ഒന്നുമുതൽ 9 വരെ ക്ലാസുകളിലെ സ്ഥാനക്കയറ്റം: തീരുമാനം 2ദിവസത്തിനകം;
ഒന്നുമുതൽ 9 വരെ ക്ലാസുകളിലുള്ള വിദ്യാർഥികളുടെ സ്ഥാനക്കയറ്റം സംബന്ധിച്ച തീരുമാനം ഉടൻ.കോവിഡിന്റെ ഈ സാഹചര്യത്തിൽ കുട്ടികൾക്കും അധ്യാപകർക്കും പ്രയാസം ഇല്ലാത്ത രീതിയിൽ സ്ഥാനക്കയറ്റ സംവിധാനം ഒരുക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.കോവിഡ് വ്യാപനത്തെ തുടർന്ന് ഒന്നുമുതൽ 9വരെയുള്ള ക്ലാസുകളിലെ വാർഷിക പരീക്ഷകൾ ഒഴിവാക്കിയ സാഹചര്യത്തിൽ കുട്ടികളുടെ പഠനനിലവാരം അളക്കാൻ വീട്ടിൽ ഇരുന്നുള്ള പരീക്ഷ സംഘടിപ്പിക്കാൻ കഴിഞ്ഞ മാസം തീരുമാനമെടുത്തു .എന്നാൽ ഇതിനുള്ള പുസ്തക രൂപത്തിലുള്ള പഠന മികവ് രേഖ കോവിഡിന്റെ സാഹചര്യത്തിൽ വീടുകളിൽ എത്തിക്കാൻ കഴിയാത്ത സാഹചര്യത്തെ തുടർന്നാണ് സ്ഥാനക്കയറ്റത്തിനായി പുതിയ മാനദണ്ഡങ്ങൾ നടപ്പിലാക്കാൻ പോകുന്നത്..
ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാഫലം വൈകും
സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷാഫലങ്ങൾ വൈകുമെന്ന് സൂചന. പല ജില്ലകളിലും ട്രിപ്പിൾ ലോക്‌ഡോൺ കൂടി പ്രഖ്യാപിച്ചതോടെ പരീക്ഷകളുടെ മൂല്യനിർണയ ക്യാംപുകൾ എന്നു നടത്തുമെന്നതിൽ തീരുമാനമെടുക്കാൻ കഴിഞ്ഞിട്ടില്ല. മെയ് 15 മുതൽ എസ്എസ്എൽസി മൂല്യനിർണ്ണയം ആരംഭിക്കണം എന്നായിരുന്നു തീരുമാനം. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇതിനു കഴിഞ്ഞിട്ടില്ല. മെയ് 5 മുതൽ നടക്കാനിരുന്ന പ്ലസ്ടു മൂല്യനിർണയ ക്യാംപുകളും നേരത്തെ മാറ്റിയിരുന്നു.
പത്താം ക്ലാസ് ഐടി പ്രാക്ടിക്കൽ പരീക്ഷയുമായി ബന്ധപ്പെട്ട തീരുമാനം ഉടൻ
പത്താം ക്ലാസ് ഐടി പ്രാക്ടിക്കൽ പരീക്ഷയുമായി ബന്ധപ്പെട്ട തീരുമാനം ഉടൻ ഉണ്ടാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്.
പത്താം ക്ലാസ് ഐടി പരീക്ഷ വേണമോ വേണ്ടയോ എന്ന കാര്യം പരിശോധിക്കേണ്ടതുണ്ട്. ഐടി പ്രാക്ടിക്കൽ പരീക്ഷ എങ്ങനെ വിലയിരുത്തണമെന്ന് പരീക്ഷാ ബോർഡ് ചേർന്ന് ധാരണയിലെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജൂണിലെ പരീക്ഷകള്‍ മാറ്റിവെച്ച് പി.എസ്.സി
കോവിഡ് രണ്ടാം തരംഗം വളരെയധികം പ്രതിസന്ധി സൃഷ്ടിക്കുന്ന ഈ സാഹചര്യത്തില്‍ ജൂണില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന മുഴുവന്‍ പരീക്ഷകളും കേരള പി.എസ്.സി. മാറ്റിവെച്ചു .
മേയ് മാസത്തെ എല്ലാ പരീക്ഷകളും പി.എസ്.സി റദ്ദാക്കിയിരുന്നു. ഡിഗ്രിതല പ്രിലിമിനറി പരീക്ഷയും വിവിധ ഡിപ്പാര്‍ട്ട്മെന്റ് തല പരീക്ഷകളും അടക്കമാണ് മാറ്റിയത് .പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് കമ്മീഷന്‍ വ്യക്തമാക്കി.
കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ തൊഴിലധിഷ്ഠിത പി.ജി ഡിപ്ലോമ ഇൻ സൈബർ ഫോറെൻസിക്‌സ് ആൻഡ് സെക്യൂരിറ്റി (6 മാസം) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.
കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന കല്ലൂപ്പാറ എൻജിനിയറിങ് കോളേജിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത പി.ജി ഡിപ്ലോമ ഇൻ സൈബർ ഫോറെൻസിക്‌സ് ആൻഡ് സെക്യൂരിറ്റി (6 മാസം) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.ബി.ടെക്/ എം.ടെക്/ എം.സി.എ/ ബി.എസ്‌സി/എം.എസ്‌സി കമ്പ്യൂട്ടർ സയൻസ്/ ബി.സി.എ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ ഫോറം ഐ.എച്ച്.ആർ.ഡി വെബ്‌സൈറ്റ് www.ihrd.ac.in ൽ നിന്നോ കോളേജ് വെബ്‌സൈറ്റ് www.cek.ac.in ൽ നിന്നോ ഡൗൺലോഡ് ചെയ്യാം.
0 comments: