2021, മേയ് 22, ശനിയാഴ്‌ച

എസ് എസ് എൽ സി ഐ ടി പ്രാക്ടിക്കൽ പരീക്ഷ ഒഴിവാക്കി,പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷ ,പ്ലസ് വൺ പരീക്ഷ

                                      



എസ്എസ്എൽസി ഐടി പ്രാക്ടിക്കൽ പരീക്ഷ ഒഴിവാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

ഹയർസെക്കൻഡറി വൊക്കേഷണൽ ഹയർസെക്കൻഡറി മൂല്യനിർണയം ജൂൺ ഒന്നുമുതൽ ജൂൺ 19 വരെയും എസ് എസ് എല്‍‌ സി മൂല്യ നിർണയം ജൂൺ 7 മുതൽ 25 വരെയും നടത്തും.

ഹയർസെക്കൻഡറി വൊക്കേഷണൽ ഹയർസെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 21 മുതൽ ജൂലായ് 7 വരെ നടത്തും. മൂല്യനിർണയത്തിന് പോകുന്ന അധ്യാപകരെ വാക്സിനെറ്റ് ചെയ്യും. മൂല്യനിർണയത്തിന് മുമ്പ് വാക്സിനേഷൻ പൂർത്തീകരിക്കും. ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും നിർദ്ദേശം ആലോചിച്ച് തീരുമാനിക്കും.

വിദ്യാർഥികൾ ശ്രദ്ധിക്കുക പ്ലസ് വൺ പരീക്ഷ അല്ല ജൂൺ 21 മുതൽ തുടങ്ങുന്നത് ഹയർ സെക്കണ്ടറി പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷ ആണ് ,പ്ലസ് വൺ പരീക്ഷ ഗവണ്മെന്റ് പിന്നീട് അറിയിക്കുന്നതായിരിക്കും 

പി എസ് സി അഡ്വൈസ് ഓൺലൈൻ വഴി ആക്കുന്നത് ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

0 comments: