2021, മേയ് 20, വ്യാഴാഴ്‌ച

ഇന്നത്തെ പ്രധാന വിദ്യാഭാസ വാർത്തകൾ :SSLC, +1, +2 exams, Online classes, school admissions; latest news

 


പ്ലസ് വൺ ,പ്ലസ് ടു ,എസ് .എസ് .എൽ .സി പരീക്ഷ  

പ്ലസ് വൺ വിദ്യാർഥികളുടെ പരീക്ഷയുമായി ബന്ധപ്പെട്ട വാർത്തകൾ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല.ലോക്കഡൗണിനു ശേഷം കോവിഡ് സ്ഥിതിഗതികൾ വിലയിരുത്തിയതിനു ശേഷമായിരിക്കും ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പ് പുറത്തു വരുന്നത്.

 പ്ലസ് ടു ,എസ് .എസ് .എൽ .സി പ്രാക്ടിക്കൽ പരീക്ഷയുടെ പുതിയ അപ്ഡേറ്റ് മെയ് 25 നോടടുത്തു വരുമെന്ന് പ്രതീക്ഷിക്കുന്നു.ഇതുമായി ബന്ധപ്പെട്ട വിശദമായ അപ്ഡേറ്റുകൾ നിങ്ങളെ അറിയിക്കുന്നതാണ്.

സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ജൂൺ ഒന്നിന് ഡിജിറ്റലായി ക്ലാസ് ആരംഭിച്ചേക്കും 

ഒമ്പതാം ക്ലാസുവരെ കഴിഞ്ഞ വർഷത്തെ പാഠഭാഗങ്ങൾ ഓർമിപ്പിക്കുന്ന ബ്രിഡ്ജ് കോഴ്സുകളായിരിക്കും ആദ്യം. പത്താം ക്ലാസിൽ ബ്രിഡ്ജ് കോഴ്സുണ്ടാകില്ല.

പ്രഖ്യാപനം പുതിയ സർക്കാരിന്റെ പ്രഥമ മന്ത്രിസഭാ യോഗത്തിന് ശേഷം ഉണ്ടാകും . ഒരേ സമയം കേന്ദ്രീകൃത ക്ലാസുകളും സ്കൂൾ തലത്തിൽ അധ്യാപ കർ നേരിട്ട് നടത്തുന്ന ഓൺ ലൈൻ ക്ലാസുകളും വേണമെന്ന നിർദേശവുമുണ്ട് . 

 നീറ്റ് 2021: നീറ്റിന്റെ പരീക്ഷ തീയതിയായ ഓഗസ്റ്റ് 1 എന്നത് നീട്ടിവെക്കുമോ?

നീറ്റുമായി  ബന്ധപ്പെട്ട വിവര ബുള്ളറ്റിൻ ജൂലൈ വരെ വൈകാൻ സാധ്യതയുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്, നീറ്റ് 2021 യുജി രജിസ്ട്രേഷൻ തീയതി ഇതുവരെ ദേശീയ ടെസ്റ്റിംഗ് ഏജൻസി പ്രഖ്യാപിച്ചിട്ടില്ല. പരീക്ഷ 2021 ഓഗസ്റ്റ് 1 ന് രാജ്യത്തുടനീളം ഓഫ്‌ലൈൻ മോഡിൽ നടക്കും. നീറ്റ് 2021 നെക്കുറിച്ചും അതിന്റെ അപേക്ഷാ പ്രക്രിയയെക്കുറിച്ചും വിദ്യാർത്ഥികൾക്ക്  ഔദ്യോഗിക വെബ്‌സൈറ്റായ ntaneet.nic.in ൽ കൂടുതൽ വിവരങ്ങൾ ലഭിക്കും.

രേഖകളില്ലെങ്കിലും സ്‌കൂളിൽ ചേരാം; സ്കൂളുകളിൽ ഓൺലൈൻ വഴി പ്രവേശനം തുടങ്ങി

സ്‌കൂളിൽ ചേരാനുള്ള   രേഖകൾ ലോക്ഡൗൺ പിൻവലിച്ച ശേഷം സ്‌കൂളുകളിലെത്തിച്ചാൽ മതി. സ്‌കൂൾ മാറാൻ ആഗ്രഹിക്കുന്നവർക്കു ടിസിക്ക് ഉള്ള അപേക്ഷയും ഓൺലൈനായി സമർപ്പിക്കാം. ഇതുവരെ പഠിച്ച വിദ്യാലയങ്ങളിൽ നിന്നുള്ള ടിസി ഇല്ലാതെ തന്നെ പൊതുവിദ്യാലയങ്ങളിൽ പ്രവേശനം നേടാമെന്ന നിബന്ധന ഈ വർഷവും തുടരും.
ഇതര സംസ്ഥാനങ്ങളിൽനിന്നും വിദേശത്തുനിന്നും തിരികെയെത്തിയ കുടുംബങ്ങളിലെ കുട്ടികൾക്ക് ആവശ്യമായ രേഖകളില്ലെങ്കിലും സ്‌കൂളിൽ ചേരാമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

അമിത സ്കൂൾ ഫീസ്: ക്ലാസ് കയറ്റം തടയാൻ ചില സ്കൂളുകൾ ശ്രമിക്കുന്നതായി പരാതി

കോവിഡ് പ്രതിസന്ധിക്കിടെ ചില സ്വകാര്യ സ്കൂളുകൾ വിദ്യാർഥികളിൽനിന്ന് അമിത ഫീസ് ഈടാക്കുന്നുവെന്ന പരാതികകളിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം തുടങ്ങി. അടുത്ത ക്ലാസിലേക്കുള്ള പ്രമോഷൻ  സർട്ടിഫിക്കറ്റ് നൽകണമെങ്കിൽ ഉയർന്ന നിരക്കിലുള്ള ഫീസ് നൽകണമെന്ന നിബന്ധന വച്ചെന്നാണു പരാതി. ഈ സ്കൂളുകളിൽ ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർമാരുടെ നിർദേശപ്രകാരമാണ് അന്വേഷണം നടത്തുന്നത്.

പ്രതിമാസം ഒരു ലക്ഷം രൂപ; ഗാന്ധിനഗർ ഐഐടിയിൽ നിന്ന് ഫെലോഷിപ് നേടാം

ഗാന്ധിനഗർ ഐഐടി ഉന്നതതല ഗവേഷണത്തിൽ താൽപര്യമുള്ളവർക്ക് ഇഷ്ടപ്പെട്ട വിഷയത്തിൽ ഗവേഷണത്തിനായി – ‘ഏർലി കരിയർ ഫെലോഷിപ് പ്രോഗ്രാം’ പ്രഖ്യാപിച്ചു. പ്രതിമാസം ഒരു ലക്ഷം രൂപ ഫെലോഷിപ്, രാജ്യാന്തര കോൺഫറൻസ് യാത്രയ്ക്കുൾപ്പെടെ ആണ്ടിൽ 2 ലക്ഷം രൂപ എന്നിവ ഫെലോഷിപ്പി‍ൽ ഉൾപ്പെടും.

2020 ജനുവരി ഒന്നിനോ അതിനു ശേഷമോ ഇന്ത്യൻ സ്ഥാപനങ്ങളിൽ മികച്ച പിഎച്ച്ഡി തീസിസ് ഡിഫൻഡ് ചെയ്തവരാകണം അപേക്ക്ഷകർ. വരുന്ന 3 മാസത്തിനകം ഡോക്ടറൽ തീസിസ് സമർപ്പിക്കുന്നവർക്കും അപേക്ഷിക്കാം. അപേക്ഷ ഓൺലൈനായി ജൂൺ 7 വരെ നൽകാം. വിവരങ്ങൾ:https://iitgn.ac.in;എന്ന  വെബ്‌സൈറ്റിൽ നിന്ന് ലഭിക്കും

തിരുപ്പതി ഐസറില്‍ ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി

ബയോളജിക്കല്‍, കെമിക്കല്‍, മാത്തമാറ്റിക്കല്‍, ഫിസിക്കല്‍ സയന്‍സസ് മേഖലകളിലാണ് അവസരം.പിഎച്ച്.ഡി. പ്രോഗ്രാമുകള്‍ ബയോളജി, കെമിസ്ട്രി, ഫിസിക്‌സ് എന്നീ വിഷയങ്ങളിലാണുള്ളത്. നിശ്ചിത ബ്രാഞ്ചില്‍ എം.ഇ./എം. ടെക്, ബി.ഇ./ബി.ടെക്, നിശ്ചിത സയന്‍സ് വിഷയത്തില്‍ മാസ്റ്റേഴ്‌സ്, എം.വി.എസ്.സി., എം.ബി.ബി.എസ്. എന്നിവയിലൊന്നുള്ളവര്‍ക്ക് വിവിധ പ്രോഗ്രാമുകളിലായി അപേക്ഷിക്കാം. വിശദമായ വിദ്യാഭ്യാസയോഗ്യത http://www.iisertirupati.ac.in/-ലെ പ്രവേശന വിജ്ഞാപനങ്ങളുടെ ലിങ്കുകളില്‍ ഉണ്ട്. അപേക്ഷ മേയ് 23 വരെ നല്‍കാം. 

0 comments: