2021, മേയ് 8, ശനിയാഴ്‌ച

ഇൻസ്റ്റാഗ്രാമിൽ ഇനി ലൈക്കുകൾ ഒളിപ്പിക്കാം:ഇൻസ്റ്റാഗ്രാം ഉപഭോക്തക്കൾക്ക് പുതിയ ഫീച്ചേഴ്സ്

 



ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ആൾകാർ പിന്തുടരുന്ന സോഷ്യൽ മീഡിയ നെറ്റ് വർക്കിങ് ആപ്പുകളിൽ ഒന്നാണ് ഇൻസ്റ്റാഗ്രാം.ദിനം പ്രതി ഇൻസ്റ്റാഗ്രാം ഫോള്ളോവേഴ്‌സ് അധികരിച്ചു വരികയാണ്.ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്യുന്ന പോസ്റ്റുകളുടെ ലൈക്‌ ഒളിപ്പിച്ചു വെക്കുന്ന സംവിധാനം കണ്ടുപിടിച്ചിരിക്കുകയാണ് കമ്പനി അധികൃതർ.ഫോട്ടോകൾക്കും വീഡിയോകൾക്കും കിട്ടുന്ന ലൈക്കുകൾ നമുക്ക് മറ്റുള്ളവരിൽ നിന്നും ഹൈഡ് ചെയ്യാം.ഉടനെ തന്നെ ഫേസ് ബുക്കിലും ഈ സംവിധാനം കൊണ്ട് വരും.കഴിഞ്ഞ വർഷം ഏഴ് രാജ്യങ്ങളിലായി കമ്പനി ഈ പരീക്ഷണം നടത്തിയിട്ടുണ്ട്. ഐ ഫോൺ, ഐ പാട്, ഐ പോഡ് ടച്ച് എന്നിവയിലൊക്കെ മാത്രമായിരുന്നു ആദ്യം ഇൻസ്റ്റാഗ്രാം പിന്തുണ ഉണ്ടായിരുന്നതെങ്കിലും 2012ഏപ്രിൽ മാസത്തിൽ കമ്പനി ആൻഡ്രോയ്ഡ് 2.2 വിനും അതിനു മുകളിലും ഉള്ള ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ ഈ സേവനം ലഭ്യമാക്കി.ഇത് വിതരണം ചെയ്യുന്നത് ഐ ട്യൂൺസ് ആപ്പ് സ്റ്റോർ വഴിയും ഗൂഗിൾ പ്ലെ വഴിയുമാണ്.

0 comments: