നിങ്ങൾക്ക്പൊതുമേഖലാ ബാങ്കിൽ അക്കൗണ്ട് ഉണ്ടോ എങ്കിൽ സേവനങ്ങൾ ഇനി വീട്ടിൽ എത്തും. മൈക്രോ എടിഎം വഴിയാണ് സേവനങ്ങൾ ലഭിക്കുക. രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കുകൾ സാമ്പത്തികവും സാമ്പത്തികേതരവുമായ എല്ലാ പ്രധാന സേവനങ്ങളും ഉപഭോക്താവിന് പെട്ടെന്ന് ലഭിക്കുന്ന തരത്തിലുള്ള ഒരു കൂട്ടായ്മക്ക് രൂപം നല്കി.
വിവിധ സംസ്ഥാനങ്ങളിലായി 100 നഗരങ്ങളിലാണ് ആദ്യഘട്ടം ഈ സേവനങ്ങൾ ലഭിക്കുക. ഡി എസ് പി ആപ്പ് വഴിയോ വെബ് പോർട്ടൽ വഴിയോ ടോൾഫ്രീ നമ്പർ വഴിയോ പണം പിൻവലിക്കാൻ ഇതിലൂടെ സാധിക്കും. 1000 രൂപ മുതൽ 10,000 രൂപ വരെ ഉള്ള ഇടപാടുകൾ നടത്താൻ കഴിയും. ഇതിനായി അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കണം.
അത്യാതി ടെക്നോളജീസ്, ഇന്റഗ്ര മൈക്രോസിസ്റ്റം എന്നിവയുമായി ചേർന്നാണ് വീട്ടുപടിക്കൽ ഈ സേവനം ലഭ്യമാക്കുന്നത്. എല്ലാ സേവനങ്ങൾക്കും ബാങ്ക് നിരക്ക് ഈടാക്കുകയും ചെയ്യുന്നതാണ്. 10 സാമ്പത്തികേതര സേവനങ്ങളും ലഭ്യമാകുന്നതാണ്. കൂടാതെ ചെക്ക് പിക്ക് അപ്പ്, പുതിയ ചെക്ക് ബുക്ക് റിക്വസ്റ്റ്, അക്കൗണ്ട് സ്റ്റേറ്റ്മെന്റ് ഡെലിവറി, പിക് അപ്പ്ഫോം ഓഫ് 15g അല്ലെങ്കിൽ 15h തുടങ്ങിയ സേവനങ്ങൾ ലഭിക്കുന്നതാണ്.
12 പൊതുമേഖലാ ബാങ്കുകൾ ആയ കനറാ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക് , സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവ ഉൾപ്പെടെ സഖ്യത്തിലെ ഭാഗമാണ്. പുതിയ പദ്ധതിക്ക് കൂടുതൽ ചർച്ചകൾ പുരോഗമിക്കുന്നതായി ലൈവ് മിന്റ റിപ്പോർട്ട് ചെയ്തു.
0 comments: