2021, ജൂൺ 18, വെള്ളിയാഴ്‌ച

കേരള എഞ്ചിനീയറിങ് പ്രവേശന പരീക്ഷയിൽ റാങ്ക് പട്ടിക തയാറാക്കാൻ 12ാം ക്ലാസ് പരീക്ഷയുടെ മാർക്ക് പരിഗണിക്കില്ല

 


കേരള എഞ്ചിനീയറിങ് പ്രവേശന പരീക്ഷയിൽ റാങ്ക് പട്ടിക തയാറാക്കാൻ ഇക്കൊല്ലം 12ാം ക്ലാസ് പരീക്ഷയുടെ മാർക്ക് പരിഗണിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു അറിയിച്ചു. പ്രവേശനപരീക്ഷയിലെ സ്കോർ മാത്രമാകും പരിഗണിക്കുക. അന്തിമ തീരുമാനത്തിനായി ഫയൽ മുഖ്യമന്ത്രിയുടെ പക്കലാണെന്നും മന്ത്രി പറഞ്ഞു.

പ്രവേശനപരീക്ഷയിലെ സ്കോറിനൊപ്പം 12ാം ക്ലാസ് മാർക്ക് കൂടി തുല്യ അനുപാതത്തിൽ കണക്കാക്കിയാണ് മുൻവർഷങ്ങളിൽ റാങ്ക് പട്ടിക തയാറാക്കിയിരുന്നത്. ഇത്തവണ സി ബി എസ് ഇയും ഐ എസ്‌ സിയും ഉൾപ്പെടെ വിവിധ ബോർഡുകൾ 12ാം ക്ലാസ് പരീക്ഷ ഒഴിവാക്കിയ സാഹചര്യത്തിൽ പ്രവേശനപരീക്ഷ മാത്രം പരിഗണിച്ചു പട്ടിക തയാറാക്കണമെന്നു പ്രവേശനപരീക്ഷാ കമ്മിഷണർ ശുപാർശ നൽകിയിരുന്നു. ജൂലൈ 24നാണ് പ്രവേശനപരീക്ഷ.0 comments: