രാജ്യത്ത് പേ ടി എം, ഗൂഗിൾ പേ എന്നിവ വഴി പണം അയക്കുന്നവരുടെ എണ്ണം ദിനം പ്രതി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്.ഇപ്പോൾ ഇവർക്ക് ആശ്വാസം നൽകുന്ന ഒരു വാർത്ത വന്നിരിക്കുകയാണ്.2022 ഏപ്രിൽ മുതൽ മൊബൈൽ വാലേറ്റുകൾ ഉപയോഗിച്ചുള്ള എല്ലാ ഇടപാടുകളും പരസ്പരം ബന്ധിപ്പിക്കാൻ കഴിയും. എല്ലാ കെ വൈ സി മാനദണ്ഡങ്ങളും പാലിക്കുന്നവർക്ക് വിവിധ മൊബൈൽ വാലറ്റുകളിൽ നിന്നും പണമയക്കാനും സ്വീകരിക്കാനും കഴിയും.
വിവിധ മൊബൈൽ വാലെറ്റുകളിൽ നിന്ന് പണം അയക്കാനും സ്വീകരിക്കാനും കഴിയുന്നത് ഡിജിറ്റൽ മണി വാലേറ്റുകളുടെ സ്വീകാര്യത കൂടുതൽ വർദ്ധിപ്പിക്കും.യു പി ഐ ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് ആണ് ഇത് ബാധകമാവുക. അത് പോലെ മൊബൈൽ വാലേറ്റുകളിലൂടെ 2000 രൂപ വരെ പിൻ വലിക്കാനും കഴിയും. ആർബിഐ ആണ് ഇത് സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്. ബാലറ്റ് പരിധി ഒരു ലക്ഷം രൂപയിൽ നിന്ന് രണ്ടു ലക്ഷമായി ഉയർത്തി.
അതേസമയം കെവൈസി പാലിക്കാത്തവർക്ക് ഒരു യുപിഐ അക്കൗണ്ട് ഉപയോഗിച്ച് മറ്റൊന്നിലേക്ക് പണം അയക്കാൻ കഴിയില്ല. മറ്റൊരു ബാലറ്റിൽ നിന്നും പണം സ്വീകരിക്കുന്നതിന് പരിധി ഉണ്ടാകും.
0 comments: