മെയ് മാസത്തിലെ ഭക്ഷ്യക്കിറ്റ് വിതരണം ആരംഭിച്ചു. ആദിവാസി ഗോത്ര വിഭാഗം ആളുകൾ ഉൾപ്പെടെയുള്ള 5.92 ലക്ഷം ആളുകൾ ഉൾപ്പെടുന്ന എ എ വൈ (മഞ്ഞ) കാർഡുകാർക്ക് ആണ് ആദ്യ ഘട്ടത്തിൽ വിതരണം. റേഷൻ കടകളിൽ ആവശ്യത്തിനുള്ള കിറ്റ് എത്തിച്ചിട്ടില്ല എന്ന വാർത്ത തെറ്റാണെന്ന് അധികൃതർ പറഞ്ഞു. എ എ വൈ കാർഡു കാരുടെ കഴിഞ്ഞാൽ അടുത്തത് മുൻഗണനാ വിഭാഗം ആയ റോസ് കാർഡുകാർക്കും മുൻഗണന വിഭാഗം സബ്സിഡി നീല കാർഡ് കാർക്കും മുൻഗണന വിഭാഗം സബ്സിഡിയില്ലാത്ത വെള്ള കാർഡുകാർക്കും നൽകും. ഏപ്രിലിലെ കിറ്റ് വിതരണം തുടർന്നുകൊണ്ടിരിക്കുകയാണ്. 82 ലക്ഷം പേർ ഇതുവരെ കിറ്റ് വാങ്ങി. സപ്ലൈകോക്കാണ് കിറ്റ് തയ്യാറാക്കുന്നതിനുള്ള ചുമതല. വിതരണ തീയതി അനുസരിച്ച് കിറ്റ് റേഷൻകടകളിൽ എത്തിക്കുമെന്നും അധികൃതർ അറിയിച്ചു. ജൂണിലും കിറ്റ് വിതരണം ഉണ്ടാകും.
Category
- Education news (1801)
- Government news (2308)
- Higher Education scholarship (312)
- Scholarship High school (95)
- Text Book & Exam Point (92)
0 comments: