2021, മേയ് 22, ശനിയാഴ്‌ച

നാടൻ മീൻപിടുത്തം ഹോബി ആക്കിയവർ ശ്രദ്ധിക്കുക; ഇനിമുതൽ പിടിവീഴും,15000 രൂപ പിഴയും ലഭിക്കും




ലോക്ക് ഡൗൺ സമയത്ത് ബോറടി മാറ്റാൻ പാടത്തും തോട്ടിലും കായലോരവും പുഴയിലും അനധികൃതമായി മീൻ പിടിക്കാൻ ഇറങ്ങിയാൽ ഇനി പിടി വീഴും. മത്സ്യസമ്പത്ത് നശിപ്പിക്കുന്ന തരത്തിൽ മീൻ പിടിച്ചാൽ 15,000 രൂപയും ആറുമാസം വരെ തടവ് ശിക്ഷയും ലഭിക്കും. ഫിഷറീസ്, റവന്യൂ, പോലീസ് ഉദ്യോഗസ്ഥർ, തദ്ദേശസ്ഥാപനങ്ങൾക്കും നിയമപരമായി നടപടി സ്വീകരിക്കാൻ അനുമതി ഉള്ളതിനാൽ വരുംദിവസങ്ങളിൽ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ പരിശോധന കർശനമാക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എം.ചിത്ര അറിയിച്ചു.

കനത്ത മഴയിൽ ജലാശയങ്ങൾ നിറഞ്ഞ  വയലിലും, തോട്ടിലും, പുഴയിലും, കായലിലും  എല്ലാം മത്സ്യങ്ങൾ മുട്ടയിട്ട് പെരുകുന്ന സമയമാണ് ഇത്. മീൻ കുഞ്ഞുങ്ങൾ കൂട്ടത്തോടെ പിടികൂടിയാൽ അത് മത്സ്യങ്ങളുടെ വംശനാശം സംഭവിക്കുന്നതിനാലും കഴിഞ്ഞ ഏതാനും വർഷങ്ങളായി പല മത്സ്യങ്ങൾക്കും വംശനാശം നേരിട്ടുകൊണ്ടിരിക്കുന്നതിനാലും ആണ് ഈ നടപടി സ്വീകരിക്കുന്നത്.

പൂർണ വളർച്ചയെത്താത്ത മത്സ്യങ്ങളെ പിടിക്കുന്നതും വിൽപ്പന നടത്തുന്നതും ശ്രദ്ധയിൽപ്പെട്ടാൽ കടുത്ത നടപടി സ്വീകരിക്കുന്നതാണ്. ഇതിനാൽ പ്രജനന സമയത്ത് ചെറുവലകളും കൂടകളും ഉപയോഗിച്ച് മീൻ പിടിക്കാൻ പാടുള്ളതല്ല.ജില്ലയിൽ അനധികൃതമായി മീൻ പിടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ഫിഷറീസ് വകുപ്പിന് അറിയിക്കാം.

Contact:  0494-2666128


0 comments: