2021, ജൂൺ 7, തിങ്കളാഴ്‌ച

ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

 


പന്ത്രണ്ടാം ക്ലാസ്സ് മൂല്യനിർണയം; മാര്‍ക്ക് സമര്‍പ്പിക്കാനുള്ള തീയതി നീട്ടി സി.ബി.എസ്.ഇ

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ്സ് മൂല്യനിർണയത്തിനായി പ്രായോഗിക പരീക്ഷയുടേയും അസൈൻമെന്റുകളുടേയും മാർക്ക് സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടി. സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ ജൂൺ 28 വരെയാണ് തീയതി നീട്ടിയിരിക്കുന്നത്. ജൂൺ 11 ആണ് മുമ്പ് നിശ്ചയിച്ചിരുന്ന തീയതി. 

സ്കൂൾ വിദ്യാഭ്യാസ  മികവിന്റെ സൂചികയിൽ കേരളം വീണ്ടും ഒന്നാമത്

സ്കൂൾ വിദ്യാഭ്യാസ മികവിന്റെ സൂചികയിൽ കേരളം വീണ്ടും ഒന്നാം ശ്രേണിയിൽ എത്തിയതിനെ അഭിമാനത്തോടെ കാണുന്നുവെന്ന് പൊതുവിദ്യാഭ്യാസ - തൊഴിൽമന്ത്രി വി ശിവൻകുട്ടി

ഹോസ്‌പിറ്റാലിറ്റി അ‍ഡ്മിനിസ്ട്രേഷൻ എംഎസ്‌സി; അപേക്ഷ ജൂൺ 30 വരെ

നാഷനൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റും ഇഗ്‌നോയും സഹകരിച്ചു നടത്തുന്ന 2 വർഷ പ്രോഗ്രാം. ഹോട്ടൽ മാനേജ്മെന്റ്  അധ്യാപകരെയും, ഈ വ്യവസായത്തിലെ മധ്യതല, ഉന്നത മാനേജർമാരെയും പരിശീലിപ്പിച്ചെടുക്കുന്ന കോഴ്സ് ആണിത് .

മദ്രാസ് സ്കൂൾ ഓഫ് ഇക്കണോമിക്സിൽ പിജി 

ചെന്നൈ കോട്ടൂരിലെ മദ്രാസ് സ്കൂൾ ഓഫ് ഇക്കണോമിക്സിൽ പിജിഡിഎം: ഫിനാൻസ് & റിസർച് ആൻഡ് ബിസിനസ് അനലിറ്റിക്സ്  കോഴ്‌സിലേക്ക്  അപേക്ഷ ക്ഷണിച്ചു 

സി.ഇ.ടി സ്​കൂൾ ഓഫ്​ മാനേജ്​മെൻറിൽ എം.ബി.എ ഓൺലൈൻ രജിസ്​ട്രേഷൻ ജൂൺ 30നകം

കോളജ്​ ഓഫ്​ എൻജിനീയറിങ്​ തിരുവനന്തപുരത്തിന്​ (CET) കീഴിലുള്ള സ്​കൂൾ ഓഫു മാനേജ്​മെൻറ്​ ഇക്കൊല്ലം നടത്തുന്ന ദ്വിവത്സര ഫുൾടൈം/പാർട്ട്​ടൈം എം. ബിഎ.പ്രവേശനത്തിന്​ അപേക്ഷ ഓൺലൈനായി ജൂൺ 30 വരെ സമർപ്പിക്കാം.പി.ജെ. അബ്​ദുൽകലാം ടെക്​നോളജിക്കൽ യൂനിവേഴ്​സിറ്റിയുമായി അഫിലിയേറ്റ് ​ചെയ്​താണ്​ കോഴ്​സ്​ നടത്തുന്നത്​.50 ശതമാനം മാർക്കിൽ കുറയാതെ അംഗീകൃത സർവകലാശാല ബിരുദമെടുത്തവർക്ക്​ അപേക്ഷിക്കാം.

ഡൽഹി യൂനിവേഴ്സിറ്റി അവസാന വർഷ പരീക്ഷകൾ ജൂൺ ഏഴ് മുതൽ ഓൺലൈൻ വഴി


ഡൽഹി യൂനിവേഴ്സിറ്റി വിദ്യാർഥികളുടെ അവസാന സെമസ്റ്റർ/വർഷ പരീക്ഷകൾ ഓൺലൈൻ  വഴി ജൂൺ ഏഴിന് ആരംഭിക്കും. ഓപ്പൺ ബുക്ക് എക്സാമിനേഷൻ (ഒ.ബി.സി) മാതൃകയിലാണ് പരീക്ഷ നടത്തുന്നത് ,

യോഗ & നാച്യുറോപതി സപ്ലിമെന്ററി പരീക്ഷ: അപേക്ഷ നൽകണം

ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് 2017-18 വർഷത്തിൽ തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിൽ നടത്തിയ യോഗ & നാച്യുറോപതി പരീക്ഷയിൽ പരാജയപ്പെട്ട വിദ്യാർത്ഥികൾക്കായി സപ്ലിമെന്ററി പരീക്ഷ നടത്തും. വിദ്യാർത്ഥികൾ ഉടൻ അപേക്ഷ നൽകണം. പരീക്ഷ സംബന്ധിച്ച വിവരങ്ങൾ www.kerala.gov.in ൽ പ്രസിദ്ധീകരിക്കുമെന്ന് ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

എസ്എസ്എൽസി, ഹയർ സെക്കൻഡറി മൂല്യനിർണ്ണയം: ക്യാമ്പുകളിൽ എത്താൻ കെഎസ്ആർടിസിയുടെ സ്പെഷ്യൽ സർവീസ്

എസ്എസ്എൽസി പരീക്ഷ മൂല്യനിർണ്ണയത്തിനും കഴിഞ്ഞ ദിവസം ആരംഭിച്ച ഹയർ സെക്കൻഡറി പരീക്ഷാ മൂല്യനിർണയത്തിനും പോകുന്ന അധ്യാപകർക്കായി കെഎസ്ആർടിസി സ്പെഷ്യൽ സർവ്വീസ് നടത്തും

0 comments: