2021, മേയ് 23, ഞായറാഴ്‌ച

ആമസോൺ പ്രൈം പ്രതിമാസ സബ്സ്ക്രിപ്ഷൻ അവസാനിപ്പിച്ചു : ഇനി മുതൽ മൂന്നു മാസത്തേക്ക് 329 രൂപ നൽകി ആസ്വദിക്കാം. പ്രമുഖ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിൽ പ്രതിമാസ സബ്സ്ക്രിപ്ഷൻ അവസാനിപ്പിച്ചു.ഇനി മുതൽ മൂന്നുമാസം, ഒരുവർഷം എന്നീ സബ്സ്ക്രിപ്ഷൻ മാത്രമേ ലഭിക്കുകയുള്ളൂ. റിസർവ് ബാങ്കിന്റെ ഉത്തരവ് മൂലമാണ് ഈ പുതിയ നടപടി.

എ എഫ് എയുമായി പൊരുത്തപ്പെടാത്ത ഇത്തരത്തിലുള്ള ഇടപാടുകൾ മാർച്ച് 31ന്ശേഷം നടത്താൻ സാധിക്കില്ല എന്നാണ് റിസർവ് ബാങ്ക് ഉത്തരവിട്ടത്. ആവർത്തിച്ചുള്ള ഇടപാടുകൾ സംബന്ധിച്ചും, കാർഡ് വഴിയുള്ള ഇടപാടുകൾക്ക് സുരക്ഷ വർദ്ധിപ്പിക്കാനും ആണ് ഈ നടപടി സ്വീകരിക്കുന്നത് എന്ന് ആർബിഐ വ്യക്തമാക്കി.

 ഇനി പ്രതിമാസം 129 രൂപ മുതൽ ആമസോൺ പ്രൈം ലഭ്യമായികൊണ്ടിരുന്നവർക്ക് ഇത് വലിയ തിരിച്ചടി ആയിരിക്കും. പക്ഷെ ഉപഭോക്താക്കളുടെ അസൗകര്യം കണക്കിലെടുത്ത് കമ്പനികൾക്ക്  സെപ്തംബർ വരെ സമയം നീട്ടി നൽകിയിട്ടുണ്ട്.ശേഷം മൂന്നുമാസത്തേക്ക് 329 രൂപ നൽകിയും ഒരുവർഷത്തേക്ക് 999 രൂപ നൽകിയും ഇനി ആമസോൺ പ്രൈം ഉപഭോക്താക്കൾക്ക് ആസ്വദിക്കാം.

0 comments: