2021, ജൂൺ 8, ചൊവ്വാഴ്ച

പ്ലസ് വൺ വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത, പരീക്ഷ ക്ക്‌ ഫോക്കസ് ഏരിയ Discussion കിട്ടും

 തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷയ്ക്ക് ഒരു മാസം മുമ്പ് പ്ലസ് ടു ക്ലാസുകൾ നിർത്തിവയ്ക്കും എന്നും പ്ലസ് വൺ പരീക്ഷ യെ ബാധിക്കാത്ത വിധത്തിൽ ആയിരിക്കും പ്ലസ് ടൂ ഫസ്റ്റ് ബെൽ 2.0 ക്ലാസുകൾ എന്ന് വിക്ടേഴ്സ് ചാനൽ സി ഇ ഒ അൻവർ സാദത്ത്. ഇന്നലെ മുതൽ പ്ലസ് ടു ട്രയൽ ക്ലാസുകൾ ആരംഭിച്ചിരുന്നു.
 

കൈറ്റിന്റെ പ്രസ്താവന 


പ്ലസ് വൺ പരീക്ഷകൾ പൂർത്തിയാവാതെ പ്ലസ് ടു  ക്ലാസ്സുകൾ ആരംഭിച്ചതിനെക്കുറിച്ച് ആശങ്കപ്പെട്ടു കൊണ്ട് കുട്ടികളുടെ പ്രതികരണം ലഭിക്കുകയുണ്ടായി എന്നാൽ ജൂൺ 7 മുതൽ ട്രയൽ അടിസ്ഥാനത്തിൽ ക്ലാസുകൾ ആരംഭിച്ചിട്ടുണ്ട് എങ്കിലും പ്ലസ് വൺ പൊതുപരീക്ഷയ്ക്ക് ഒരു മാസം മുൻപ് പ്ലസ് ടു ക്ലാസുകൾ നിർത്തിവെക്കും. തുടർന്ന് കഴിഞ്ഞ വർഷം പൊതു പരീക്ഷ എഴുതിയ പത്താം ക്ലാസിലെ യും പ്ലസ് ടു വിലെയും കുട്ടികൾക്ക് നൽകിയ പോലെ പ്ലസ് വൺ പൊതുപരീക്ഷയ്ക്ക് ഫോക്കസ് ഏരിയ അടിസ്ഥാനമാക്കിയുള്ള റിവിഷൻ സംശയ നിവാരണത്തിനുള്ള ലൈവ് ഫോൺ ഇൻ പരിപാടികളും ആയിരിക്കും ഈ കുട്ടികൾക്കും കൈറ്റ് വിക്ടേഴ്സിൽ സംപ്രേഷണം ചെയ്യുക.പ്ലസ് വൺ പരീക്ഷക്ക് ഒരു മാസം മുന്നേ ആരംഭിക്കുന്ന റിവിഷൻ ക്ലാസ്സുകളും പരീക്ഷാ കാലയളവും കഴിഞ്ഞതിനുശേഷം മാത്രമായിരിക്കും കൈറ്റ് വിക്ടേഴ്സിൽ തുടർന്ന് പ്ലസ് ടു ക്ലാസുകൾ സംപ്രേഷണം ചെയ്യുക. ജൂൺ മാസം തന്നെ പ്ലസ് ടു ക്ലാസ്സുകളുടെ സംപ്രേഷണം ആരംഭിച്ചത് കൂടുതൽ പഠന ദിനങ്ങൾ കുട്ടികൾക്ക് ലഭിക്കാൻ ആണ്. അതോടൊപ്പം ഈ ആഴ്ചയിലെ ട്രയലും ജൂൺ 14 മുതൽ 18 വരെയുള്ള പുനർ സംപ്രേഷണവും കഴിഞ്ഞശേഷം കുട്ടികൾക്ക് കാണാൻ അവസരം ഉണ്ട് എന്ന് ഉറപ്പു വരത്തിയതിനു ശേഷം മാത്രമേ തുടർ ക്ലാസുകൾ സംപ്രേഷണം ചെയ്യൂ. ഇക്കാര്യങളിൽ കുട്ടികൾ യാതൊരു വിധേനയും ആശങ്കപ്പെടേണ്ട അവസ്ഥയില്ല.

0 comments: