2021, മേയ് 20, വ്യാഴാഴ്‌ച

സംസ്ഥാനത്ത് വകഭേദം വന്ന വൈറസുകൾ വ്യാപിക്കുന്നു!! ലോക്ക് ഡൗൺ ഇനിയും നീട്ടി വെക്കും എന്ന് സൂചന :


 സംസ്ഥാനത്ത് ലോക്ക് ഡൌൺ രണ്ടാഴ്ച പിന്നിടുമ്പോൾ കോവിഡ് കേസുകളിൽ നേരിയ കുറവ് ഉണ്ടെങ്കിലും പുതിയ വൈറസ് വകഭേദങ്ങൾ വ്യാപിക്കുന്നതിനാൽ ആശങ്ക വർധിച്ചിട്ടുണ്ട്. ഇതിനോടൊപ്പം സംസ്ഥാനത്ത് ബ്ലാക്ക് ഫങ്കസ് ഭീഷണിയും ഉയർന്നിട്ടുണ്ട്. വൈറസുകളിൽ പുതിയ വകഭേദങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു.

ഇതിൽ മൂന്നെണ്ണമാണ് സംസ്ഥാനത്ത് കൂടുതലായി വ്യാപിച്ചിട്ടുള്ളത്. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി സംസ്ഥാനത്തു നാലു ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൗണും മറ്റു ജില്ലകളിൽ ലോക്ക് ഡൗണും കൊണ്ടുവന്നതിനാലാണ് രോഗ നിരക്ക് കുറയാൻ സഹായിച്ചത് എന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. പക്ഷേ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്താൻ ആയിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി. അതിനാൽ ഇനിയും ലോക്ക് ഡൗൺ തുടർന്നേക്കും എന്ന് ഉറപ്പായി. മൊത്തം രോഗികളുടെ എണ്ണത്തിൽ കുറവുകൾ ഉണ്ടെങ്കിലും പുതുതായി റിപ്പോർട്ട് ചെയ്യുന്ന രോഗികളുടെ എണ്ണത്തിൽ കുറവുകൾ ഉണ്ടായാലേ ഇളവുകൾ വരുത്തുകയുള്ളൂ. ട്രിപ്പിൾ ലോക്ക് ആക്കിയ ജില്ലകളിലെ ടി പി ആർ നിരക്കുകൾ കുറഞ്ഞുവരുന്നുണ്ട്. ഏപ്രിൽ 14 മുതൽ 20 വരെയുള്ള ആഴ്ചകളിൽ ആകെ റിപ്പോർട്ട് ചെയ്തത് 92,248 കേസുകളായിരുന്നു. അപ്പോഴത്തെ ടി പി ആർ റേറ്റ് 15.5 ശതമാനമായിരുന്നു. 28 മുതൽ മെയ് നാല് വരെയുള്ള ആഴ്ചകളിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത് 2,41,615 കേസുകളായിരുന്നു. ഈ ആഴ്ചയിലെ ടി പി ആർ റേറ്റ് 25.9 ആയി കൂടി. കഴിഞ്ഞ ആഴ്ച സ്ഥിതീകരിച്ച കേസുകൾ 2,33,301 ആയിരുന്നു. ഈ ആഴ്ചയിലെ ടി പി ആർ റേറ്റ് 26.44 ശതമാനമായി. സംസ്ഥാനത്ത് ശരാശരി കഴിഞ്ഞ മൂന്നുദിവസമായി 24.5 ശതമാനം ആണ്. ഇന്ന് അത് ശരാശരി 23.29 ആയിട്ടുണ്ട്. പക്ഷേ ഇന്നലെ ആദ്യമായി കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 112 ആയി. ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. സംസ്ഥാനത്ത് ആകെ കോവിഡ് മരണം 6724 ആയി ഉയർന്നു. ഇപ്പോൾ ഭീഷണിയായി ബ്ലാക്ക് ഫംഗസ് എന്ന രോഗവും വളർന്നിട്ടുണ്ട്. മലപ്പുറം ജില്ലയിൽ മാത്രം 15 കേസുകൾ റിപ്പോർട്ട് ചെയ്തു. ഈ രോഗം വളരെ ആശങ്ക പരത്തുന്നുണ്ട്. നേരത്തെ തന്നെ തെക്കൻ ജില്ലകളിലും ഈ രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വളരെ അപൂർവമായേ ഈ രോഗം ഉണ്ടാവുകയുള്ളൂ. മ്യൂക്കർ മൈസെറ്റിസ് എന്ന പൂപ്പലിൽ നിന്നാണ് ഈ രോഗബാധ ഉണ്ടാകുന്നത്. പൊതുവേ നമ്മുടെ വീടുകളിൽ കാണപ്പെടുന്ന പൂപ്പലുകളിൽ ഒന്നാണ് ഇത്. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്ന രോഗം അല്ലാത്തതിനാൽ രോഗബാധിതർക്ക് മരുന്നും ചികിത്സയും സഹായവും നൽകാൻ ഭയപ്പെടേണ്ടതില്ല. കൂടുതൽ നിർദ്ദേശങ്ങൾക്ക് വേണ്ടി ഈ സഞ്ജീവനി വഴി ഡോക്ടർമാരുമായി ബന്ധപ്പെടാം.

0 comments: