2021, ജൂൺ 7, തിങ്കളാഴ്‌ച

സംസ്ഥാനത്ത് ലോക്ക് ഡൗൺ നീട്ടി; ലോക്ക് ഡൗൺ ഇളവുകൾ എന്തെല്ലാം എന്ന് നോക്കാം

  


തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ ലോക്
ഡൗൺ ജൂൺ 16 വരെ നീട്ടി. നിലവിലെ നിയന്ത്രണങ്ങൾ അതുപോലെതന്നെ തുടരുന്നതാണ്.

12, 13 തീയതികളിൽ കർശന നിയന്ത്രണങ്ങളോടെ സമ്പൂർണ്ണ ലോക്ക് ഡൗൺ ആയിരിക്കും.വെള്ളിയാഴ്ച കൂടുതൽ കടകൾ തുറക്കാമെന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനിച്ചു.

അനുമതി ഉള്ളവ

ആവശ്യ വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ, വ്യവസായത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ, നിർമ്മാണ സാമഗ്രികൾ വിൽക്കുന്ന സ്ഥാപനങ്ങൾ എന്നിവയ്ക്ക് ജൂൺ 16 വരെ തുറക്കാം. ബാങ്കുകൾ നിലവിലുള്ളത് പോലെ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കാം. സ്റ്റേഷനറി, ജ്വല്ലറി, ചെരിപ്പു കടകൾ, തുണിക്കടകൾ,ഒപ്ടിക്കൽ തുടങ്ങിയവയ്ക്ക് ജൂൺ 11ന് ഒരു ദിവസം മാത്രം രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെ പ്രവർത്തിക്കാം.

സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങൾ കോർപ്പറേഷനുകൾ തുടങ്ങിയവ ജൂൺ 17 മുതൽ പകുതി ജീവനക്കാരെ ഉൾപ്പെടുത്തി പ്രവർത്തിക്കും.

സ്വകാര്യ ആശുപത്രികൾക്ക് വാക്സിനേഷന് വേണ്ട സഹായം നൽകും.

വാഹന ഷോറൂമുകൾ മെയിൻറനൻസ് വർക്കുകൾക്ക് മാത്രം ജൂൺ 11ന് തുറക്കാവുന്നതാണ്.

അഭിഭാഷകരെയും അവിടുത്തെ മറ്റു ഉദ്യോഗസ്ഥരെയും ബസ് ഡ്രൈവർമാരെയും വാക്സിനേഷൻ മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുത്തും.

വയോജനങ്ങളുടെ വാക്സിനേഷനിൽ പുരോഗതിയുണ്ട്. അവശേഷിക്കുന്നവർക്കും ഉടൻ കൊടുത്തു തീർക്കും.

കുട്ടികളിലെ കോവിഡ് ബാധയെ കുറിച്ച് ശാസ്ത്രീയമായി പരിശോധിക്കും. വിദേശരാജ്യങ്ങളിൽ കോ വാക്സിൻ അനുമതി ലഭിക്കാത്തതിനാൽ വിദേശത്ത് പോകുന്നവരുടെ കാര്യത്തിൽ എന്ത് ചെയ്യാനാകും എന്ന് പരിശോധിക്കും.

നീറ്റ് പരീക്ഷയ്ക്ക് ആവശ്യമായ സർട്ടിഫിക്കറ്റുകൾ ഇ ഡിസ്ട്രിക്റ്റ് പോർട്ടൽ വഴി ഓൺലൈൻ ആയി ലഭ്യമാക്കും. എല്ലാ പരീക്ഷകളും ജൂൺ 16-നു ശേഷം മാത്രമേ ആരംഭിക്കൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

0 comments: