സിബിഎസ്ഇ പ്ലസ്ടു പരീക്ഷ: അന്തിമ തീരുമാനം പ്രധാനമന്ത്രിയ്ക്ക് വിട്ടു
സിബിഎസ്ഇ ഉള്‍പ്പടെയുള്ള ബോര്‍ഡ് പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗത്തില്‍ സമ്മിശ്ര പ്രതികരണമാണ് സംസ്ഥാനങ്ങളിൽ നിന്ന് വന്നത് .കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ ഒരു വിഭാഗം പരീക്ഷ മാറ്റണമെന്ന് ആവശ്യപ്പെടുമ്ബോള്‍ കൂടുതൽ സംസ്ഥാനങ്ങളും പരീക്ഷ നടത്താൻ ആഗ്രഹിക്കുന്നു.സെപ്തംബറിലോ അതിനു ശേഷമോ പരീക്ഷ നടത്തുന്ന കാര്യം ആലോചിക്കണമെന്നാണ് നിര്‍ദ്ദേശം.പരീക്ഷ നടത്തേണ്ടെന്നും ഉപേക്ഷിക്കണമെന്നും ഡല്‍ഹി, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടു.
സംസ്ഥാനങ്ങള്‍ ഭിന്ന നിലപാട് സ്വീകരിച്ചതുകൊണ്ടു യോഗത്തിലെ അഭിപ്രായങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറും. പ്രധാനമന്ത്രിയായും വിഷയത്തില്‍ അന്തിമതീരുമാനമെടുക്കുക.
പ്ലസ് വൺ പരീക്ഷ ജൂണിൽ വ്യാജ വാർത്ത ഇങ്ങനെ
പ്ലസ് വൺ പരീക്ഷകൾ കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് ജൂൺ മുതൽ നടത്താൻ തീരുമാനമായി. വിക്ട്ടേഴ്‌സ് ചാനലിലൂടെ സംപ്രേക്ക്ഷണം ചെയ്യുന്ന ക്ലാസുകൾ ജൂൺ അഞ്ചിന് അവസാനിക്കുമെന്ന നിലയിലാണ് ഈ തീരുമാനം. ഒരു ബെഞ്ചിൽ 2 കുട്ടികൾ എന്ന നിലയിലാണ് പരീക്ഷ നടത്തുക.ഈ ഈ രീതിയിൽ ഉള്ള ഒരു വാർത്ത ഇപ്പോൾ പ്രചരിക്കുന്നുണ്ട് ,ഇത് തികച്ചും തെറ്റായ ഒരു വാർത്ത ആണ് ,പ്ലസ് വൺ പരീക്ഷ അറിയിപ്പ് ഇതുവരെ ഗവണ്മെന്റ് പുറത്തു വിട്ടിട്ടില്ല
എജ്യുക്കേഷണല്‍ പോളിസി, പ്ലാനിങ് ആന്‍ഡ്
അഡ്മിനിസ്‌ട്രേഷനില്‍ ഇന്റഗ്രേറ്റഡ് എം.ഫില്‍-പിഎച്ച്.ഡി.കോഴ്‌സുകൾ
ന്യൂഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷണൽ പ്ലാനിങ് ആൻഡ് അഡ്മിനിസ്ട്രേഷൻ (എൻ.ഐ. ഇ.പി. എ.) നടത്തുന്ന ഇന്റഗ്രേറ്റഡ് എം.ഫിൽ-പിഎച്ച്.ഡി., പിഎച്ച്.ഡി (ഫുൾ ടൈം/പാർട് ടൈം) എന്നിവയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.ഇന്റഗ്രേറ്റഡ് എം.ഫിൽ-പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷാർഥിക്ക് 55 ശതമാനം മാർക്കോടെ (പട്ടികജാതി/വർഗ/ഒ.ബി.സി./ഭിന്നശേഷി വിഭാഗക്കാർക്ക് 50 ശതമാനം)/തത്തുല്യ ഗ്രേഡോടെ സോഷ്യൽ സയൻസസ്/അനുബന്ധ വിഷയത്തിൽ മാസ്റ്റേഴ്സ്ബിരുദം ആണ് യോഗ്യത .
ന്യൂജനറേഷൻ എം.ടെക് കോഴ്‌സുകൾ പഠിക്കാൻ അമൃതയിൽ അവസരം; പ്രവേശന പരീക്ഷയില്ല
അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കൊച്ചി കാമ്പസിലെ അമൃത സെന്റർ ഫോർ നാനോസയൻസ് ആൻഡ് മൊളിക്യൂലാർ മെഡിസിൻ വിഭാഗത്തിൽ നാനോ ബയോടെക്‌നോളജി, നാനോസയൻസ് ആൻഡ് ടെക്‌നോളജി,മൊളിക്യൂലാർ മെഡിസിൻ വിഷയങ്ങളിൽ എം. ടെക് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.എൻട്രൻസ് പരീക്ഷ ഇല്ല;പകരം ടെലിഫോണിക് ഇന്റർവ്യൂവിലൂടെയായിരിക്കും പ്രവേശനം. ഓൺലൈനായി വേണം അപേക്ഷിക്കുവാൻ. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ31. സെപ്റ്റംബറിൽ ക്ലാസുകൾ ആരംഭിക്കും.
മൈസൂരു റീജനൽ ഇൻസ്‌റ്റിറ്റ്യൂട്ടിൽ അധ്യാപക പ്രോഗ്രാമുകൾ
എൻസിഇആർടിയുടെ നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്‌ഥാപനം മൈസൂരു റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷനിൽപ്രവേശനത്തിനു ജൂൺ 30 വരെ ഓൺലൈനായി അപേക്ഷിക്കാം.. ജൂലൈ 18ലെ എൻട്രൻസ് പരീക്ഷയടക്കമുള്ള വിവരങ്ങൾക്ക് വെബ്: http://cee.ncert.gov.in സന്ദർശിക്കുക.
Good for students
മറുപടിഇല്ലാതാക്കൂ