2021, മേയ് 17, തിങ്കളാഴ്‌ച

കോവിഡ് ബാധിത കുടുംബങ്ങൾക്ക് പ്രത്യേക വായ്പയുമായി കെ എസ് എഫ് ഇ

 


മഹാമാരിയെ തുടർന്ന് വളരെയധികം ബുദ്ധിമുട്ടുന്ന ഈ സമയത്ത് കോവിഡ് ബാധിതർക്കും അവരുടെ കുടുംബങ്ങൾക്കും താങ്ങായി പ്രത്യേക വായ്പാ പദ്ധതിയുമായി മുന്നോട്ടു വന്നിരിക്കുകയാണ് കേരള സർക്കാർ സ്ഥാപനമായ കെ എസ് എഫ് ഇ.

സൗഖ്യ സ്വർണ്ണ പണയ വായ്പ എന്ന പേരിലാണ് ഈ പുതിയ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. 2021 മാർച്ച്‌ 1ന് ശേഷം കോവിഡ് ബാധിച്ച കുടുംബങ്ങൾക്കും കോവിഡ് മൂലം മരിച്ച കുടുംബങ്ങൾക്കും ആണ് ഈ പദ്ധതിക്ക് അർഹതയുള്ളത്. അപേക്ഷിക്കാൻ ആയി 18 വയസ്സ് പൂർത്തിയായ രോഗബാധിതന്റെ പേര് ഉൾപ്പെടുന്ന റേഷൻകാർഡിൽ പേരുള്ള വർക്ക് മാത്രമേ സാധിക്കുകയുള്ളൂ.

0 comments: