തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തെ തുടർന്ന് മെയ് 23 വരെ പ്രഖ്യാപിച്ചിരുന്ന ലോക് ഡൗൺ മെയ് 30 വരെ നീട്ടി. വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി ആണ് വിവരമറിയിച്ചത്. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 25 ശതമാനത്തിൽ താഴെ ആകുകയും ആക്ടീവ് കേസുകൾ കുറയുകയും ചെയ്തതിനാൽ എറണാകുളം തൃശൂർ തിരുവനന്തപുരം ജില്ലകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഒഴിവാക്കി. നിലവിൽ മലപ്പുറം ജില്ലയിൽ മാത്രമാണ് ട്രിപ്പിൾ ലോക്ക് ഡൗൺ നിലവിലുള്ളത്. മലപ്പുറം ജില്ല ഒഴികെ ബാക്കിയെല്ലാ ജില്ലകളിലും നിലവിലുള്ള ലോക് ഡൗൺ തുടരണം.
മലപ്പുറത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ നടത്തിയതിന് ഭാഗമായി പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞില്ല. ഇവിടെ കൂടുതൽ ശക്തമായ നിലപാട് സ്വീകരിക്കേണ്ടി വരും. പോലീസ് സംവിധാനം കുറേക്കൂടി ജാഗ്രതയോടെ നീങ്ങും. ലോ ആൻഡ് ഓർഡർ എഡിജിപി മലപ്പുറത്ത് പോയി സാഹചര്യങ്ങൾ വിലയിരുത്തും. പോലീസ് ഐജി മലപ്പുറത്ത് കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഏതൊക്കെ കടകൾക്ക് ഗവൺമെൻറ് ഇളവ് അനുവദിച്ചിട്ടുണ്ട്?
സംസ്ഥാനത്തെ ജ്വല്ലറികൾക്കും വസ്ത്രങ്ങൾ വിൽക്കുന്ന കടകൾക്കും തുറക്കാനുള്ള അനുമതി നൽകിയിട്ടുണ്ട്. ബാക്കി ഇളവുകൾ നിലവിൽ ലഭിക്കുന്ന പോലെ ആയിരിക്കും. ജ്വല്ലറികൾക്കും ടെക്സ്റ്റൈൽ ഷോപ്പുകൾക്കും ഹോം ഡെലിവറി സൗകര്യം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.
0 comments: