2021, മേയ് 20, വ്യാഴാഴ്‌ച

സബ്സിഡി നിരക്കിൽ കാലിത്തീറ്റയുമായി ക്ഷീരവികസനവകുപ്പ്

                                      


കാസർഗോഡ്: കോവിഡിന്റെ സാഹചര്യത്തിൽ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ് ക്ഷീരകർഷകർ.എന്നാൽ ഇപ്പോൾ ക്ഷീരകർഷകർക്ക് സബ്സിഡി നിരക്കിൽ കാലിത്തീറ്റ വിതരണം ചെയ്യുകയാണ് ക്ഷീരവികസനവകുപ്പ്. ക്ഷീരവികസന വകുപ്പിൻറെ കീഴിൽ രജിസ്റ്റർ ചെയ്ത ക്ഷീരകർഷക സംഘങ്ങളിൽ 2021 ഏപ്രിൽ മാസത്തെ പാൽ അളന്ന ക്ഷീരകർഷകർക്ക് കാലിത്തീറ്റ 50 കിലോയുള്ള ഒരു ചാക്കിന് 400 രൂപ ക്ഷീര വികസന വകുപ്പിൽ നിന്നും സബ്സിഡിയായി ലഭിക്കുന്നതാണ്.മിൽമ ഫീഡ്‌സ് (മിൽമ ഗോൾഡ്),കേരള ഫീഡ്‌സ്‌ (എലൈറ്റ്)എന്നീ കാലിത്തീറ്റയാണ് സബ്സിഡി നിരക്കിൽ വിതരണം ചെയ്യുന്നത്.

ഒന്നു മുതൽ 10 ലിറ്റർ വരെ പാൽ നൽകിയ കർഷകർക്ക് രണ്ട് ചാക്ക് കാലിത്തീറ്റയും 11 മുതൽ 20 ലിറ്റർ വരെ പാൽ നൽകിയ കർഷകർക്ക് 3 ചാക്ക് കാലിത്തീറ്റയും 20 ലിറ്ററിന് മുകളിൽ അളന്ന കർഷകർക്ക് 5 ചാക്ക് കാലിത്തീറ്റയും ആണ് ലഭിക്കുക. അർഹരായ കർഷകരുടെ വിവരങ്ങൾ ക്ഷീര സംഘം  സെക്രട്ടറിമാർ അതത് ക്ഷീരവികസന ബ്ലോക്ക് ഓഫീസർമാർക്ക് മെയ് 30ന് അകം ലഭ്യമാക്കണം.

0 comments: