2021, മേയ് 17, തിങ്കളാഴ്‌ച

സ്ഥിര വരുമാനത്തിന് വേണ്ടി എസ് ബി ഐ യുടെ അന്വിറ്റി പദ്ധതി-SBI Annuity Deposit scheme-How To Open Scheme-2021
അധികം റിസ്ക് എടുക്കാൻ താല്പര്യം ഇല്ലാത്തവരും എന്നാൽ കുറഞ്ഞ നിക്ഷേപത്തിലൂടെ മാസം നമുക്ക് ഒരു വരുമാനം ആഗ്രഹിക്കുന്നവർക്കും ഏറ്റവും അഭികാമ്യമായ പദ്ധതി ആണ് SBI Annuity Scheme .ഈ പദ്ധതിയിലൂടെ ഒരു നിശ്ചിത തുക 3,5,7,10 എന്നീ കാലാവധികളിലേക്ക് നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. നമ്മുടെ നിക്ഷേപത്തിന്റെ ഒരു വിഹിതവും അതിൻറെ പലിശയും ചേർത്ത് ഒരു തുകയാണ് ലഭിക്കുക.അതായത് കാലാവധി പൂർത്തിയാകുമ്പോൾ നിക്ഷേപകന് പണമൊന്നും ലഭിക്കില്ല.

ഈ പദ്ധതിയിൽ ചേരണമെങ്കിൽ എസ് ബി ഐ അക്കൗണ്ട് ഉടമ ആയിരിക്കണം.പ്രായ പൂർത്തിയാകാത്തവർക്കും അംഗത്വം എടുക്കാം.ഒരാൾക്കു ഒറ്റക്കോ കൂട്ടായോ ഈ പദ്ധതിയിൽ ചേരാം.

അന്വിറ്റി പദ്ധതിയുടെ ഏറ്റവും കുറഞ്ഞ കാലാവധി 3 വർഷമാണ്.ഏറ്റവും കുറഞ്ഞത് പ്രതിമാസം ആയിരം രൂപ കിട്ടുന്ന തരത്തിൽ ആയിരിക്കണം നിക്ഷേപം നടത്തേണ്ടത്. കുറഞ്ഞ നിക്ഷേപ സംഖ്യ 25000 രൂപയാണ്. നിക്ഷേപ തുകക്ക് പരിധി നിശ്ചയിച്ചിട്ടില്ല.എസ്ബിഐയുടെ മറ്റ് സ്ഥിര നിക്ഷേപ പദ്ധതികൾക്ക് നൽകുന്ന അതേ പലിശ തന്നെയാണ് അന്വിറ്റി പദ്ധതിയും നൽകുന്നത്. അഞ്ചു വർഷം മുതൽ 10 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 5.4 ശതമാനം പലിശ ലഭിക്കും. മൂന്നു വർഷം മുതൽ അഞ്ചു വർഷം വരെ ഉള്ളവക്ക് 5.3 ശതമാനമാണ് പലിശ. 60 വയസ്സിന് മുകളിലുള്ളവർക്ക് അര ശതമാനം പലിശ കൂടുതൽ ലഭിക്കും. എസ് ബി ഐ ജീവനക്കാർക്കും പെൻഷൻകാർക്കും ഒരു ശതമാനം കൂടുതൽ പലിശ ലഭിക്കും.അന്വിറ്റി പലിശക്ക് ടിഡിഎസ് ഈടാക്കും. നികുതി ബാധ്യത ഇല്ലാത്തവർക്ക് ടിഡിഎസ് ഒഴിവാക്കാനും സാധിക്കും. കാലാവധിക്ക് മുമ്പ് നിബന്ധനയോടെ നിക്ഷേപ തുക പിൻവലിക്കാൻ കഴിയും. റിട്ടയർമെൻറ് കാലത്ത് സ്ഥിരവരുമാനം ആഗ്രഹിക്കുന്നവർക്ക് പറ്റിയ ഒരു പദ്ധതിയാണ് അന്വിറ്റി. മറ്റു സ്ഥിരനിക്ഷേപങ്ങളിൽ നിന്ന് വ്യത്യാസമായി പലിശ യോടൊപ്പം മുതലിന്റെ ഒരു ഭാഗവും ലഭിക്കുന്നു എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.

0 comments: