2021, മേയ് 9, ഞായറാഴ്‌ച

നിങ്ങൾ ബാങ്ക് ലോൺ എടുത്തവർ ആണോ .രണ്ടു വര്ഷം വരെ വീണ്ടും തിരിച്ചടവ് നീട്ടി

                                       Bank Moratorium 2021-RBI Update




മോറട്ടോറിയം സേവനം ആർക്കൊക്കെ ലഭിക്കും? 

കഴിഞ്ഞ ദിവസം ആർ ബി ഐ പ്രഖ്യാപിച്ച രണ്ടാം വട്ട ലോൺ മോറട്ടോറിയം നിരവധി പേർക്ക് ആശ്വാസകരമായി.ചെറുകിട സംരഭകർക്കും കോവിഡ് പ്രതിസന്ധിയിൽ വ്യക്തികൾക്കും താങ്ങാവുക എന്ന നിലക്കാണ് ആർ ബി ഐ ഇത് പ്രഖ്യാപിച്ചത്.25കോടിയിൽ താഴെ വായ്പ്പകൽ ഉള്ള സംരംഭകർക്കും വ്യക്തികൾക്കും പുതിയ ആനുകൂല്യങ്ങൾ ലഭിക്കും.പുതിയ വായ്പ ക്രമീകരണം അനുവദിക്കുന്നത് കൊറോണ ഒന്നാം തരംഗത്തിൽ രാജ്യം ലോക്‌ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്നുണ്ടായ മോറാട്ടോറിയം സ്വീകരിക്കാത്തവർക്കാണ്.കഴിഞ്ഞ വർഷം മോറാട്ടോറിയം സ്വീകരിച്ചവർക്ക് ഈ വർഷവും മോറാട്ടോറിയം കാലാവധി നീട്ടാൻ ബാങ്കുകളോട് അപേക്ഷിക്കാവുന്നതാണ്.കഴിഞ്ഞ വായ്പ പുനക്രമീകരണത്തിന്റെ ഭാഗമായി രണ്ടു വർഷം വരെ എം എസ് എം ഇ വായ്പ്പകൾക്ക് മോറാട്ടോറിയം അനുവദിച്ചിരുന്നു.തിരിച്ചടക്കേണ്ടതിന്റെ അവസാന കാലാവധിയായ ഡിസംബർ 2020ന് മോറാട്ടോറിയം സ്വീകരിക്കാത്തവർക്ക് തിരിച്ചടക്കാനാവാതെ പ്രതിസന്ധിയുണ്ടായി.ഇത് ഉയർത്തുന്ന പലിശ വലുതാണ് .അവരുടെ ക്രെഡിറ്റിനെയും ഇത് ബാധിക്കുന്നതിനാൽ മോറാട്ടോറിയം വളരെ ഉപകാരപ്രദമാണ്. 

അപേക്ഷിക്കേണ്ട അവസാന തീയ്യതി : 

പുതിയ മോറാട്ടോറിയം ആവശ്യമുള്ളവർ 2021 സെപ്റ്റംബർ 30ന് മുമ്പായി ബാങ്കുകളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.രേഖകളെല്ലാം പരിശോധിച്ച ശേഷം അപേക്ഷ ലഭിച്ച് 90ദിവസത്തിനകം മോറാട്ടോറിയം അനുവദിക്കണമെന്നും ആർ ബി ഐ ബാങ്കുകളോട് നിർദ്ദേശിച്ചിട്ടുണ്ട്.

0 comments: