2021, മേയ് 18, ചൊവ്വാഴ്ച

നിങ്ങളുടെ പേരില്‍ എത്ര മൊബൈൽ ഫോണ്‍ നമ്പര്‍ നിലവിലുണ്ടെന്ന് അറിയാനായി ഇതാ എളുപ്പവഴി
സ്മാർട്ട് ഫോണുകൾ മിക്കതും ഡ്യൂവൽ സിം സൗകര്യമുള്ളതായതിനാൽ ഭൂരിഭാഗം പേരും  ഒന്നിലധികം ഫോണ്‍ നമ്പറുകൾ ഉപയോഗിക്കുന്നവരായിരിക്കും. ഏറ്റവും കുറഞ്ഞത് രണ്ട് മൊബൈൽ നമ്പറെങ്കിലും ഉപയോഗിക്കുന്നവരാകും.ഒരാൾക്ക് അയാളുടെ പേരിൽ ഒമ്പതു സിം വരെ ഉപയോഗിക്കാം . കുറച്ചു നാൾ  കഴിയുമ്പോൾ നമ്മുടെ പേരിൽ എത്ര ഫോൺ നമ്പറുകൾ നിലവിലുണ്ടെന്ന് പലർക്കും സംശയമുണ്ടാകും. എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പേരില്‍ എത്ര നമ്പറുകള്‍ എടുത്തിട്ടുണ്ടെന്നും അവ ഏതൊക്കെയാണ് എന്നും എളുപ്പത്തിൽ അറിയാന്‍ സാധിക്കും.

അതിനായി ആദ്യം തന്നെ നിങ്ങള്‍ കേന്ദ്ര സർക്കാരിന്റെ https://tafcop.dgtelecom.gov.in/alert.php  എന്ന വെബ്സൈറ്റിൽ കയറുക. അവിടെ താഴെ നിങ്ങളുടെ ഫോണ്‍ നമ്പര്‍ നൽകാനുള്ള  ഓപ്ഷൻ ഉണ്ടായിരിക്കും .  • അവിടെ നിങ്ങളുടെ ഫോണ്‍ നമ്പര്‍ ടൈപ്പ് ചെയ്യുക .നിങ്ങള്‍ക്ക് ഒടിപി വരുന്നതായിരിക്കും. നിങ്ങളുടെ ഫോണിലേക്ക് വന്ന ഒടിപി അവിടെ നല്‍കുക. അതിനുശേഷം നിങ്ങളുടെ പേരിലുള്ള ഫോണ്‍ നമ്പറുകള്‍ ഏതൊക്കെയെന്ന് നിങ്ങള്‍ക്ക് താഴെ സ്‌ക്രീനില്‍ അറിയാന്‍ സാധിക്കും.


  • നിലവില്‍ മുഴുവന്‍ ഡാറ്റയും അപ്‌ഡേറ്റ് ചെയ്യാത്ത സ്ഥിതിയ്ക്ക് Stay Tuned എന്നായിരിക്കും പലര്‍ക്കും വരിക. എന്നാല്‍ ഡാറ്റ അപ്പ്‌ഡേറ്റ് ആയിക്കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പേരിലുള്ള മുഴുവന്‍ ഫോണ്‍ നമ്പറുകളും ലഭിക്കുന്നതാണ്.

0 comments: