2021, മേയ് 16, ഞായറാഴ്‌ച

നഴ്സുമാർക്ക് സുവർണ്ണാവസരം! താല്പര്യമുള്ളവർക്ക് ഇന്നും കൂടെ അപേക്ഷിക്കാം


 സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റിഡിൽ നഴ്സുമാർക്ക് അവസരം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഒരു ദിവസം കൂടി അപേക്ഷിക്കാൻ സമയം. സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിൽ പ്രൊഫിഷ്യൻസി ട്രെയിനിങ്ങിനാണ് ഉദ്യോഗാർഥികൾക്ക് അവസരം ലഭിച്ചിട്ടുള്ളത്.

ഈ സ്ഥാപനത്തിലെ ഐസിയു / എൻ ഐ സി യു / ബി ഐ സി യു, മെഡിസിൻ, സർജറി, പീഡിയാട്രിക്സ്, കാഷ്വാലിറ്റി, ഓർത്തോപീഡിക്സ്,  ചെസ്റ്റ്, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, കോവിഡ് എന്നീ ഡിപ്പാർട്ട്മെന്റുകളിലായി 18 മാസത്തേക്കാണ് പരിശീലനം ലഭിക്കുക.

 അപേക്ഷിക്കാനുള്ള യോഗ്യത :

 നഴ്സിംങ്ങിൽ  ബി എസ് സി, അല്ലെങ്കിൽ ജനറൽ നഴ്സിംഗ് ആൻഡ് മിഡ്വെഫെറി ആണ് യോഗ്യത. ഇന്റേൺഷിപ്പ് സർട്ടിഫിക്കറ്റ് (പരിശീലനം നടത്തിയിട്ടുണ്ടെങ്കിൽ) രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

 അപേക്ഷിക്കാനുള്ള പ്രായ പരിധി :

30 വയസ്സാണ് പ്രായപരിധി. ഒ.ബി.സി വിഭാഗകാർക്ക്  3 വർഷവും, എസ് സി / എസ് ടി വിഭാഗത്തിന് 5 വർഷവും ഇളവ് ലഭിക്കുന്നതാണ്.

 അപേക്ഷിക്കാനുള്ള അവസാന തീയതിമെയ്  17 

വിശദ വിവരങ്ങൾക്ക് :  www.sailcareers.com സന്ദർശിക്കുക.


0 comments: