തരത്തിലാണ്. ഭാര്യാപിതാവിന്റെ പേരിൽ ഫെയ്ക്ക് ഐഡി വെച്ച് ചാറ്റ് ചെയ്യുകയും പണം തട്ടിയെടുത്തു എന്നും പറഞ്ഞ് മേലാറ്റൂർ പോലീസിന് ഇദ്ദേഹം പരാതി കൊടുത്തിട്ടുണ്ട്.ഭാര്യ പിതാവിൻറെ ഫോട്ടോ വെച്ചുള്ള അക്കൗണ്ടിൽ നിന്നും റിക്വസ്റ്റ് വരികയും അത് അസെപ്റ്റ് ചെയ്തപ്പോൾ ചാറ്റിങ്ങിലൂടെ പണം ആവശ്യപ്പെടുകയും അത് കൊടുത്തതിനുശേഷം സംശയം തോന്നിയപ്പോൾ ഭാര്യാപിതാവിനെ വിളിച്ചു ചോദിക്കുകയും ചെയ്തു. അപ്പോഴാണ് ഇതൊരു തട്ടിപ്പാണ് എന്ന് മനസ്സിലായത്.

പുതിയ രൂപത്തിൽ തട്ടിപ്പുകൾ വർധിക്കുന്നത് കൊണ്ട് ജാഗ്രതപാലിക്കണമെന്ന് പോലീസ് അറിയിച്ചു.

0 comments: