2021, ജൂൺ 8, ചൊവ്വാഴ്ച

ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

 


 പ്ലസ് വൺ പരീക്ഷയെ ബാധിക്കാത്ത വിധത്തിൽ പ്ലസ്ടു ക്ലാസുകൾ

തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സ് ചാനലിലെ പ്ലസ്ടു ക്ലാസുകൾ പ്ലസ് വൺ പൊതുപരീക്ഷക്ക് ഒരു മാസം മുമ്പ് നിർത്തിവയ്ക്കും. പ്ലസ് വൺ പൊതുപരീക്ഷയ്ക്ക് ഒരു മാസം മുമ്പ് ആരംഭിക്കുന്ന റിവിഷൻ ക്ലാസുകളും പരീക്ഷാ കാലയളവും കഴിഞ്ഞതിന് ശേഷം മാത്രമായിരിക്കും തുടർന്ന് പ്ലസ് ടു ക്ലാസുകൾ സംപ്രേഷണം ചെയ്യുക. കഴിഞ്ഞ വർഷം പൊതുപരീക്ഷ എഴുതിയ പത്താം ക്ലാസിലെയും പ്ലസ്ടുവിലേയും കുട്ടികൾക്ക് നൽകിയപോലെ പ്ലസ് വൺ പരീക്ഷയ്ക്ക് ഫോക്കസ് ഏരിയ അടിസ്ഥാനമാക്കിയുള്ള റിവിഷൻ ക്ലാസുകളും സംശയ നിവാരണത്തിനുള്ള ലൈവ് ഫോൺ-ഇൻ-പരിപാടികളുമായിരിക്കും ഈ കുട്ടികൾക്കായി കൈറ്റ് വിക്ടേഴ്സിൽ സംപ്രേഷണം ചെയ്യുക.

കൈറ്റ് വിക്ടേഴ്സിൽ കീം പ്രത്യേക പരിപാടി

എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക്  (KEAM) അപേക്ഷ സമർപ്പിക്കുന്നതിന്റെ വിശദ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള പ്രത്യേക പരിപാടി കൈറ്റ് വിക്ടേഴ്സിൽ സംപ്രേഷണം ചെയ്യും. ജൂൺ ഒൻപതിന് ബുധനാഴ്ച രാവിലെ എട്ടുമണിക്കാണ് സംപ്രേഷണം. ജൂൺ 10 മുതൽ 12 വരെയുള്ള ദിവസങ്ങളിൽ രാവിലെ എട്ടു മണിക്ക് പുനഃസംപ്രേഷണം ഉണ്ടായിരിക്കും. പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സംശയങ്ങൾ ദൂരീകരിക്കാനുതകം വിധമാണ് പരിപാടി തയ്യാറാക്കിയിട്ടുള്ളത്.

പ്ലസ്ടു പ്രാക്ടിക്കൽ: തീരുമാനത്തിൽ ആ‌ശങ്ക.

കോവിഡ് സാഹചര്യം പരിഗണിച്ച് സിബിഎസ്ഇ, ഐഎസ്‍സി 12 –ാം ക്ലാസ് പരീക്ഷകൾ പൂർണമായി റദ്ദാക്കിയിട്ടും കേരള സിലബസിലെ പ്ലസ്ടു പ്രാക്ടിക്കൽ പരീക്ഷകൾ നടത്താനുള്ള തീരുമാനത്തിൽ ആശങ്ക.21 മുതലാണ് പ്രാക്ടിക്കൽ പരീക്ഷ.

ഇന്റേണൽ, പ്രാക്ടിക്കൽ: വാരിക്കോരി മാർക്ക് നൽകരുതെന്ന് സിബിഎസ്ഇ

സിബിഎസ്ഇ 12–ാം ക്ലാസിലെ ഇന്റേണൽ  അസസ്മെന്റിലും പ്രാക്ടിക്കൽ പരീക്ഷകളിലും പരമാവധി മാർക്കിനു പകരം വിദ്യാർഥികളുടെ നിലവാരം അനുസരിച്ചുള്ള മാർക്ക് നൽകാൻ എക്സ്റ്റേണൽ, ഇന്റേണൽ എക്സാമിനർമാർ ശ്രദ്ധിക്കണമെന്നു സിബിഎസ്ഇ മാർഗനിർദേശം.

പിഎച്ച്ഡി: രേഖകൾ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടി

സാങ്കേതിക സർവകലാശാല 2020-21 അധ്യയനവർഷത്തെ പി.എച്ച്.ഡി അപേക്ഷകർക്ക് സംവരണം, യോഗ്യത, എക്​സ്​പീരിയൻസ്  തെളിയിക്കാനുള്ള രേഖകൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 11 വരെ നീട്ടി. അപേക്ഷകർ രേഖകളുടെ സ്കാൻ ചെയ്ത പകർപ്പുകൾ phdadmission@ktu.edu.in എന്ന മെയിലിലേക്ക്  അയക്കാം 

സ്‌പേസ് സയന്‍സ് ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എം.ടെക്./മാസ്റ്റര്‍ ഓഫ് സയന്‍സ് ; ജൂണ്‍ 16 വരെ അപേക്ഷിക്കാം

സ്പേസ് വകുപ്പിന്റെ കീഴില്‍ തിരുവനന്തപുരത്തെ വലിയമലയിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജി (ഐ.ഐ.എസ്.ടി.) മാസ്റ്റര്‍ ഓഫ് ടെക്നോളജി (എം.ടെക്.), മാസ്റ്റര്‍ ഓഫ് സയന്‍സ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.വിശദമായ യോഗ്യതാവ്യവസ്ഥകള്‍ https://admission.iist.ac.in-ല്‍ കിട്ടും. ഓണ്‍ലൈന്‍ അപേക്ഷ ഇതേ വെബ്സൈറ്റ് വഴി ജൂണ്‍ 16 രാത്രി 11.59 വരെ നല്‍കാം

അംഗീകാരമില്ലാത്ത സ്കൂളുകളിൽ പഠിച്ചിരുന്നവർക്ക് തുടർപഠനത്തിന് സൗകര്യമൊരുക്കും

അംഗീകാരമില്ലാത്ത സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് തുടർപഠനത്തിനായി അംഗീകാരമുളള സ്കൂളുകളിൽ പ്രവേശനം നൽകാൻ സർക്കാർ ഉത്തരവിറക്കി. അംഗീകാരം ഇല്ലാത്ത സ്കൂളുകളിൽ നിന്ന് എത്തുന്ന വിദ്യാർത്ഥികൾക്ക് 2മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ പ്രവേശനം സാധ്യമാകുന്നതിനുളള അനുമതി നൽകിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

സ്‌കോൾ കേരള: ഹയർസെക്കൻഡറി പ്രൈവറ്റ് ഒന്നാംവർഷ ഓറിയന്റേഷൻ ക്ലാസുകൾ ഈ മാസം

സ്‌കോൾ-കേരള മുഖേന ഹയർസെക്കൻഡറി കോഴ്‌സിന് പ്രൈവറ്റായി രജിസ്റ്റർ ചെയ്ത ഒന്നാംവർഷ വിദ്യാർഥികളുടെ ഓറിയന്റേഷൻ ക്ലാസുകൾ ഈ മാസം നടക്കും. നിരന്തര മൂല്യനിർണ്ണയത്തിന്റെ ഭാഗമായുള്ള ഓറിയന്റേഷൻ, ഓൺലൈൻ ക്ലാസുകൾ കോവിഡ് മാനദണ്ഡ പ്രകാരം സർക്കാർ നിശ്ചയിച്ച വ്യവസ്ഥകൾ പാലിച്ച് ജൂൺ 13, 20 തീയതികളിൽ അതത് പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തുമെന്ന് വൈസ് ചെയർമാൻ അറിയിച്ചു.

കമ്പനി  സെക്രട്ടറി പരീക്ഷ ; തീയതി പ്രഖ്യാപിച്ച്‌ ഐ.സി.എസ്.ഐ

കമ്പനി  സെക്രട്ടറി ഫൗണ്ടേഷന്‍, എക്സിക്യൂട്ടീവ്, പ്രൊഫഷണല്‍ പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി  സെക്രട്ടറീസ് ഓഫ് ഇന്ത്യ (ഐ.സി.എസ്.ഐ). ആഗസ്റ്റ് 10 മുതല്‍ 20 വരെയാണ് പരീക്ഷ. icsi.edu എന്ന വെബ്സൈറ്റ് വഴി വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാതീയതി പരിശോധിക്കാം.

0 comments: