2021, മേയ് 22, ശനിയാഴ്‌ച

പ്രതിമാസം ഒരു ലക്ഷം രൂപ ഫെലോഷിപ്പ്: ഗാന്ധിനഗർ ഐഐടി യിലേക്ക് ഇപ്പോൾ അപേക്ഷിക്കാം


ഗാന്ധിനഗർ ഐഐടിയിൽ ഉന്നതതല ഗവേഷണത്തിനായി താല്പര്യമുള്ളവർക്ക് ഇഷ്ടപ്പെട്ട വിഷയത്തിൽ ഗവേഷണത്തിനായി ഇപ്പോൾ അപേക്ഷിക്കാം. ഇതിനായി ഗാന്ധിനഗർ ഐഐടി " ഏർലി കരിയർ ഫെലോഷിപ്പ് പ്രോഗ്രാം  " പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രതിമാസം ഒരു ലക്ഷം രൂപയാണ് ഫെലോഷിപ്പിന് ലഭിക്കുക. ഇതിൽ രാജ്യാന്തര കോൺഫ്രൻസ് യാത്ര ഉൾപ്പെടെ വർഷത്തിൽ രണ്ട് ലക്ഷം രൂപ എന്നിവ ഈ ഫെലോഷിപ്പിൽ ഉൾപ്പെടുന്നതാണ്. അപേക്ഷകർ ജൂൺ 7 വരെ ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്.

 അപേക്ഷിക്കാനുള്ള അർഹത  :

 2020 ജനുവരി ഒന്നിനോ അതിനുശേഷമോ ഇന്ത്യൻ സ്ഥാപനങ്ങളിൽ മികച്ച പി എച്ച് ഡി തീസിസ് ഡിഫൻഡ് ചെയ്തവർ ആകണം. വരുന്ന മൂന്ന് മാസത്തിനകം ഡോക്ടറൽ തീസിസ് സമർപ്പിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്.

വിശദ വിവരങ്ങൾക്കായി :

https://iitgn.ac.in

മെയിൽ : ecf@iitgn.ac.in എന്നിവയിൽ പരിശോധിക്കാവുന്നതാണ്. 


0 comments: