2021, ജൂൺ 8, ചൊവ്വാഴ്ച

ഓൺലൈൻ പഠനം സൈബർ കുറ്റ കൃത്യങ്ങളിലേക്കോ?

 



 കോവിഡ് രൂക്ഷമായതിനാൽ ഈ വർഷവും ഓൺലൈൻ പഠനമാണ് നടക്കുന്നത്.ഈ സാഹചര്യത്തിൽ കുട്ടികൾക്കെതിരെയുള്ള സൈബർകുറ്റകൃത്യങ്ങൾ വർധിക്കാനിടയുണ്ട് എന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു.ഓൺലൈൻ  ക്ലാസിന്റെ  പേരിൽ കുട്ടികൾ മൊബൈലും ലാപ്ടോപ്പും മറ്റും സ്വന്തം ഇഷ്ടപ്രകാരം ഇഷ്ടംപോലെ ഉപയോഗിക്കുന്നത് സൈബർ കുറ്റവാളികൾ മുതലാക്കുന്നു.

ഓൺലൈൻ പഠനത്തിൽ ഏർപ്പെട്ടിരിക്കുന്ന ചെറിയ വിദ്യാർത്ഥികൾ മുതൽ കോളേജ് വിദ്യാർത്ഥികൾക്ക് വരെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉള്ള കാലഘട്ടമാണിത്. ഗൂഗിൾ ക്രോം വഴിയുള്ള ജി മെയിൽ അഡ്രസ്സ് ലൂടെയാണ് ഫെയ്സ്ബുക്ക് വാട്സ്ആപ്പ് അക്കൗണ്ടുകൾ തുറക്കുന്നത്.വീട്ടിൽ ടിവി ഇല്ലാത്ത കുട്ടികൾ  മറ്റെവിടുന്നെങ്കിലും സംഭാവനയായി മറ്റും കിട്ടിയ മൊബൈൽ ഫോണുകളും കമ്പ്യൂട്ടറുകളും ആണ് പഠനത്തിനായി ഉപയോഗിക്കുന്നത്.

ഓൺലൈൻ പഠനത്തിനായി ഉപയോഗിക്കുന്ന മൊബൈൽ നമ്പറും മറ്റും വേറെ ആരെങ്കിലും വഴിവിട്ട കാര്യങ്ങൾക്ക് ഉപയോഗിച്ചിരുന്നത് ആണെങ്കിൽ ആ സൈറ്റുകളിൽ നിന്നുള്ള നോട്ടിഫിക്കേഷനും മറ്റും ഫോണിലേക്ക് വരാൻ ചാൻസ് ഉണ്ട്. കുട്ടികൾ അറിഞ്ഞോ അറിയാതെയോ ആ സൈറ്റുകളിൽ എത്തിപ്പെടാൻ ശ്രമിച്ചാൽ അവരറിയാതെ ചതിക്കുഴികളിൽ അകപ്പെടും.

ഓൺലൈൻ ക്ലാസുകളിൽ ഏർപ്പെടുമ്പോൾ ചില സ്ഥലങ്ങളിൽ അശ്ലീല ചിത്രങ്ങളും വീഡിയോകളും പ്രത്യക്ഷപ്പെട്ട സാഹചര്യത്തിലാണ് പോലീസ് ഇത്തരമൊരു മുന്നറിയിപ്പുമായി എത്തിയത്. ഓൺലൈൻ ക്ലാസ്സുകളുടെ സൈറ്റുകൾ ഹാക്ക് ചെയ്യപ്പെടാതിരിക്കാനും മറ്റ് സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയാവാതിരിക്കാനുള്ള നിരീക്ഷണങ്ങൾ ആരംഭിച്ചിട്ടുണ്ട്. ടീനേജ് പ്രായത്തിലുള്ള ചില വിദ്യാർഥികൾ ഇത്തരം വീഡിയോകൾ കാണുകയും ഡൗൺലോഡ് ആക്കുകയും ഷേയർ ചെയ്യുകയും ചെയ്യാറുണ്ട്.പോൺ വീഡിയോ സൈറ്റുകൾ സന്ദർശിക്കുന്നവരെയും അശ്ലീല വീഡിയോകൾ ഷെയർ ചെയ്യുന്നവരെയും നിരീക്ഷിക്കാൻ തിരുവനന്തപുരം എസ് എ പി ക്യാമ്പ് കേന്ദ്രീകരിച്ച് പ്രത്യേക  കൺട്രോൾറൂം ആരംഭിച്ചിട്ടുണ്ട്.

കേരളത്തിൽ ഇൻറർ പോളിന്റെ നേതൃത്വത്തിൽ ഐബിയുടെ സഹായത്തോടെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അശ്ലീല വീഡിയോകൾ ഡൗൺലോഡ് ചെയ്യുന്നവരെ ഐപി അഡ്രസ് പ്രകാരം കയ്യോടെ പൊക്കാനാണ്‌ പോലീസിൻറെ തീരുമാനം.

13-നും 18-നും ഇടയിൽ പ്രായം വരുന്ന ഇത്തരം സൈബർ പെടുന്ന കുട്ടികളുടെ മൊഴി സ്വകാര്യമായി രേഖപ്പെടുത്താനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇത്തരം ഓൺലൈൻ സന്ധികളെ എങ്ങനെ ഒഴിവാക്കണമെന്നും പരാതിപ്പെടേണ്ടത് എങ്ങനെയാണെന്നും സോഷ്യൽ മീഡിയകളിൽ പലതവണ പ്രചരിപ്പിച്ചിട്ടുണ്ട്. എങ്കിലും രക്ഷിതാക്കൾ ഇത് മുഖവുരക്ക് എടുക്കാത്തതിനാലാണ് വീണ്ടും ഇത്തരത്തിൽ ഒരു നിർദേശവുമായി പോലീസ് വീണ്ടും എത്തിയിരിക്കുന്നത്. മാതാപിതാക്കളുടെ നിയന്ത്രണവും പരിശോധനയും സുരക്ഷിതമായ ഓൺലൈൻ ഉപയോഗത്തിന് വേണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു.

മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക് 

  • കുട്ടികൾ കളിക്കുന്ന വീഡിയോ ഗെയിമുകൾ, സിനിമകൾ, വെബ്സൈറ്റുകൾ അവർ ഇന്റർ നെറ്റിൽ തിരയുന്നത് എന്തൊക്കെ ഇതെല്ലാം മാതാപിതാക്കൾ അറിഞ്ഞിരിക്കണം.
  • കമ്പ്യൂട്ടർ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ കുട്ടികളുടെ റൂമിൽ വെക്കാതിരിക്കുക.
  • പേര് അഡ്രസ്സ് ഫോൺ നമ്പർ ഫോട്ടോ ഇമെയിൽ തുടങ്ങിയവ ഇൻറർനെറ്റിൽ പരസ്യപ്പെടുത്തരുത് എന്ന് കുട്ടികളെ ബോധ്യപ്പെടുത്തുക.
  • ആവശ്യമില്ലെന്ന് തോന്നുന്ന വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യുക.
  • പഠനം കഴിഞ്ഞാൽ കുട്ടികളെ ഒരുപാട് സമയം ഇൻറർനെറ്റിൽ ചിലവഴിക്കാൻ സമ്മതിക്കരുത്.
  • പൊതുവായുള്ള ഇൻറർനെറ്റ് കണക്ഷൻ കുട്ടികൾക്ക് ഉപയോഗിക്കാൻ നൽകരുത്.
  • മുതിർന്നവർ ഉപയോഗിക്കുന്ന നെറ്റ് ഷെയർ ചെയ്താൽ അനാവശ്യമായ സൈറ്റുകൾ സന്ദർശിക്കാൻ ഇടയാക്കും. കഴിവതും കുട്ടികൾക്കും മാത്രമായി നെറ്റ് കണക്ഷനും ഡിവൈസും സെറ്റ് ചെയ്യുക.
  • എല്ലാവർക്കും കാണാൻ കഴിയുന്ന സ്ഥലത്ത് മാത്രം ഇരുന്ന് ഇൻറർനെറ്റ് ഉപയോഗിക്കാൻ സമ്മതിക്കുക.

0 comments: