2021, മേയ് 17, തിങ്കളാഴ്‌ച

ഉപഭോക്താക്കൾ ശ്രെദ്ധിക്കുക! വീണ്ടും ഷോക്ക് അടിപ്പിക്കുന്ന ബില്ലുമായി കെ എസ് ഇ ബി

 


വീണ്ടും ഷോക്ക് അടിപ്പിക്കുന്ന ബില്ലുമായി കെഎസ്ഇബി എത്തിയിരിക്കുകയാണ്.അതിനാൽ ഉപഭോക്താക്കൾ ജാഗ്രത പാലിക്കുക. ശരാശരി 800 രൂപ വൈദ്യുതി ബില്ല്ലഭിക്കുന്ന ഒരു വ്യക്തിക്ക് കഴിഞ്ഞമാസം വൈദ്യുതി അധികം ഉപയോഗിക്കാതെ തന്നെ 4862 രൂപ ബില്ല് വന്നത് ശ്രെദ്ധയിൽ പെട്ടപ്പോൾ മീറ്റർ പരിശോധിക്കുകയും അതിൽ 239 യൂണിറ്റ് ബില്ലിൽ 685 യൂണിറ്റ് ആയി കാണപ്പെടുകയും ഉടനെ കെഎസ്ഇബിയിൽ പരാതിപ്പെട്ടപ്പോൾ ബില്ല് 958 രൂപ ആക്കി കുറച്ചു കൊടുത്തു എന്ന വാട്സ്ആപ്പ് സന്ദേശം നിങ്ങളും കണ്ടിരിക്കുമല്ലോ.

ആദ്യ ലോക്ഡോൺ കാലത്തും ഇതേ പ്രതിസന്ധി കേരളജനത നേരിട്ടിരുന്നു. ഇതിനെതിരെ ഒരുപാട് വിമർശനങ്ങളും ഉയർന്നിരുന്നുവല്ലോ. എന്നിട്ടും ഈ ലോക്ഡൗൺ സമയത്തും ഇതേ ക്രൂരത കെഎസ്ഇബിയുടെ ഭാഗത്തുനിന്നും ജനങ്ങൾ അനുഭവിക്കുന്നത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇരട്ടി തുകയാണ് ബില്ല് ആയി ഉപഭോക്താക്കൾക്ക്ലഭിക്കുന്നത്. ഈ തുക കണ്ടു പരിഭ്രമിക്കാതെ ഉടനെ തന്നെ മീറ്റർ റീഡിങ്മായി ഒത്തുനോക്കി വലിയ അനന്തരം ഉണ്ടെങ്കിൽ പെട്ടെന്നുതന്നെ കെഎസ്ഇബിയിൽ പരാതിപ്പെടുക.അപ്പോൾ ഇതിന് പരിഹാരം ലഭിക്കുന്നതാണ്.

 റീഡിങ് കൃത്യമാണോ എന്ന് ഉറപ്പുവരുത്താൻ :

 റീഡിങ് ചെക്ക്ചെയ്യാൻ വേണ്ടി വീട്ടിലെ മീറ്ററിലെ ബട്ടൻ പ്രസ് ചെയ്യുമ്പോൾ വ്യത്യസ്ത റീഡിങ് കാണിക്കുന്നതാണ്. അതിൽ kWh എന്ന് കാണിക്കുന്നതാണ് ഇപ്പോഴത്തെ റീഡിങ്. KvAh എന്ന റീഡിങ് എടുക്കരുത്.kwh ആണ് നിങ്ങളുടെ വൈദ്യുത ഉപയോഗം കണക്കാക്കുന്നത്. അതും കിട്ടിയ ബില്ലിലെ യൂണിറ്റും ചെക്ക് ചെയ്യുക. ഇതിൽ എന്തെങ്കിലും അനന്തരം ഉണ്ടെങ്കിൽ ഉടനെ കെഎസ്ഇബിയിൽ പരാതിപ്പെടുക.

0 comments: