2021, ജൂൺ 7, തിങ്കളാഴ്‌ച

ബാങ്ക് തട്ടിപ്പിനിരയായവർക്കു 10 ദിവസത്തിനുള്ളിൽ മുഴുവൻ തുകയും തിരിച്ചു കിട്ടും

 


ബാങ്ക് തട്ടിപ്പിനിരയായവർക്കു 10 ദിവസത്തിനുള്ളിൽ മുഴുവൻ തുകയും തിരിച്ചു കിട്ടും 

ഡിജിറ്റലൈസേഷനാണ് ഇനി ലോകത്തിന്റെ ഭാവിഎന്നാണ് പൊതുവെയുള്ള പറച്ചിൽ . എന്നാല്‍ ഡിജിറ്റില്‍ പണ ഇടപാടുകളുടെ എണ്ണം ഗണ്യമായി കൂടുന്നതുകൊണ്ടു അതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ബാങ്കിംഗ് തട്ടിപ്പ് കേസുകളുടെ എണ്ണവും വളരേ ഏറെയാണ്. അംഗീകാരമില്ലാത്ത പല ഇടപാടുകളും നിയമസാധുതയില്ലാതെ നടക്കുന്നുണ്ട്. ഇവയെ ഓണ്‍ലൈന്‍ തട്ടിപ്പുകളെന്നോ, ഡിജിറ്റല്‍ തട്ടിപ്പുകളെന്നോ, സൈബര്‍ തട്ടിപ്പുകളെന്നോ പറയാവുന്നതാണ്.

 ചില ഹാക്കര്‍മാര്‍ നിങ്ങളുടെ അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി അതില്‍ നിന്നും പണം പിന്‍വലിച്ചേക്കാം.പണം നഷ്ടപ്പെട്ടാലും നാണക്കേടും  ഇനി എന്ത് ചെയ്യണം എന്ന അറിവില്ലായ്മയും കാരണം പലരും മിണ്ടാതെ കഴിച്ചുകൂട്ടുന്നു. എന്നാല്‍ അത്തരമൊരു തട്ടിപ്പ് നടന്നാല്‍ നിങ്ങള്‍ക്ക് ചെയ്യാൻ സാധിക്കുന്ന ചില കാര്യങ്ങളുണ്ട് .അതിലൂടെ നഷ്ടപ്പെട്ട മുഴുവന്‍ തുകയും നിങ്ങള്‍ക്ക് തിരികെ ലഭിക്കുമെന്നതാണ് യാഥാര്‍ഥ്യം.ഇടപാട് നടന്നു കവിഞ്ഞ് പണവും നഷ്ടപ്പെട്ടതിന് ശേഷം ബാങ്കിനെ വിവരം അറിയിച്ചിട്ട് എന്താണ് കാര്യം? നഷ്ടപ്പെട്ട തുക ബാങ്ക് എവിടുന്ന് എടുത്ത് തരാനാണ് എന്നൊക്കെ ചിന്തിച്ചാണ് പലരും പരാതി നല്‍കുവാന്‍ മടിക്കുന്നത്.എന്നാല്‍ അത്തരം സൈബര്‍ തട്ടിപ്പുകള്‍ മുന്‍നിര്‍ത്തി ബാങ്കുകള്‍ക്ക് ഇന്‍ഷുറന്‍സ് ഉണ്ടാകും. തട്ടിപ്പ് നടന്നതിനെ സംബന്ധിച്ച് ബാങ്ക് നേരിട്ട് ഇന്‍ഷുറന്‍സ് കമ്പനിയെ അറിയിക്കും. അത്തരത്തിലാണ് നിങ്ങളുടെ നഷ്ടപരിഹാരത്തുക ബാങ്ക് നല്‍കുന്നത്. വ്യക്തികള്‍ക്ക് നേരിട്ടും സൈബര്‍ തട്ടിപ്പുകളില്‍ നിന്നുള്ള പരിരക്ഷ വാഗ്ദാനം ചെയ്യുന്നുണ്ട്.

നിങ്ങളുടെ അക്കൗണ്ടില്‍ നിന്നും നിങ്ങളുടെ അനുമതിയില്ലാതെ ആരെങ്കിലും പണം പിന്‍വലിച്ചാല്‍ മൂന്ന് ദിവസത്തിനകം ആ കാര്യം ബാങ്കിനെ അറിയിച്ചിരിക്കണം. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പണം നഷ്ടപ്പെടുകയില്ല. നിര്‍ദേശിച്ചിരിക്കുന്ന നിശ്ചിത സമയത്തിനുള്ളില്‍ നിങ്ങള്‍ വിവരം ബാങ്കിനെ അറിയിക്കുകയാണെങ്കില്‍ 10 ദിവസത്തിനുള്ളില്‍ നിങ്ങള്‍ക്ക് നഷ്ടപ്പെട്ട തുക അക്കൗണ്ടിലേക്ക് തിരികെ ലഭിക്കുമെന്നും ആര്‍ബിഐ അറിയിക്കുന്നു.

അംഗീകാരമില്ലാത്ത ഇടപാടുകളിലൂടെയാണ് നിങ്ങള്‍ക്ക് പണം നഷ്ടപ്പെട്ടിരിക്കുന്നത് എങ്കിലും നിങ്ങളുടെ തുക മുഴുവനായും നിങ്ങള്‍ക്ക് തിരികെ ലഭിക്കുമെന്നാണ് റിസേര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പറയുന്നത്. അങ്ങനെ തട്ടിപ്പ് നടക്കുകയാണെങ്കില്‍ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരെ കാലതാമസം കൂടാതെ ആ വിവരം അറിയിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് നഷ്ടം ഒഴിവാക്കുവാന്‍ സാധിക്കും. അംഗീകാരമില്ലാത്ത ഇലക്ട്രോണിക് ഇടപാടുകളിലൂടെ നിങ്ങള്‍ക്ക് പണം നഷ്ടപ്പെട്ടാല്‍ അത് ഉടനടി നിങ്ങളുടെ ബാങ്കിനെ അറിയിക്കുന്നത് വഴി നിങ്ങളുടെ നഷ്ടം കുറയക്കുവാനോ തീരെ ഇല്ലാതാക്കുവാനോ സാധിക്കുമെന്ന് ആര്‍ബിഐ പറയുന്നു.

എന്നാല്‍ തട്ടിപ്പ് നടന്ന് 4 മുതല്‍ 7 ദിവസത്തിനുള്ളിലാണ് നിങ്ങള്‍ ബാങ്കിനെ വിവരം അറിയിക്കുന്നതെങ്കില്‍ 25,000 രൂപ വരെയുള്ള നഷ്ടം ഉപഭോക്താവ് സഹിക്കേണ്ടതായി വരുമെന്നും ആര്‍ബിഐ വ്യക്തമാക്കുന്നു.


0 comments: