2021, മേയ് 22, ശനിയാഴ്‌ച

ഇന്നത്തെ പ്രധാന വിദ്യാഭാസ വാർത്തകൾ; Practical exams, CBSE 12th board exams, HSE, VHSE valuation

 


സംസ്ഥാനത്തെ എസ്‌എസ്‌എല്‍സി ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍

കേരളത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 

എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹൈയര്‍ സെക്കന്‍ഡറി മൂല്യ നിര്‍ണയം

ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി മൂല്യനിര്‍ണ്ണയം ജൂണ്‍ ഒന്നു മുതല്‍ ജൂണ്‍ 19 വരെയും എസ്‌എസ്‌എല്‍സി മൂല്യനിര്‍ണയം ജൂണ്‍ ഏഴു മുതല്‍ 25 ജൂണ്‍ വരെയും നടത്തും..മൂല്യ നിര്‍ണയത്തിന് പോകുന്ന അധ്യാപകരെ വാക്സിനേറ്റ് ചെയ്യും. പരീക്ഷ മൂല്യനിർണയത്തിനു പോകുന്ന അധ്യാപകരുടെ വാക്സിനേഷന്‍ മൂല്യ നിര്‍ണയത്തിന് മുന്‍പ് പൂര്‍ത്തീകരിക്കും. ആരോ​ഗ്യ വകുപ്പും, വിദ്യാഭ്യാസ വകുപ്പ് ആലോചിച്ചു തീരുമാനിച്ചു നിര്‍ദേശങ്ങള്‍ നൽകും.

ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹൈയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ 

ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹൈയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 21 മുതല്‍ ജൂലൈ 7 വരെ നടത്തും,കോവിഡു രൂക്ഷമായ സാഹചര്യത്തിൽ മാറ്റിവെച്ച പരീക്ഷകളാണ് ജൂൺ മുതൽ നടത്തുന്നത്.

പിഎസ്.സി അഡ്വൈസ് ഓണ്‍ലൈന്‍ വഴി

പി എസ്‌ സി അഡൈ്വസ് കാത്തിരിക്കുന്നവരുണ്ട്. അത് ഓണ്‍ലൈനായി നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ പിഎസ്‌സിയുമായി ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 

സി.ബി.എസ്​.ഇ പന്ത്രണ്ടാം ക്ലാസ്​ പരീക്ഷ നടത്തണോയെന്നതില്‍ നാളെ തീരുമാനം

പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ക്കും പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷകള്‍ക്കുമുള്ള നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി എല്ലാ സംസ്ഥാനങ്ങളിലെയും, കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും വിദ്യാഭ്യാസ മന്ത്രിമാര്‍, വിദ്യാഭ്യാസ സെക്രട്ടറിമാര്‍, സംസ്ഥാന പരീക്ഷാ ബോര്‍ഡുകളുടെ ചെയര്‍പേഴ്‌സണ്‍മാര്‍, എന്നിവരുമായി കേന്ദ്ര സര്‍ക്കാര്‍ നാളെ ഉന്നതതല വെര്‍ച്വല്‍ യോഗം നടത്തും..വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സുരക്ഷയും സംരക്ഷണവും കണക്കിലെടുത്താകും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള പരീക്ഷകളുടെ തീയതിക്ക് അന്തിമരൂപം നല്‍കുകയെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ രമേശ് വ്യക്തമാക്കി . 

പുണെയിലെ വസന്ത്‌ദാദാ ഷുഗർ ഇൻസ്‌റ്റിറ്റ്യൂട്ടിൽ വിവിധ കോഴ്‌സുകളിലേക്കു ജൂൺ 30 വരെ അപേക്ഷ സ്വീകരിക്കും

എംഎസ്‌സി: വൈൻ ബ്രൂയിങ്, & ആൽക്കഹോൾ ടെക്നോളജി, എൻവയൺമെന്റൽ സയൻസ്,

പിജി ഡിപ്ലോമ: ഷുഗർ ടെക്‌നോളജി, ഷുഗർ ഇൻസ്‌ട്രുമെന്റേഷൻ ടെക്‌നോളജി, ഇൻഡസ്‌ട്രിയൽ ഫെർമെന്റേഷൻ & ആൽക്കഹോൾ ടെക്‌നോളജി, ഷുഗർ എൻജിനീയറിങ്

പിജി സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ: ഷുഗർ എൻജിനീയറിങ്, ഷുഗർ മാനുഫാക്‌ചറിങ്, വിവിധ സർട്ടിഫിക്കറ്റ്  പ്രോഗ്രാമുകൾഎന്നിവയുണ്ട്. 

0 comments: