2021, മേയ് 17, തിങ്കളാഴ്‌ച

എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥികൾക്ക് നേടാം സ്കോളർഷിപ്പിലൂടെ 48000 രൂപ : ഈ അവസരം അറിയാതെ പോകരുത്!

 

നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് (NMMS ) എന്നാൽ ദേശീയതലത്തിൽ സ്കൂളുകളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തുന്ന ഏറ്റവും വലിയ സ്കോളർഷിപ്പ് പരീക്ഷയാണ്. ഈ പരീക്ഷയിൽ വിജയിക്കുന്ന വിദ്യാർഥികൾക്ക് 48000 രൂപ സ്കോളർഷിപ്പ് ആയി ലഭിക്കുന്നതാണ്.

ഈ സ്കോളർഷിപ്പ് നെക്കുറിച്ച് പല വിദ്യാർത്ഥികൾക്കും അറിയാത്തതിനാൽ അവരുടെ നല്ല അവസരങ്ങൾ നഷ്ടപ്പെട്ടു പോകാറുണ്ട്. ഇനിയും അർഹരായ എട്ടാം ക്ലാസ് വിദ്യാർഥികൾ ഈ അവസരം നഷ്ടപ്പെടുത്തരുത്.

9-12 ക്ലാസ്സ്‌ വരെ വർഷാവർഷം 12000 രൂപ നിരക്കിൽ ആണ് ലഭിക്കുക. ഇങ്ങനെ ഗഡുക്കളായി 12 ക്ലാസ്സിൽ എത്തുമ്പോൾ ആകെ 48000 രൂപ ലഭിക്കുന്നതാണ്.

 അപേക്ഷിക്കാനുള്ള മാനദണ്ഡം :

. അപേക്ഷിക്കുന്ന വിദ്യാർത്ഥിക്ക് ഏഴാം ക്ലാസ് വാർഷിക പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും 55% മാർക്ക് ലഭിക്കണം. 

. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ  പഠിക്കുന്ന വിദ്യാർഥി ആയിരിക്കണം.

. അപേക്ഷിക്കുന്ന വിദ്യാർത്ഥിയുടെ രക്ഷിതാവിന്റെ വാർഷികവരുമാനം 150000 രൂപയിൽ കവിയരുത്.

 കൂടുതൽ വിവരങ്ങൾക്ക് വേണ്ടി:

  9946043379 എന്ന നമ്പറിൽ ബന്ധപ്പെടുക.

0 comments: