2021, മേയ് 20, വ്യാഴാഴ്‌ച

നിങ്ങളുടെ അസാന്നിധ്യത്തിൽ നിങ്ങളുടെ ഫോൺ ആരെല്ലാം ഉപയോഗിച്ചു എന്നറിയാം

                                  


സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം ദിനം പ്രതി കൂടിക്കൊണ്ടരിക്കുകയാണ്. നിരവധി ടെക്നോളജിയിൽ ഉള്ള ഫോണുകൾ ഇന്ന് ഇന്ത്യൻ വിപണിയിൽ ലഭ്യമാണ്.

നമ്മുടെ ഫോണിൻറെ പാസ്സ്‌വേർഡ് അറിയുന്നവർ നമ്മുടെ ഫോണിൽ എന്തെല്ലാം ഉപയോഗിച്ചു എന്നറിയുന്നതിനുള്ള ഒരു ടെക്നിക് ഉണ്ട്. ഹു ടച്ച് മൈ ഫോൺ എന്ന ആപ്ലിക്കേഷനിലൂടെയാണ് ഇത് അറിയാൻ സാധിക്കുക.

ഈ ടെക്നിക് എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം


പ്ലേ സ്റ്റോറിൽ WTMP എന്ന് ടൈപ്പ് ചെയ്താൽ ഈ ആപ്പ് ഡൗൺലോഡ് ചെയ്യാം. ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്തതിനുശേഷം ഓപ്പൺ ചെയ്യുക.അതിൽ താഴെ സെട്ടിങ്സിൽ സക്സസ് ഫുൾ അൺലോക്ക് മോണിറ്ററിങ് എന്ന ഓപ്ഷൻ ഇനേബിൾ ചെയ്യുക. അതിനുശേഷം ഈ ആപ്ലിക്കേഷന്റെ പവർ ബട്ടൺ ഓൺ ചെയ്യുക. ഇങ്ങനെ ചെയ്താൽ നിങ്ങളുടെ ഫോൺ ആരെല്ലാം ഉപയോഗിച്ചു എന്നത് സെൽഫി ക്യാമറയുടെ സഹായത്തോടെ ഓട്ടോമാറ്റിക്കായി ക്ലിക്കായി കാണാൻ സാധിക്കുന്നതാണ്.

1 അഭിപ്രായം: